Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിനിമം വേതനമില്ല:...

മിനിമം വേതനമില്ല: ജില്ല ആശുപത്രിയിലെ സുരക്ഷ ജീവനക്കാര്‍ ദുരിതത്തിൽ

text_fields
bookmark_border
priority lead മിനിമം വേതനം നൽകണമെന്ന് ലേബർ ഒാഫിസറുടെ നിർദേശം മാനന്തവാടി: മിനിമം വേതനം ലഭിക്കാത്തതിനാൽ ജില്ല ആശുപത്രിയിലെ സുരക്ഷ ജീവനക്കാർ ദുരിതത്തിൽ. 12 മണിക്കൂര്‍ ജോലിചെയ്യുന്ന സുരക്ഷ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കണമെന്ന് മാനന്തവാടി അസി. ലേബര്‍ ഓഫിസര്‍ ഡി.എം.ഒയോടും ആശുപത്രി സൂപ്രണ്ടിനോടും ആവശ്യപ്പെട്ടു. ജില്ല സെക്യൂരിറ്റി എംപ്ലോയിസ് യൂനിയന്‍ (സി.ഐ.ടി.യു) നല്‍കിയ പരാതിയെ തുടര്‍ന്നാണ് ലേബര്‍ ഓഫിസര്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും 2017ഏപ്രില്‍ 28ലെ സര്‍ക്കാര്‍ നിർദേശപ്രകാരമുള്ള മിനിമം വേതനം നല്‍കാനും ആവശ്യപ്പെട്ടിരിക്കുന്നത്. 14 ജീവനക്കാരാണ് തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നിശ്ചയിച്ച 300 രൂപയാണ് ഇവര്‍ക്ക് പ്രതിദിനം കൂലിയായി ഇപ്പോഴും നല്‍കുന്നത്. 600 രൂപയായിരുന്നു സര്‍ക്കാര്‍ മിനിമം വേതനമായി എട്ടു മണിക്കൂര്‍ ജോലിക്കായി നിർദേശിച്ചത്. എന്നാല്‍, 12 മണിക്കൂര്‍ ജോലി ചെയ്തിട്ടുപോലും ഇവര്‍ക്ക് മിനിമം കൂലിപോലും ലഭ്യമായിരുന്നില്ല. ഏഴുവർഷം കൊണ്ട് 57 രൂപയുടെ വർധനവാണ് ഇവർക്ക് ലഭിച്ചത്. താൽക്കാലിക ജീവനക്കാർക്ക് ദിനംപ്രതി 360 രൂപ ലഭിക്കുമ്പോഴാണ് ഒരു ദിവസത്തി​െൻറ പകുതി സമയം ജോലിചെയ്യുന്ന സുരക്ഷ ജീവനക്കാരോട് അധികൃതരുടെ ചിറ്റമ്മനയം. യുവജനേദ്രാഹ നയങ്ങൾക്കെതിരെ ടെലിഫോൺ എക്സ്ചേഞ്ച് ഉപരോധം must കൽപറ്റ: കേന്ദ്ര സർക്കാറി​െൻറ യുവജന േദ്രാഹ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐയുടെ 24 മണിക്കൂർ ടെലിഫോൺ എക്സ്ചേഞ്ച് ഉപരോധം തുടങ്ങി. എല്ലാ ജില്ലകളിലും നടക്കുന്ന കേന്ദ്രസർക്കാർ ഓഫിസ് ഉപരോധത്തി​െൻറ ഭാഗമായാണ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. നൂറുകണക്കിന് യുവതീയുവാക്കളാണ് ഉപരോധ സമരത്തിൽ പങ്കാളികളായത്. രാവിലെ എട്ടിന് ഉപരോധം ആരംഭിച്ചു. 11ന് സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് കെ.പി. ഷിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.കെ. സജീഷ്, സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം എ.എൻ. പ്രഭാകരൻ, സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ.വി. മോഹനൻ, സി.പി.എം ഏരിയ സെക്രട്ടറി എം. മധു എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ. റഫീഖ് സ്വാഗതം പറഞ്ഞു. ശനിയാഴ്ച രാവിലെ എട്ടിന് ഉപരോധം സമാപിക്കും. FRIWDL15 ടെലിഫോൺ എക്സ്ചേഞ്ച് ഉപരോധം സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്യുന്നു കുടുംബശ്രീ ജില്ല കലോത്സവത്തിന് വർണാഭ തുടക്കം must കൽപറ്റ: കുടുംബശ്രീ 20ാം വാർഷികാഘോഷത്തി​െൻറ ഭാഗമായുള്ള 'അരങ്ങ്-2018' ജില്ല കലോത്സവത്തിന് ബത്തേരിയിൽ തുടക്കമായി. വർഷങ്ങളായി മത്സരരംഗത്തുള്ളവരും സ്കൂൾ കാലഘട്ടത്തിനു ശേഷം ആദ്യമായി വേദിയിലെത്തിയവരുമായ വീട്ടമ്മമാർ അരങ്ങുണർത്തിയപ്പോൾ സദസ്സിൽ ഹർഷാരവങ്ങൾ മുഴങ്ങി. ബത്തേരി മുനിസിപ്പൽ ടൗൺഹാളിലും മിൽക്ക് സൊസൈറ്റി ഹാളിലുമായി സ്റ്റേജ്-സ്റ്റേജിതര വിഭാഗങ്ങളിൽ 29 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ജൂനിയർ-സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. താലൂക്കുതല മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയവരാണ് ജില്ല തലത്തിൽ മാറ്റുരച്ചത്. ഗ്രീൻ േപ്രാട്ടോകോൾ പാലിച്ചുകൊണ്ടായിരുന്നു കലോത്സവം പൂർണമായും നടന്നത്. വാർഷികാഘോഷം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും കുടുംബശ്രീ ബ്ലോഗ് സി.കെ. ശശീന്ദ്രൻ എം.എൽ.എയും കലാമത്സരങ്ങൾ ബത്തേരി നഗരസഭ ചെയർമാൻ ടി.എൽ. സാബുവും ഉദ്ഘാടനം ചെയ്തു. കവിയത്രി ഷീന ഹരി, കുംഭ, മികച്ച കർഷകക്കുള്ള അവാർഡ് ജേതാവ് ലക്ഷ്മി രാജൻ, മികച്ച അയൽക്കൂട്ടത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ പൗർണമി അയൽക്കൂട്ടം (ബത്തേരി), സ്നേഹദീപം അയൽക്കൂട്ടം(മാനന്തവാടി), അണ്ടർ 23 ദേശീയ ക്രിക്കറ്റ് ടൂർണമ​െൻറ് ജേതാക്കളായ കേരള ടീം ക്യാപ്റ്റൻ സജ്ന സജീവൻ, അണ്ടർ 23 ദേശീയ ക്രിക്കറ്റ് ടൂർണമ​െൻറ് ജേതാക്കളായ കേരള ടീം അംഗങ്ങളായ മിന്നു മണി, ദൃശ്യ എന്നിവരെ ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാ കുമാരി അധ്യക്ഷത വഹിച്ചു. സംവിധായകൻ മനോജ് കാന മുഖ്യപ്രഭാഷണം നടത്തി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലത ശശി, ബത്തേരി നഗരസഭ വൈസ് ചെയർപേഴ്സൻ ജിഷ ഷാജി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ബാബു, അബ്ദുറഹിമാൻ, എൽസി പൗലോസ്, സി.കെ. സഹദേവൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി. സാജിത സ്വാഗതവും അസി. ജില്ല മിഷൻ കോഒാഡിനേറ്റർ കെ.പി. ജയചന്ദ്രൻ നന്ദിയും പറഞ്ഞു. FRIWDL17 കുടുംബശ്രീ വാർഷികാഘോഷം എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണനും സി.കെ. ശശീന്ദ്രനും ഉദ്ഘാടനം ചെയ്യുന്നു FRIWDL18 ജില്ല കലോത്സവത്തിൽ നടന്ന ഒപ്പന മത്സരത്തിൽനിന്നും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story