Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 11:08 AM IST Updated On
date_range 28 April 2018 11:08 AM ISTജമാഅത്തെ ഇസ്ലാമി കാമ്പയിൻ സമാപന സമ്മേളനം നാളെ
text_fieldsbookmark_border
must സുൽത്താൻ ബത്തേരി: 'കാലം സാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ് ഹൃദയങ്ങളിലേക്കൊരു യാത്ര' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി നടത്തുന്ന കാമ്പയിെൻറ ജില്ലതല സമാപന സമ്മേളനം ഞായറാഴ്ച നടക്കും. സുൽത്താൻ ബത്തേരി കമ്യൂണിറ്റി ഹാളിൽ വൈകീട്ട് നാലിന് എം.പി. വീരേന്ദ്രകുമാർ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിക്കും. സംസ്ഥാന വനിത കമീഷൻ മുൻ ചെയർപേഴ്സൻ കെ.സി. റോസക്കുട്ടി ടീച്ചർ, വിദ്യാവാചസ്പതി കെ.പി. സുധീര, പി.വി. റഹ്‌മാബി, മലിക് ശഹബാസ് എന്നിവർ സംസാരിക്കും. പട്ടികവർഗക്കാർക്കായി സ്പോർട്സ് ക്ലബ് കൽപറ്റ: ജില്ലയിൽ പട്ടികവർഗ വിഭാഗങ്ങൾക്ക് മാത്രമായി സ്പോർട്സ് ക്ലബ് രൂപവത്കരിച്ചു. കണിയാമ്പറ്റ, മുട്ടിൽ, തരിയോട് ഗ്രാമപഞ്ചായത്തുകളിലായി പണിയ വിഭാഗക്കാർക്കുവേണ്ടി 10 സ്പോർട്സ് ക്ലബുകളാണ് ജില്ല കലക്ടർ എസ്. സുഹാസ് മുൻകൈയെടുത്ത് രൂപവത്കരിച്ചത്. പണിയ കോളനികളിലെ മികച്ച കഴിവുള്ള ഫുട്ബാൾ കളിക്കാരായ യുവജനങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കാൻ ക്ലബുകളിലൂടെ കഴിയും. ജില്ലയിലെ കൂടുതൽ മേഖലകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. പട്ടികവർഗ വികസനവകുപ്പ് അടിയ-പണിയ പാക്കേജിൽ ഉൾപ്പെടുത്തി പട്ടികവർഗ യൂത്ത് ക്ലബുകൾക്ക് സ്പോർട്സ് കിറ്റുകളുടെ വിതരണവും വെള്ളിയാഴ്ച നടന്നു. 10,000 രൂപയുടെ 10 വീതം ഫുട്ബാൾ കിറ്റുകളാണ് രജിസ്റ്റർ ചെയ്ത 10 ക്ലബുകൾക്ക് നൽകിയത്. കണിയാമ്പറ്റ, മുട്ടിൽ എന്നിവിടങ്ങളിലെ നാലുവീതം ക്ലബുകൾക്കും തരിയോടുള്ള രണ്ടു ക്ലബുകൾക്കുമുള്ള കിറ്റ് ജില്ല കലക്ടർ എസ്. സുഹാസ് വിതരണം ചെയ്തു. ക്ലബുകൾക്ക് കാരംസ്ബോർഡ് സെറ്റും വിതരണം ചെയ്തു. FRIWDL20 പട്ടികവർഗ ക്ലബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണോദ്ഘാടനം ജില്ല കലക്ടർ എസ്. സുഹാസ് നിർവഹിക്കുന്നു ഓർമപ്പെരുന്നാൾ ആരംഭിച്ചു പുൽപള്ളി: കൊളവള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ആരംഭിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന കുർബാനക്ക് ഫാ. തോമസ് അബ്രഹാം ഇടയാടി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷണവും സ്നേഹവിരുന്നും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story