Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവധിക്കാല...

അവധിക്കാല അത്​ലറ്റിക്​സ്​ കോച്ചിങ്ങിന്​​ തുടക്കം

text_fields
bookmark_border
കോഴിക്കോട്: ജില്ല സ്പോർടസ് കൗൺസിലി​െൻറയും അത്ലറ്റിക്സ് അസോസിയേഷ​െൻറയും ആഭിമുഖ്യത്തിൽ പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളി​െൻറ നേതൃത്വത്തിൽ ആരംഭിച്ച ജില്ല അത്ലറ്റിക്സ് കോച്ചിങ് ക്യാമ്പ് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കൂമുള്ളി കരുണാകരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ബാബു കീഴരിയൂർ, അധ്യക്ഷത വഹിച്ചു. ജില്ല അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി വി.കെ. തങ്കച്ചൻ മുഖ്യാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഗീതാനന്ദൻ മാസ്റ്റർ, പഞ്ചായത്ത് മെംബർ പുഷ്പ, മദർ പി.ടി.എ. പ്രസിഡൻറ് ലീല, കോച്ച് കെ. ഹർഷകുമാർ തുടങ്ങിയവർ സംസാരിച്ചു. പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി. രാജലക്ഷ്മി സ്വാഗതവും െഹഡ്മാസ്റ്റർ മംഗൾദാസ് നന്ദിയും പറഞ്ഞു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കായികതാരങ്ങൾ 9895545929, 9400220094 എന്നീ നമ്പറിൽ ബന്ധെപ്പടാം.
Show Full Article
TAGS:LOCAL NEWS 
Next Story