Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightട്രാൻസ്​ജെൻഡേഴ്സിന്...

ട്രാൻസ്​ജെൻഡേഴ്സിന് സ്വയം തൊഴിൽ: യോഗം ചേർന്നു

text_fields
bookmark_border
കോഴിക്കോട്: ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് സ്വയംതൊഴിൽ കണ്ടെത്താൻ ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ യു.വി ജോസി​െൻറ അധ്യക്ഷതയിൽ യോഗം ചേർന്നു. സാമൂഹികനീതി വകുപ്പി​െൻറ പദ്ധതി പ്രകാരം ലഭ്യമായ അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിനായി ചേർന്ന യോഗത്തിൽ 27 പേർക്ക് തിരിച്ചറിയൽ കാർഡ് ഈ മാസം 30ന് ലഭ്യമാക്കാനും സംരംഭകത്വത്തിൽ പ്രാവീണ്യം നൽകുന്നതിനായി പരിശീലന പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു. ലഭിക്കുന്ന തുക ചെലവഴിക്കണമെന്നത്് സംബന്ധിച്ച്് കൃത്യമായ മാർഗനിർദേശം ട്രാൻസ്ജെൻഡേഴ്സിന് നൽകാനും കലക്ടർ നിർദേശിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ല സാമൂഹിക നീതി ഓഫിസർ സി.കെ ഷീബ മുംതാസ്, സെൽഫ് എംപ്ലോയ്മ​െൻറ് ഓഫിസർ കെ. വേണുഗോപാലൻ, ജില്ല സാമൂഹികനീതി വകുപ്പ് സീനിയർ സൂപ്രണ്ട് പി. പരമേശ്വരൻ, ട്രാൻസ്ജെൻഡർ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മലമ്പനി ബോധവത്കരണ പരിപാടി നടത്തി കോഴിക്കോട്: ലോക മലമ്പനി ദിനാചരണത്തി​െൻറ ഭാഗമായി ജില്ലയിൽ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സെമിനാറും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനവും സെമിനാറും പുതിയാപ്പ തുറമുഖ പരിസരത്ത് കൗൺസിലർ കെ. നിഷ നിർവഹിച്ചു. ജൂനിയർ അഡ്മിനിസ്േട്രറ്റീവ് മെഡിക്കൽ ഓഫിസർ ഡോ. ലതിക വി.ആർ അധ്യക്ഷത വഹിച്ചു. പുതിയാപ്പ മെഡിക്കൽ ഓഫിസർ ഡോ. മിഥുൻ ദിനാചരണ സന്ദേശം നൽകി. അരയസമാജം പ്രഡിഡൻറ് സുകുമാരൻ, സെക്രട്ടറി രാമകൃഷ്ണൻ, ബോട്ട് ഉടമകളുടെ പ്രതിനിധി എം.കെ.എസ് രാമചന്ദ്രൻ, ഹാർബർ അസി.എക്സിക്യൂട്ടീവ് എൻജിനീയർ ലത, ടെക്നിക്കൽ അസി. പി.കെ കുമാരൻ, ഹെൽത്ത് സൂപ്പർവൈസർ രാധാകൃഷ്ണൻ, അസി. എൻഡമോളജിസ്റ്റ് ശ്രീരാമകൃഷ്ണൻ, ഉമേഷൻ, ജില്ല ഡെപ്യൂട്ടി മാസ്മീഡിയ ഓഫിസർ ഹംസ ഇസ്മാലി, പുതിയാപ്പ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീന്ദ്രകുമാർ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആശാ പ്രവർത്തകർ, അരയസമാജം പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ തുറമുഖ പരിസരത്ത് ശുചീകരണ യജ്ഞത്തിന് തുടക്കമിട്ടു. മലമ്പനിയെ തുരത്തും, നല്ല നാളേക്ക് വേണ്ടി എന്ന സന്ദേശവുമായി ഇതരസംസ്ഥാന തൊഴിലാളികൾക്ക് രക്തപരിശോധന നടത്തി. പ്രവർത്തനങ്ങൾക്ക് ജില്ല ഹെൽത്ത് കൺേട്രാൾ യൂണിറ്റ്് നേതൃത്വം നൽകി. ഗൃഹസന്ദർശനം, പനിനിരീക്ഷണം, സർവേ എന്നിവയും സംഘടിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story