Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:39 AM GMT Updated On
date_range 26 April 2018 5:39 AM GMTകഞ്ചാവ് കൈവശംവെച്ചതിന് കഠിന തടവും പിഴയും
text_fieldsbookmark_border
വടകര: കഞ്ചാവുമായി പിടിയിലായ മധ്യവയസ്കന് കഠിന തടവും പിഴയും. തലശ്ശേരി കൂത്തുപറമ്പ് മുരിയാട് സ്വദേശി റസിയ മന്‍സിലില്‍ മുഹമ്മദ് ഷാഫിയെയാണ്(59) വടകര എന്‍.ഡി.പി.എസ് കോടതി ജഡ്ജി എം.വി. രാജകുമാര ശിക്ഷിച്ചത്. രണ്ടു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചിെല്ലങ്കിൽ ഒരു മാസംകൂടി കഠിന തടവ് അനുഭവിക്കണം. 2014 ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയിലെ വടകര മടപ്പള്ളി കോളജിനു സമീപത്തുനിന്നാണ് വടകര എക്സൈസ് ഒരു കിലോ 160 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story