Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരളത്തിലെ പൊലീസ്...

കേരളത്തിലെ പൊലീസ് നരനായാട്ട് നടത്തുന്നു ^വി.ടി. ബൽറാം

text_fields
bookmark_border
കേരളത്തിലെ പൊലീസ് നരനായാട്ട് നടത്തുന്നു -വി.ടി. ബൽറാം പേരാമ്പ്ര: പിണറായി വിജയ​െൻറ കീഴിലെ പൊലീസ് അടിയന്തരാവസ്ഥ കാലത്തെക്കാൾ മോശമായ രീതിയിൽ നരനായാട്ട് നടത്തുകയാണെന്ന് വി.ടി. ബൽറാം എം.എൽ.എ പറഞ്ഞു. കസ്റ്റഡിയിലും ലോക്കപ്പിലും മനുഷ്യനെ പച്ചക്ക് കൊല്ലുന്ന രീതിയാണ് എൽ.ഡി.എഫി​െൻറ ആഭ്യന്തര നയം. സർവ മേഖലകളിലും തികഞ്ഞ പരാജയം മാത്രമാണ് ഈ സർക്കാർ. കേന്ദ്ര-സംസ്ഥാന ഭരണക്കാർ പ്രതികരിക്കാൻപോലും ജനങ്ങളെ ശേഷിയില്ലാത്തവരാക്കി മാറ്റി. പൊതുജന സമൂഹത്തി​െൻറ അടങ്ങാത്ത പ്രതിഷേധം അലയടിക്കാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരില്ല. ജനപക്ഷത്തുനിന്ന് പുതിയ രാഷ്ട്രീയ സംസ്ക്കാരം വളർത്താനും വികസനത്തി​െൻറ പാത വെട്ടിത്തുറക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് വി.ടി. ബൽറാം സൂചിപ്പിച്ചു. ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനത്തി​െൻറ ഭാഗമായി യുവജന-വിദ്യാർഥി സംഗമം ചെമ്പനോടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജേഷ് തറവട്ടത്ത് അധ്യക്ഷനായി. പി.കെ. രാഗേഷ്, എസ്. സുനന്ദ്, ജിതേഷ് മുതുകാട് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story