Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 11:00 AM IST Updated On
date_range 25 April 2018 11:00 AM ISTവിരലടയാളം പതിയുന്നില്ല; റേഷൻ ലഭിക്കാതെ ഉപഭോക്താക്കളുടെ നെട്ടോട്ടം
text_fieldsbookmark_border
നാദാപുരം: റേഷൻ സംവിധാനം ഡിജിറ്റലായതോടെ റേഷൻ വാങ്ങാനാവാതെ ഉപഭോക്താക്കൾ നെട്ടോട്ടമോടുന്നു. ഏറെ കടമ്പകൾ താണ്ടി റേഷൻ കാർഡ് കിട്ടി ആശ്വാസമായി നിൽക്കുമ്പോഴാണ് ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി വിരലടയാളം വില്ലനായി മാറുന്നത്. പുതിയ സംവിധാനപ്രകാരം കാർഡുടമയോ കാർഡിൽ ഉൾപ്പെട്ടവരോ റേഷൻഷാപ്പിൽ പുതുതായി സ്ഥാപിച്ച മെഷീനിൽ കൈവിരൽ പതിച്ചാലേ റേഷൻ വിഹിതം ലഭിക്കുകയുള്ളൂ. ആധാർ കാർഡും മറ്റു സകല വിവരങ്ങളും നൽകി ലഭിച്ച റേഷൻ കാർഡുമായി എത്തി വിരലടയാളം പതിച്ചപ്പോൾ നൂറുകണക്കിന് പേർക്കാണ് വിരലടയാളം പതിയുന്നില്ലെന്ന പേരിൽ റേഷൻ നിഷേധിക്കപ്പെട്ടത്. ആധാർ സംവിധാനപ്രകാരം നേരേത്ത നൽകിയ മൊബൈൽ നമ്പറിൽ ഒ.ടി.പി നൽകി വിരലടയാളം പതിയാത്ത കുടുംബങ്ങൾക്ക് റേഷൻ വിഹിതം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സിവിൽ സപ്ലൈസ് വിശദീകരിക്കുന്നത്. വാക്കാൽ നൽകുന്ന ഉത്തരവിൽ റേഷൻകടക്കാർക്ക് സാധനങ്ങൾ നൽകാൻ കഴിയില്ലെന്നാണ് കടയുടമകളുടെ വിശദീകരണം. വിരലടയാളം പതിയാത്തതിെൻറ പേരിൽ റേഷൻ ലഭിക്കാതെ ദുരിതമനുഭവിക്കുന്നവർ നെട്ടോട്ടമോടുമ്പോൾ ഇവർക്ക് വ്യക്തമായ മാർഗനിർദേശം നൽകാൻപോലും അധികൃതർക്ക് കഴിയുന്നില്ല. വർഷങ്ങൾക്കുമുമ്പ് ശേഖരിച്ച വിരലടയാളം മെഷീനുമായി യോജിച്ചുപോകുന്നില്ലെന്നും ആധാർ വിവരങ്ങളും വിരലടയാളമടക്കം മാറ്റി ചെയ്താലേ റേഷൻ വിഹിതം ലഭിക്കുകയുള്ളൂവെന്നും അധികൃതർ വിശദീകരിക്കുന്നുണ്ടെങ്കിലും ഏത് ഏജൻസിയെ ബന്ധപ്പെടണമെന്ന് ചൂണ്ടിക്കാണിക്കുന്നില്ല. പലരും അക്ഷയകേന്ദ്രങ്ങളെ സമീപിക്കുന്നുണ്ടെങ്കിലും ഇവരും കൈമലർത്തുകയാണ്. മൊബൈൽ റേഞ്ച് ലഭിക്കാത്ത പ്രദേശങ്ങളിൽ മെഷീൻ പ്രവർത്തിക്കാത്തതിനാൽ ചിലയിടങ്ങളിൽ റേഷനുവേണ്ടി മണിക്കൂറോളം കാത്തിരിക്കേണ്ടിയും വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story