Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​മോദിയുടെ ഫാഷിസ്​റ്റ്​ ...

​മോദിയുടെ ഫാഷിസ്​റ്റ്​ നയങ്ങൾക്ക് കൂട്ട് പിണറായി ^വി.ടി. ബൽറാം

text_fields
bookmark_border
മോദിയുടെ ഫാഷിസ്റ്റ് നയങ്ങൾക്ക് കൂട്ട് പിണറായി -വി.ടി. ബൽറാം നാദാപുരം: മോദിയുടെ ഫാഷിസ്റ്റ് നയങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടുനിൽക്കുകയാണെന്ന് വി.ടി. ബൽറാം എം.എൽ.എ. രാജ്യത്ത് നടക്കുന്ന ദലിത് ന്യൂനപക്ഷ പീഡനത്തിനെതിരെയും കുട്ടികളെ പീഡിപ്പിച്ച് കൊന്നൊടുക്കുന്നതിനെതിരെയും നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിനെ പ്രീണിപ്പിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന കേരള പൊലീസിന് നേതൃത്വം നൽകുന്ന പിണറായിയുടെ പൊലീസ് നയം ന്യൂനപക്ഷ വിരുദ്ധമാണ്. വിദ്വേഷ പ്രസംഗം നടത്തുന്ന ശശികല ടീച്ചർക്കെതിരെ നടപടിയെടുക്കാൻ കഴിയാത്ത പൊലീസ് സംഘ്പരിവാറി​െൻറ കുഴലൂത്തുകാരായി മാറുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് എ. സജീവൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺ കുമാർ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുൽ റഷീദ് കണ്ണൂർ, ഐ. മൂസ, വി.എം. ചന്ദ്രൻ, കോട്കണ്ടി മൊയ്തു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story