Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോ ഫ്ലോർ ബസ് ലോക്കൽ ...

ലോ ഫ്ലോർ ബസ് ലോക്കൽ റൂട്ടുകളിൽ; യാത്രക്കാർക്ക് നഷ്​​ടം

text_fields
bookmark_border
പനമരം: കെ.എസ്.ആർ.ടി.സിയുടെ ജനുറം ലോ ഫ്ലോർ ബസുകൾ ലോക്കൽ റൂട്ടുകളിൽ സജീവമാകുമ്പോൾ നഷ്ടം യാത്രക്കാർക്ക്. ഓർഡിനറി ബസുകളെ അപേക്ഷിച്ച് ഇതിൽ ചാർജ്ജ് കൂടുതലാണ്. പുതിയ ടിക്കറ്റ് നിരക്ക് വന്നതോടെ ജില്ലയിൽ സർവിസ് നടത്തുന്ന സെമി ലോ ഫ്ലോർ ഒാർഡിനറി സർവിസുകൾക്കാണ് ഏറ്റവും തിരിച്ചടിയായത്. അശാസ്ത്രീയ നിരക്ക് വർധനയാണ് യാത്രക്കാർക്ക് ദുരിതമായി തീരുന്നത്. ഒറ്റയടിക്ക് മൂന്നും നാലും രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. മാനന്തവാടി- പനമരം- കൽപറ്റ, കൽപറ്റ- മീനങ്ങാടി- ബത്തേരി, ബത്തേരി- കൊഴുവണ, ബത്തേരി- അമ്പലവയൽ എന്നീ റൂട്ടുകളിലൊക്കെ ജനുറം ഓടുന്നുണ്ട്. മറ്റു മാർഗങ്ങളില്ലാത്തതിനാൽ യാത്രക്കാർ ഈ ബസുകളിൽ കയറാൻ നിർബന്ധിതരാവുകയാണ്. ഒരു കെ.എസ്.ആർ.ടി.സി മാത്രം ഓടുന്ന ബത്തേരി -കൊഴുവണ റൂട്ടിൽ കഴിഞ്ഞ ദിവസം യാത്രക്കാർ ജനുറത്തെ എതിർത്തിരുന്നു. ചാർജ്ജ് കൂടിയതാണ് പ്രശ്നമായത്. ജനുറത്തിൽ പത്തു രൂപയാണ് മിനിമം. മറ്റു സ്റ്റേജുകളിലും ആനുപാതിക മാറ്റമുണ്ട്. ലോക്കൽ റൂട്ടുകളിൽ ഓർഡിനറി ചാർജ്ജ് ആക്കിയാൽ യാത്രക്കാർക്ക് ആശ്വാസമാകുമെങ്കിലും അതിനുള്ള നടപടിയില്ല. ബസ് നിരക്ക് വർധിപ്പിച്ചതോടെ ലോ ഫ്ലോർ ഒാർഡിനറി ബസുകളുടെ നിരക്ക് കുത്തനെ കൂടിയത് യാത്രക്കാരെ ബസിൽനിന്ന് അകറ്റാനേ ഉപകരിക്കുവെന്ന് ജീവനക്കാരും സമ്മതിക്കുന്നുണ്ട്. മൂന്നു ഡിപ്പോകളിൽനിന്നും സർവിസ് നടത്തുന്ന ലോ ഫ്ലോർ ബസുകളുടെ ചാർജ് വർധന യാത്രക്കാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഈ ബസുകൾ മാത്രം സർവിസ് നടത്തുന്ന റൂട്ടുകളിൽ ഗത്യന്തരമില്ലാതെയാണ് ജനങ്ങൾ ക‍യറുന്നത്. ബത്തേരിയിൽനിന്നും മേപ്പാടി വിംസ് മെഡിക്കൽ കോളജിലേക്ക് രണ്ടു സെമി ലോ ഫ്ലോർ സർവിസുകളുണ്ട്. നേരത്തേ നല്ല കലക്ഷൻ ലഭിച്ചിരുന്നെങ്കിലും ടിക്കറ്റ് നിരക്ക് കൂടിയതോടെ വരുമാനം കുറഞ്ഞു. നേരത്തേ സുൽത്താൻ ബത്തേരിയിൽനിന്ന് അമ്പലവയലിലേക്ക് ലോ ഫ്ലോറിന് 13രൂപയായിരുന്നെങ്കിൽ ഇപ്പോഴത് സെസ് ഉൾപ്പെടെ 17 രൂപയായി. അതേസമയം, ബത്തേരിയിൽനിന്നും അമ്പലവയലിലേക്ക് കെ.എസ്.ആർ.ടി.സി. ഒാർഡിനറിക്കും പ്രൈവറ്റിന് നേരത്തേയുണ്ടായിരുന്ന 12 രൂപ 13 ആയി മാത്രമേ വർധിച്ചിട്ടുമുള്ളൂ. ഭീമമായ വർധന ലോ ഫ്ലോറുകളെ ഒഴിവാക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ്. ദിവസേന പോകുന്ന യാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. ഒന്നുകിൽ അശാസ്ത്രീയമായി സെമി ലോ ഫ്ലോർ ബസുകളിൽ നടപ്പാക്കിയ ടിക്കറ്റ് ചാർജ് കുറക്കുക അല്ലെങ്കിൽ സെസ് എത്രയും പെട്ടെന്ന് പിൻവലിക്കുക, അല്ലെങ്കിൽ ഈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ഒാർഡിനറി സർവിസുകൾ നടത്തുക തുടങ്ങിയവാണ് ജനങ്ങളുടെ ആവശ്യം. എല്ലാം തിരുവനന്തപുരത്തു നിന്നുള്ള തീരുമാനമെന്നാണ് ചാർജ്ജ് സംബന്ധിച്ച് ജീവനക്കാരുടെ മറുപടി. വലിയ പഴക്കമില്ലാത്ത ഈ ബസുകൾ ദീർഘ ദൂര യാത്രക്ക് യോജിച്ചതാണ്. എന്നാൽ, കൊടും വളവ്, കുത്തനെയുള്ള കയറ്റം എന്നിങ്ങനെയുള്ള റോഡുകളിലൊന്നും ഈ ബസ് ഓടിക്കാനാവില്ല. നീളം കൂടുതലായതിനാൽ വളവ് തിരിഞ്ഞു കിട്ടാൻ പ്രയാസം. കയറ്റത്തിലും ഇറക്കത്തിലും മറ്റും മുൻ ഭാഗവും പിറകും റോഡിൽ ഉരസും. ലോക്കൽ റൂട്ടുകളിൽ ഈ ബസിന് നേരത്തേ ലഭിച്ചിരുന്ന സ്വീകാര്യത ചാർജ് വർധനയിലെ അപാകത പരിഹരിച്ചാലേ തിരിച്ചുപിടിക്കാനാകു. കേണിച്ചിറയിൽ ഗതാഗത സംവിധാനം പരിഷ്കരിച്ചില്ല; കുരുക്ക് പതിവ് ട്രാഫിക് ജങ്ഷൻ മുതൽ സ്േനഹ ഹോസ്പിറ്റൽ വരെയാണ് ഗതാഗതക്കുരുക്ക് രൂക്ഷം കേണിച്ചിറ: പൂതാടി പഞ്ചായത്ത് ആസ്ഥാനമായ കേണിച്ചിറയിൽ ഗതാഗത സംവിധാനം പരിഷ്കരിച്ചില്ല. വാഹനക്കുരുക്ക് പതിവായതോടെ യാത്രക്കാർ ഗതികേടിൽ. സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്, ബസ് സ്റ്റോപ്പ് എന്നിവകളിലാണ് അടിയന്തര മാറ്റം ഉണ്ടാകേണ്ടത്. ഇക്കാര്യം ഭരണസമിതിക്ക് മുന്നിൽ കാര്യമായി ഉന്നയിക്കാൻ പ്രതിപക്ഷം തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. പൂതാടിക്കവല മുതൽ സ്േനഹ ഹോസ്പിറ്റൽ വരെ നീളുന്നതാണ് കേണിച്ചിറ ടൗൺ. പുൽപ്പള്ളി റോഡിലേക്കും ടൗൺ നീളുന്നു. രണ്ടു ഓട്ടോ സ്റ്റാൻഡുകളും ജീപ്പ്, ഗുഡ്സ് വാഹനങ്ങളുടെ സ്റ്റാൻഡുകളും ഇതിൽ ഉൾപ്പെടുന്നു. ട്രാഫിക് ജങ്ഷൻ മുതൽ സ്േനഹ ഹോസ്പിറ്റൽ വരെയുള്ള ഭാഗത്താണ് കൂടുതൽ വാഹനത്തിരക്കനുഭവപ്പെടുന്നത്. ഈ ഭാഗത്തെ സ്റ്റാൻഡുകളാണ് മാറ്റേണ്ടത്. പുൽപള്ളി റോഡിലെ ഓട്ടോ സ്റ്റാൻഡ് പലപ്പോഴും പഞ്ചായത്തോഫിസ് വരെ നീളുന്നു. ഓട്ടോകളുടെ എണ്ണക്കൂടുതലാണ് കാരണം. ഓട്ടോ സ്റ്റാൻഡുകളുടെ എണ്ണം വർധിപ്പിക്കുകയാണ് പരിഹാരം. പൂതാടിക്കവല, പെേട്രാൾ പമ്പ്, ട്രാഫിക് ജങ്ഷൻ, ഗ്രാമീണ ബാങ്ക്, പഞ്ചായത്തോഫിസ് എന്നിവിടങ്ങളിലാണ് ടൗണിലെ ബസ് സ്റ്റോപ്പുകൾ. ഒരിടത്തും യാത്രക്കാർക്ക് കയറിനിൽക്കാൻ നല്ലൊരു വെയ്റ്റിങ് ഷെഡില്ല. നോ പാർക്കിങ് ബോർഡുകൾ ഇല്ലാത്തതും പ്രശ്നങ്ങൾക്കിടയാക്കുന്നു. സ്വകാര്യ വാഹനങ്ങൾ എവിടെ വേണമെങ്കിലും പാർക്ക് ചെയ്യാമെന്നാണ് അവസ്ഥ. ഇത് ഗതാഗതക്കുരുക്കിന് പ്രധാന കാരണമാണ്. പൂതാടിക്കവലയിൽ രണ്ടു കോടിയിലേറെയാണ് ബസ്സ്റ്റാൻഡിനായി ചെലവഴിച്ചത്. ബസുകളൊന്നും ഇതുവരെ കയറാൻ തുടങ്ങിയിട്ടില്ല. ബസ്സ്റ്റാൻഡ് പണിത നേരത്ത് നാലു വെയ്റ്റിങ് ഷെഡുകൾ ടൗണി​െൻറ വിവിധ ഭാഗങ്ങളിൽ പണിതിരുന്നെങ്കിൽ യാത്രക്കാർക്ക് ഏറെ ഗുണമുണ്ടാകുമായിരുന്നു. 'സീറോ വേസ്റ്റ്' നഗരമാകാൻ കൽപറ്റ കൽപറ്റ: സംസ്ഥാന സർക്കാറി​െൻറ ശുചിത്വമിഷൻ പദ്ധതിയുടെ ഭാഗമായി 'സീറോ വേസ്റ്റ്' നഗരമായി മാറാൻ കൽപറ്റ ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ നഗരസഭയിലെ 12 വാർഡുകളിൽ പദ്ധതി ആറുമാസത്തിനുള്ളിൽ യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ശരിയായ മാലിന്യ പരിപാലന സംസ്കാരം വളർത്തിയെടുക്കുക, എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട ജൈവമാലിന്യസംവിധാനം സ്ഥാപിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വിശദീകരണത്തിനായി നടത്തിയ ശിൽപശാലയിൽ നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ശുചിത്വ മിഷൻ േപ്രാഗ്രാം ഓഫിസർ ഷാജി ക്ലമൻറ്, ജില്ല ശുചിത്വമിഷൻ കോഓഡിനേറ്റർ മാളുകുട്ടി, അസി. കോഓഡിനേറ്റർമാരായ എ.കെ. രാജേഷ്, രാജേന്ദ്രൻ, ജില്ല േപ്രാഗ്രാം ഓഫിസർ അനൂപ്, സാജിയോ ജോസഫ്, നഗരസഭ വൈസ്ചെയർമാൻ ആർ. രാധാകൃഷ്ണൻ, പി.പി. ആലി, വി. ഹാരിസ്, കെ.ടി. ബാബു, പി. വിനോദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story