Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപേരാമ്പ്രയില്‍ വീണ്ടും...

പേരാമ്പ്രയില്‍ വീണ്ടും വീട്ടില്‍കയറി മുഖംമൂടി ആക്രമണം

text_fields
bookmark_border
പേരാമ്പ്ര: സി.പി.എം-ശിവജി സേവാസമിതി സംഘർഷം നിലനിൽക്കുന്ന പേരാമ്പ്രയിൽ ഞായറാഴ്ച രാത്രിയും മുഖംമൂടി ആക്രമണം. രാത്രി എട്ടിന് പൈതോത്ത് റോഡില്‍ വടക്കെ കൊടുവള്ളി രവീന്ദ്ര​െൻറ വീട്ടില്‍ കയറിയാണ് ആറംഗ മുഖംമൂടി സംഘം മകൻ അശ്വന്തിനെ (24) മർദിച്ച് പരിക്കേൽപ്പിച്ചത്. ശിവജിപ്രവര്‍ത്തകനായ അശ്വന്തിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം മരുതേരിയില്‍ കല്യാണ വീട്ടില്‍നിന്ന് വരുന്ന ശിവജിപ്രവർത്തകനു നേരെയും അക്രമണശ്രമമുണ്ടായി. കഴിഞ്ഞദിവസങ്ങളിൽ വീടുകൾക്ക് ബോംബേറ് ഉൾപ്പെടെ ഉണ്ടായിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴ് കേസുകളും രജിസ്റ്റർ ചെയ്തു. നാല് ശിവജി പ്രവർത്തകർ റിമാൻഡിലുണ്ട്. എന്നാൽ, മറുഭാഗത്തുനിന്ന് ആെരയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുകയാണെന്നാണ് ശിവജി പ്രവർത്തകരുടെ ആരോപണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story