Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.എച്ച്​ വിചാർവേദി ഇ....

സി.എച്ച്​ വിചാർവേദി ഇ. അഹമ്മദ്​ അവാർഡ്​ മുല്ലപ്പള്ളി രാമചന്ദ്രന്​

text_fields
bookmark_border
കോഴിക്കോട്: സി.എച്ച് വിചാർവേദി ഇ. അഹമ്മദി​െൻറ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രന്. 50,001 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് മേയിൽ കോഴിക്കോട്ട് കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ സമർപ്പിക്കും. ജൂറി അംഗങ്ങളായ കമാൽ വരദൂർ, നവാസ് പൂനൂർ, അഡ്വ. പി.എം. സുരേഷ്ബാബു എന്നിവരാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി അനുസ്മരണ പ്രഭാഷണം നടത്തും. എം.പിമാരായ എം.കെ. രാഘവൻ, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എമാരായ ഡോ. എം.കെ. മുനീർ, പാറക്കൽ അബ്ദുല്ല തുടങ്ങിയവരും കെ.പി.എ. മജീദ്, അബ്ദുസ്സമദ് സമദാനി, പി.കെ. ഫിറോസ് തുടങ്ങി ലീഗ്-യു.ഡി.എഫ് സംസ്ഥാന-ജില്ല ഭാരവാഹികളും സംബന്ധിക്കുമെന്ന് വിചാർവേദി ഭാരവാഹികളായ സഫ അലവി, പി. ഇസ്മാഇൗൽ, എം.വി. കുഞ്ഞമ്മു എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story