Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിശാഖ് ചിത്രപ്രതിഭ

വിശാഖ് ചിത്രപ്രതിഭ

text_fields
bookmark_border
ഗുരുവായൂർ: ഡി സോൺ കലോത്സവത്തിൽ നേടിയ ചിത്രപ്രതിഭ പട്ടം ഇൻറർസോണിലും നിലനിർത്തി ഒ.എസ്. വിശാഖ് തൃശൂരി​െൻറ താരമായി. ശ്രീ കേരളവർമ കോളജി​െൻറ അവസാനവർഷ ഫിലോസഫി വിദ്യാർഥിയായ വിശാഖ് അഞ്ച് ഇനങ്ങളിലായി 21 പോയൻറ് നേടിയാണ് ചിത്രപ്രതിഭയായത്. തുടർച്ചയായ മൂന്നു വർഷം ഡി സോൺ കലോത്സവത്തിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം സ്വർണനേട്ടത്തോടെയാണ് യായത്. ഇൻറർസോൺ കലോത്സവത്തിൽ പോസ്റ്റർ മേക്കിങ്, കാർട്ടൂൺ, ക്ലേ മോഡലിങ് എന്നിവയിൽ ഒന്നാം സ്ഥാനവും ഓയിൽ പെയിൻറിങിലും ജലച്ചായത്തിലും രണ്ടാം സ്ഥാനവും ലഭിച്ചു. വാടാനപ്പള്ളി സർഗചിത്ര കലാവിദ്യാലയത്തിലെ അധ്യാപകൻ ബിജു വിശ്വനാഥാന് പരിശീലകൻ. മണലൂർ പഞ്ചായത്ത് പ്രസിഡൻറ് വിജി ശശിയാണ് അമ്മ. പിതാവ് ശശി. സഹോദരൻ: വിനായക്. കഴിഞ്ഞ വർഷത്തെ ചിത്രപ്രതിഭയായ ദേവഗിരി സ​െൻറ് ജോസഫ് കോളജിലെ ജെ.എസ്. ശീതൾ 15 പോയൻറ് നേടി രണ്ടാമതെത്തി. ഓയിൽ പെയിൻറിങിലും ജലച്ചായത്തിലും ഒന്നാം സ്ഥാനം, കൊളാഷിൽ രണ്ടാംസ്ഥാനം, പെൻസിൽ േഡ്രായിങ്, പോസ്്റ്റർ മേക്കിങ് എന്നിവയിൽ മൂന്നാം സ്ഥാനവും ലഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story