Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 11:08 AM IST Updated On
date_range 21 April 2018 11:08 AM ISTസൗഹൃദങ്ങൾ ബാക്കിവെച്ച് റഷീദ് യാത്രയായി
text_fieldsbookmark_border
നടുവണ്ണൂർ: ടിപ്പർ ലോറി ബൈക്കിലിടിച്ച് മരിച്ച കുറ്റിയുള്ളതിൽ റഷീദിന് കാവുന്തറയുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കാവുന്തറ പള്ളിയത്തുകുനി റോഡിൽ കുറ്റിയുള്ളതിൽ താഴെ വെച്ചായിരുന്നു അപകടം. അപകടത്തിൽ മരണപ്പെട്ട ബുള്ളറ്റ് യാത്രികനായ കുറ്റിയുള്ളതിൽ റഷീദിന് (44) വലിയ സുഹൃദ് ബന്ധം കാത്തു സൂക്ഷിച്ച ആളായിരുന്നു. ജീവകാരുണ്യ പ്രവർത്തനരംഗത്തും സാമൂഹിക രംഗത്തും സജീവമായിരുന്നു റഷീദ്. കുറ്റിയുള്ളതിൽ താഴെ മദ്റസ നിർമാണ പ്രവർത്തനത്തിനും റഷീദ് മുൻപന്തിയിലുണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കുറ്റിയുള്ളതിൽ താഴെ സ്ഥിരം അപകടമേഖലയാണ്. ടിപ്പർ ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഈ പ്രദേശത്ത് റോഡിൽ ഹമ്പ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടസ്ഥലത്തുനിന്ന് വെറും 100 മീറ്ററിൽ താഴെ മാത്രം ദൂരത്താണ് റഷീദിെൻറ വീട് സ്ഥിതി ചെയ്യുന്നത്. നടുവണ്ണൂരിൽനിന്നും തിരിച്ചുവരുകയായിരുന്നു. വർഷങ്ങളായി ഖത്തറിൽ ജോലിചെയ്യുന്ന റഷീദ് ഒരാഴ്ച ആയിേട്ടയുള്ളൂ നാട്ടിൽ തിരിച്ചെത്തിയിട്ട്. നടുവണ്ണൂർ അങ്ങാടിയിൽ മുമ്പ് ഓട്ടോ ഡ്രൈവറായിരുന്നു. പരേതനോടുള്ള ആദരസൂചകമായി നടുവണ്ണൂർ അങ്ങാടിയിലെ ഓട്ടോ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ ഓട്ടോ സർവിസ് നിർത്തിവച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്നും പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച്ച ഉച്ചക്ക് ഒന്നരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. മയ്യത്ത് നമസ്കാരത്തിനു ശേഷം രണ്ടരയോടെ എലങ്കമൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. എം.കെ. രാഘവൻ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ തുടങ്ങിയ പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story