Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിരോധനാജ്ഞ: നാടകം...

നിരോധനാജ്ഞ: നാടകം മാറ്റി

text_fields
bookmark_border
കൊയിലാണ്ടി: നിരോധനാജ്ഞ കാരണം ശനിയാഴ്ച നടത്താനിരുന്ന നാടകം മാറ്റിവെച്ചു. ശ്രദ്ധ സാമൂഹിക പാഠശാലയുടെ നാടകമാണ് മേയ് ആദ്യവാരത്തിലേക്കു മാറ്റിയത്. വൈദ്യുതി പുനഃസ്ഥാപിച്ചില്ല; ബപ്പൻകാട് ഇരുട്ടിൽ കൊയിലാണ്ടി: വ്യാഴാഴ്ച വൈകീട്ട് നിലച്ച വൈദ്യുതി വെള്ളിയാഴ്ചയും പുനഃസ്ഥാപിച്ചില്ല. നഗരത്തിൽ ബപ്പൻകാട് ഭാഗത്തെ കടക്കാരും വീട്ടുകാരും ഇതിനാൽ ഏറെ പ്രയാസപ്പെടുകയാണ്. ഏതാനും സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അമ്പാടി തിയറ്ററിനടുത്ത് വൈദ്യുതി ലൈനിൽ മരം മുറിഞ്ഞുവീണതിനെ തുടർന്നാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തു കൊയിലാണ്ടി: നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി അംഗവൈകല്യം സംഭവിച്ചവര്‍ക്ക് സൈഡ് വീലുകള്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ. അജിത അധ്യക്ഷത വഹിച്ചു. നഗരസഭ അംഗങ്ങളായ എം. സുരേന്ദ്രൻ, എൻ.കെ. ഗോകുല്‍ദാസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ സി.എം. പത്മിനി, എം.എം. വത്സല എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story