Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅംബേദ്കർ ജന്മദിനാചരണം

അംബേദ്കർ ജന്മദിനാചരണം

text_fields
bookmark_border
പടിഞ്ഞാറത്തറ: ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം കേരള ദലിത് പാന്തേഴ്സി​െൻറ ആഭിമുഖ്യത്തിൽ സാംസ്കാരിക സമ്മേളനത്തോടും വിവിധ കലാപരിപാടികളോടും ആഘോഷിച്ചു. 30ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കെ.ഡി.പി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാലിൽ ജന്മദിനാചരണം സംഘടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യയെ ഉയർത്തിയ ഡോ. അംബേദ്കറെ അധഃസ്ഥിതരുടെ വിമോചകനായി മാത്രം അവതരിപ്പിക്കുന്ന ഇന്ത്യൻ സമൂഹം അംബേദ്കറുടെ ചരിത്രത്തെക്കുറിച്ചും അദ്ദേഹത്തി​െൻറ ദർശനങ്ങളെക്കുറിച്ചും പഠിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കേരള ദലിത് പാന്തേഴ്സ് സംസ്ഥാന പ്രസിഡൻറ് ഡോ. സതീഷ് കുമാർ പറഞ്ഞു. ദേശീയ നേതാവ് എന്ന നിലയിൽ ഇന്നും അവഗണിക്കപ്പെടുമ്പോഴും അദ്ദേഹത്തി​െൻറ ദർശനങ്ങൾക്ക് പ്രാമുഖ്യം ഏറിവരുകയാണ്. പട്ടികജാതി പട്ടികവർഗക്കാർ, പിന്നാക്ക ജനവിഭാഗങ്ങൾ, മത ന്യൂനപക്ഷങ്ങൾ എന്നിവർ രാജ്യവ്യാപകമായി ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുമ്പോൾ സമത്വത്തിനും സ്വാതന്ത്യത്തിനും രാജ്യത്തി​െൻറ ഐക്യത്തിനും തടസ്സമായി നിൽക്കുന്ന ജാതിവ്യവസ്ഥക്കെതിരെ അംബേദ്കർ ദർശനത്തിൽ ഊന്നിയുള്ള ജാതി നശീകരണത്തി​െൻറ രാഷ്ട്രീയം ശക്തിപ്പെടണം. എങ്കിൽ മാത്രമേ ജാതിരഹിതമായ ഇന്ത്യയെ അംബേദ്കറുടെ ദർശനത്തി​െൻറ അടിസ്ഥാനത്തിൽ പുനർനിർമിക്കാൻ കഴിയൂ എന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.ഡി.പി. സ്റ്റേറ്റ് പ്രൊസീഡിയം മെംബർ ശശി പന്തളം പറഞ്ഞു. യോഗത്തിൽ ജില്ല സെക്രട്ടറി കെ.ആർ. രമേശൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് വി. മുഹമ്മദ് ശരീഫ്, എസ്.വൈ.എസ് ജില്ല പ്രസിഡൻറ് ഇബ്രാഹിം ഫൈസി പേരാൽ, എൻ.എ.ഡി.എ ചെയർമാൻ പി.കെ. രാധാകൃഷ്ണൻ, സ്വാഗത സംഘം ചെയർമാൻ എം.കെ. ദാസൻ, എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി കെ.എം. ഭാസ്കരൻ, ഡോ. ഷാജൻ എം.പണിക്കർ, വി.ജി. പ്രേംനാഥ്, പി.പി. ദിവീന, പുലയ സമുദായ കമ്മിറ്റി സെക്രട്ടറി കെ.കെ. അജീഷ്, കെ.എസ്. ഷൈജു, കെ.കെ. സുകുമാരൻ, കെ.കെ. സുരേഷ്, എംകെ. മധു എന്നിവർ സംസാരിച്ചു. THUWDL1 പേരാലിൽ ഡോ. ബി.ആർ. കേരള ദലിത് പാന്തേഴ്സ് സംസ്ഥാന പ്രസിഡൻറ് ഡോ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു നഞ്ചൻകോട് റെയിൽവേ: കൂട്ടായ പ്രവർത്തനത്തിന് തയാറാവണമെന്ന് ഡി.വൈ.എഫ്.ഐ കൽപറ്റ: നഞ്ചൻകോട്-വയനാട് റെയിൽവേക്കുള്ള തടസ്സമെന്തെന്ന് മനസ്സിലാക്കി കൂട്ടായ പ്രവർത്തനത്തിന് എല്ലാവരും തയാറാവണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടത്തിനായി ഈ വിഷയം ഉപയോഗപ്പെടുത്തുന്നത് വഞ്ചനയാണ്. യോജിച്ച പോരാട്ടത്തിലൂടെയേ വയനാട്ടുകാരുടെ ചിരകാല സ്വപ്നം യാഥാർഥ്യമാവൂ. റെയിൽവേക്കായി സർവേ നടക്കാത്തതി​െൻറ ഉത്തരവാദിത്തം കർണാടക സർക്കാറിനും കേന്ദ്ര സർക്കാറിനുമാണ്. ഇത് മറച്ചുവെക്കാനാണ് ബി.ജെ.പിയും കോൺഗ്രസും സംയുക്തമായി ശ്രമിക്കുന്നത്. കർണാടക ഭരിക്കുന്ന കോൺഗ്രസ് ഔദ്യോഗികമായിതന്നെ റെയിൽവേ ലൈനിന് താൽപര്യമില്ലെന്ന് വ്യക്തമാക്കിയതാണ്. വനം കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ കർണാടക നിഷേധിച്ചാൽപോലും കേന്ദ്രത്തിന് അതിൽ ഇടപെടാം. ഇതിലൂടെ പ്രശ്നം പരിഹരിക്കാനാവും. അതും ഉണ്ടാവുന്നില്ല. പാർലമ​െൻറ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്താനാണ് ബി.ജെ.പിയും കോൺഗ്രസും അടക്കം ശ്രമിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു. കുടുംബസംഗമം കെല്ലൂർ: കാരക്കാമല മഹല്ല് കമ്മറ്റിയുടെയും എസ്.വൈ.എസി​െൻറയും സംയുക്ത ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. സമസ്ത വയനാട് ജില്ല സമ്മേളന ഭാഗമായാണ് കുടുബസംഗമവും കൺവെൻഷനും സംഘടിപ്പിച്ചത്. യോഗത്തിൽ എസ്.വൈ.എസ് ശാഖ പ്രസിഡൻറ് സി.കെ. അബ്ദുൽ മജീദ് ദാരിമി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് മുഹമ്മദലി ദാരിമി ഉദ്ഘാടനം ചെയ്തു. ആസിഫ് വാഫി റിപ്പൺ, അബ്ദുറഹ്മാൻ ഫൈസി തോൽപ്പെട്ടി എന്നിവർ ക്ലാസെടുത്തു. എസ്.വൈ.എസ് മേഖല പ്രസിഡൻറ് കുണ്ടാല അബ്ദുല്ല മൗലവി, മഹല്ല് പ്രസിഡൻറ് സി.കെ. അബ്ദുറഹ്മാൻ, ജന. സെക്രട്ടറി കാട്ടിൽ ഉസ്മാൻ, ചെയർമാൻ പുല്ലമ്പി മമ്മൂട്ടി, അശ്റഫ് ഫൈസി, കെ.എം. മമ്മൂട്ടി, ഇ. ഇബ്രാഹിം മുസ്ലിയാർ, പി. ഇബ്രാഹിം ഫൈസി, സിറാജ് സഅദി എന്നിവർ സംസാരിച്ചു. തോട്ടുങ്ങൽ മമ്മൂട്ടി സ്വാഗതവും മംഗലോടൻ മുസ്തഫ നന്ദിയും പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യണം വെള്ളമുണ്ട: വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ വാരാമ്പറ്റയിൽ മുൻ ഭർത്താവി​െൻറ വീട്ടിൽ സ്ത്രീയെ ആക്രമിച്ച പ്രതികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ വാരാമ്പറ്റ ഫ്രണ്ട്സ് ഗ്രൂപ് യോഗം പ്രതിഷേധിച്ചു. കണ്ണൂർ ജില്ലയിലെ ചൊക്ലി സ്വദേശിനിയെയാണ് ഏഴ് വർഷം മുമ്പ് വാരാമ്പറ്റയിലേക്ക് വിവാഹം ചെയ്തത്. രണ്ട് വർഷത്തിനു ശേഷം ഇവർ പിരിഞ്ഞെങ്കിലും നിയമപരമായി വിവാഹമോചനം നടന്നില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ വാരാമ്പറ്റയിൽ വന്ന സ്ത്രീ മുൻഭർത്താവി​െൻറ വീട്ടിലാണ് ആക്രമണത്തിന് ഇരയായത്. ഈ സമയം വീട്ടുകാർ അവിടെ ഉണ്ടായിരുന്നിെല്ലന്നാണ് പറയുന്നത്. സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കാൻ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണം. യഥാർഥ പ്രതികളെ െപാലീസ് അറസ്റ്റ് ചെയ്യാൻ വൈകുന്നതിനാൽ പ്രദേശത്ത് ജനം ഭീതിയിലാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭത്തിനിറങ്ങാൻ യോഗം തീരുമാനിച്ചു. പ്രസിഡൻറ് ടി.കെ. മമ്മൂട്ടി അധ്യക്ഷത വഹിച്ചു. പി.വി. മനോജ്കുമാർ, പി. ഉസ്മാൻ, പി.ഒ. നാസർ, കെ. കുഞ്ഞിരാമൻ, പി.വി. രവി, വി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story