Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 11:05 AM IST Updated On
date_range 20 April 2018 11:05 AM ISTസൈക്ലിങ് കോച്ചിങ് ക്യാമ്പ്
text_fieldsbookmark_border
കോഴിക്കോട്: ജില്ല സൈക്ലിങ് അസോസിയേഷൻ കോച്ചിങ് ക്യാമ്പ് ഇൗമാസം 22ന് ആരംഭിക്കും. ജില്ല സ്പോർട്സ് കൗൺസിലിെൻറ ഭാഗമായിട്ടുള്ള സൈക്ലിങ് കോച്ചിങ് ക്യാമ്പ് ഏപ്രിൽ 22 മുതൽ മേയ് ഏഴു വരെയുള്ള ദിവസങ്ങളിൽ പുതുപ്പാടി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തും. കാലത്ത് 6.30 മുതൽ 8.30 വരെയാണ് ക്യാമ്പ്. ക്യാമ്പിൽ പെങ്കടുക്കാൻ താൽപര്യമുള്ളവർ 944 719 7014 നമ്പറിൽ ബന്ധപ്പെടുക. മയൂര ഡാൻസ് ഫെസ്റ്റിവെൽ കോഴിക്കോട്: റെയിൻബോ ഡാൻസ് അക്കാദമിയും ലെഗസി ഇവൻറ്സും ചേർന്ന് മയൂര ഡാൻസ് ഫെസ്റ്റിവെലിെൻറ ഒാഡിഷൻ മേയ് അഞ്ച് മുതൽ 19 വരെ വിവിധ സ്ഥലങ്ങളിലായി നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലതല ഒാഡിഷനും സെമിഫൈനലും ഗ്രാൻഡ് ഫിനാലെയും ഉൾപ്പെടുത്തിയാണ് മയൂര ഫെസ്റ്റ്. ഒന്നാംസ്ഥാനത്തെത്തുന്ന മത്സരാർഥിക്ക് 50,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25,000, 15000 രൂപയും സമ്മാനം നൽകും. ജൂനിയർ, സീനിയർ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ഒാൺലൈനിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. 950 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ കവിത സുനിൽ, സുജാസ്, ദീപ്തി ദാമോദരൻ എന്നിവർ പെങ്കടുത്തു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7592 8404 19. www.mayura 2k18.com ഏകദിന ഫൈവ്സ് ടൂർണെമൻറ് കക്കോടി: എ.കെ.ജി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ഫൈവ്സ് ടൂർണെമൻറ് നടത്തുന്നു. ഏപ്രിൽ 22ന് കക്കോടി മിനി സ്റ്റേഡിയത്തിലാണ് മത്സരം. വിന്നേഴ്സിന് 50001 രൂപയും ട്രോഫിയും റണ്ണേഴ്സിന് 25001 രൂപയും ട്രോഫിയും നൽകും. രാവിലെ ഒമ്പതു മണിക്കാണ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് 9447541868.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story