Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് കാരവൻ ഇന്ന്

യൂത്ത് കാരവൻ ഇന്ന്

text_fields
bookmark_border
കൊടിയത്തൂർ: മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് കാരവൻ വെള്ളിയാഴ്ച ചെറുവാടിയിലെ ചാലിയാർ പുഴയോരത്തെ ഖിലാഫത്ത് നഗറിൽ നടക്കും. യൂനിറ്റ് ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് കാരവൻ സംഘടിപ്പിക്കുന്നത്. 'കാലം, യൗവനം, പോരാട്ടം' എന്നതാണ് പ്രമേയം. പുതിയ തലമുറ അരാഷ്ട്രീയ വാദത്തിലേക്ക് നീങ്ങുമ്പോൾ സർഗാത്മക യൗവ്വനം ലക്ഷ്യം വെച്ചാണ് യൂത്ത് കാരവൻ സംഘടിപ്പിക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നു മണി മുതൽ ആരംഭിക്കുന്ന കാരവൻ മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സി.പി. സൈതലവി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി, പ്രശസ്ത ട്രെയിനർ വാമനകുമാർ എന്നിവർ ക്ലാസെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story