Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമു​റിച്ചുമാറ്റുന്നത്​...

മു​റിച്ചുമാറ്റുന്നത്​ 11,000 വീട്ടിമരങ്ങള്‍

text_fields
bookmark_border
കല്‍പറ്റ: ജില്ലയില്‍ വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമാകുേമ്പാൾ പരിസ്ഥിതിത്തകര്‍ച്ചക്ക് ആക്കംകൂട്ടി വൻ മരംമുറി. വയനാട് വിമുക്തഭട കോളനി ഭൂമിയിലെ 11,000 വീട്ടിമരങ്ങളാണ് മുറിക്കുന്നത്. കോളനി ഭൂമിയില്‍ അമ്പലവയൽ, തോമാട്ടുചാല്‍ പ്രദേശങ്ങളിലാണ് മരംമുറി നടക്കുന്നത്. ഇതിനകം 150ല്‍പരം മരങ്ങള്‍ മുറിച്ചു. 50ല്‍പരം തൊഴിലാളികളെ ഉപയോഗിച്ച് കരാറുകാരന്‍ മാസം മുമ്പാണ് മരംമുറി ആരംഭിച്ചത്. ജില്ലയില്‍ മരുവത്കരണം നടക്കുന്ന സാഹചര്യത്തില്‍ സർക്കാർ വീട്ടിമുറി നിര്‍ത്തിവെക്കണമെന്ന ആവശ്യം ശക്തമാണ്. സുൽത്താൻ ബത്തേരി നഗരസഭ, മൂൈപ്പനാട്, അമ്പലവയൽ, നെന്മേനി, നൂൽപുഴ പഞ്ചായത്തുകളിലാണ് വിമുക്തഭട കോളനി. രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത മലയാളി ഭടന്മാരെ പുനരധിവസിപ്പിക്കുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ റോയല്‍ ഫണ്ട് ഉപയോഗപ്പെടുത്തി നിലമ്പൂര്‍ കോവിലകത്തുനിന്നു വിലക്ക് വാങ്ങിയ ലക്ഷം ഏക്കര്‍ ഭൂമിയാണിത്. തേക്കും വീട്ടിയും ഉള്‍പ്പെടെ റിസര്‍വ് മരങ്ങളുടെ ഉടമാവകാശം സര്‍ക്കാറില്‍ നിക്ഷിപ്തമാക്കി കോളനി ഭൂമിയിലെ കൈവശക്കാര്‍ക്ക് 1968ലാണ് പട്ടയം അനുവദിച്ചത്. മറ്റു മരങ്ങള്‍ ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ വിലക്കുനല്‍കി. കോളനി ഭൂമിയിലെ റിസര്‍വ് മരങ്ങളില്‍ 120 സ​െൻറിമീറ്ററില്‍ കൂടുതല്‍ വണ്ണമുള്ളവ മുറിച്ചെടുക്കാനും കൈവശക്കാര്‍ക്ക് ക്യുബിക് മീറ്ററിനു 4,500 രൂപ നിരക്കില്‍ സമാശ്വാസധനം നല്‍കാനും 1995ൽ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തില്‍ കോളനി ഭൂമിയിലെ തേക്ക് മുറിച്ചുനീക്കി. കൈവശക്കാര്‍ക്കുള്ള സമാശ്വാസധനം 2005ല്‍ ക്യുബിക് മീറ്ററിനു 10,000 രൂപയായി വര്‍ധിപ്പിച്ചു. 2012ൽ വീട്ടിമരങ്ങള്‍ക്ക് നമ്പറിട്ടശേഷം കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അവ മുറിക്കുന്നതിന് ഈ വര്‍ഷമാണ് തീരുമാനമായത്. വീട്ടിമരങ്ങൾ മുറിച്ചൊരുക്കി ബത്തേരി കുപ്പാടിയിലും കോഴിക്കോട് ചാലിയത്തുമുള്ള ഡിപ്പോകളില്‍ എത്തിക്കുന്നതിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ജില്ലയെ കാര്‍ബണ്‍ തുലിതമാക്കാന്‍ പദ്ധതിയുമായി നീങ്ങുന്ന സര്‍ക്കാര്‍ വിമുക്തഭട കോളനി ഭൂമിയിലെ കൂറ്റന്‍ വീട്ടിമരങ്ങള്‍ മുറിച്ചെടുക്കുന്നതില്‍ അനൗചിത്യമുണ്ടെന്നു ചൂണ്ടിക്കാട്ടുന്നവര്‍ നിരവധിയാണ്. ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എൻ) 1998ല്‍ വംശനാശ ഭീഷണി നേരിടുന്ന ജന്തു-സസ്യ വര്‍ഗങ്ങളുടെ റെഡ് ഡാറ്റ ബുക്കില്‍ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ റോസ്വുഡ് എന്നറിയപ്പെടുന്ന വീട്ടിമരം. ഇന്ത്യന്‍ റോസ്വുഡി​െൻറ ഉറപ്പും അഴകും ലോകപ്രസിദ്ധമാണ്. ഇന്ത്യയില്‍ പശ്ചിമഘട്ടത്തിലാണ് വീട്ടിമരങ്ങള്‍ ധാരാളമുള്ളത്. വയനാട്ടിലെ വീട്ടിമരങ്ങള്‍ നിലമ്പൂര്‍ തേക്കിനെക്കാള്‍ പ്രശസ്തവും വിലക്കൂടുതലുള്ളതുമാണ്. ക്യുബിക് മീറ്റര്‍ വീട്ടിത്തടിക്ക് രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് വില. 500 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് വിമുക്തഭട കോളനി ഭൂമിയില്‍നിന്നു മുറിച്ചുമാറ്റുന്ന വീട്ടിമരങ്ങൾ. മരംമുറി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കുന്നതിനൊപ്പം വലുപ്പവും പ്രായവും കണക്കാക്കി വൃക്ഷങ്ങളുടെ കൈവശക്കാര്‍ക്ക് മാന്യമായ തുകയും ഓരോ വര്‍ഷവും സംരക്ഷണ ചെലവും നല്‍കാന്‍ തയാറാകണമെന്ന ആവശ്യവും ശക്തമാണ്. പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു മാനന്തവാടി: മാനന്തവാടി-തലശ്ശേരി റോഡിൽ കണിയാരത്ത് കുണ്ടും കുഴിയുമായ റോഡി​െൻറ ശോച്യാവസ്ഥക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു. ഉപരോധ സമരത്തെ തുടര്‍ന്ന് അസി. എൻജിനീയറുമായി പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തി. റോഡി​െൻറ ശോച്യാവസ്ഥക്ക് അറുതിവരുത്താന്‍ തലശ്ശേരി-ബാവലി റോഡി​െൻറ പ്രവൃത്തിയുടെ ഭാഗമായി തകര്‍ന്ന ഭാഗം ഗതാഗതയോഗ്യമാക്കുമെന്ന രേഖാമൂലമുള്ള ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു. എ.കെ. റൈഷാദ്, രാജു മൈക്കിൾ, സി.പി. മുഹമ്മദാലി, കെ.എസ്. സുധീഷ്, എൻ.ആർ. അനില്‍കുമാര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. ലക്ഷങ്ങൾ മുടക്കിയിട്ടും യാത്രക്കാർക്ക് ആശ്വാസമേകാതെ പനമരം കംഫർട്ട് സ്റ്റേഷൻ പനമരം: ലക്ഷങ്ങൾ മുടക്കി നിർമിച്ച പനമരം കംഫർട്ട് സ്റ്റേഷൻ യാത്രക്കാർക്ക് ഉപകാരപ്രദമാകുന്നില്ലെന്ന് പരാതി. പരിസരത്തെ മാലിന്യം കാരണം ജനത്തിന് മൂക്കുപൊത്താതെ അടുക്കാൻ കഴിയാത്ത സാഹചര്യമാണ്. ഒരാഴ്ചയായി ശുചിമുറിയോടനുബന്ധിച്ച പൈപ്പിലൂടെ മാലിന്യം ഒഴുകി കെട്ടിടത്തിനു മുന്നിൽ കെട്ടിക്കിടക്കുകയാണ്. കാൽകോടിയിലേറെ രൂപ മുടക്കി കംഫർട്ട് സ്റ്റേഷൻ കെട്ടിടം പനമരത്ത് പണിതത് കഴിഞ്ഞ വർഷമാണ്. പൊതുജനത്തിന് തുറന്നുകൊടുത്ത് മാസം കഴിഞ്ഞപ്പോൾ പൈപ്പ് തകരാറിനെത്തുടർന്ന് അടച്ചിടേണ്ടിവന്നു. പരാതി ശക്തമായതിനെത്തുടർന്ന് തമിഴ്നാട്ടിൽനിന്ന് ആളുകളെ കൊണ്ടുവന്നാണ് തകരാർ പരിഹരിച്ചത്. എന്നാൽ, ഇപ്പോഴും പൈപ്പുകളിലെ തകരാർ നിലനിൽക്കുന്നു. ശുചിമുറിയിലെ മാലിന്യം ടാങ്കിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് പൈപ്പിൽ ചോർച്ച. ദിവസങ്ങളായി അടിഞ്ഞുകൂടിയ മാലിന്യം കെട്ടിടത്തിന് മുന്നിലാണുള്ളത്. ഇത് പെട്ടെന്ന് ശ്രദ്ധയിൽപെടാതിരിക്കാൻ വലിയ പ്ലൈവുഡ് ഷീറ്റുകൊണ്ട് മൂടിവെച്ചിരിക്കുന്നു. പരിസരത്ത് ദുർഗന്ധവുമുണ്ട്. കെട്ടിടം പുതിയതാണെങ്കിലും കംഫർട്ട് സ്റ്റേഷനും മൂത്രപ്പുരയും ഉപയോഗിക്കാൻ യാത്രക്കാർ അറയ്ക്കുന്ന അവസ്ഥയാണ്. വൃത്തിഹീന ചുറ്റുപാടാണ് കാരണം. അകത്തെ മുറികളിലെ ഭിത്തികളിൽപോലും മാലിന്യം പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. കെട്ടിടത്തി​െൻറ പിറകുവശം കാടു പിടിച്ചുകിടക്കുന്നു. കംഫർട്ട് സ്റ്റേഷ​െൻറ ദുരവസ്ഥ പഞ്ചായത്ത് അധികൃതരെ ധരിപ്പിക്കുമ്പോൾ ഇനിയും ചില അറ്റകുറ്റപ്പണി പൂർത്തിയാക്കാനുണ്ടെന്നാണ് മറുപടി. പനമരം ടൗണിലെത്തുന്നവർ കംഫർട്ട് സ്റ്റേഷ​െൻറ ദുരവസ്ഥ കാരണം, മൂത്രമൊഴിക്കാനും മറ്റും ഹോട്ടലുകളെ ആശ്രയിക്കേണ്ട ഗതികേടാണ്.
Show Full Article
TAGS:LOCAL NEWS 
Next Story