Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഞ്ചൻകോട്​^നിലമ്പൂർ...

നഞ്ചൻകോട്​^നിലമ്പൂർ റെയിൽവേക്കായി ലോങ്​ മാർച്ച്​

text_fields
bookmark_border
നഞ്ചൻകോട്-നിലമ്പൂർ റെയിൽവേക്കായി ലോങ് മാർച്ച് കൽപറ്റ: റെയിൽപാതയെന്ന സ്വപ്നം ട്രാക്കിലേറ്റാൻ അവർ കാൽനടയായി കിലോമീറ്ററുകൾ താണ്ടി. പൊരിവെയിലിലും തളരാത്ത ചുവടുവെപ്പുകളോടെ നീങ്ങിയ നൂറുകണക്കിന് പേരിൽ പ്രകടമായത് റെയിൽവേക്കായി ഏതറ്റംവരെയും പോകാൻ തയാറെന്ന നിശ്ചയദാർഢ്യം. നഞ്ചൻകോട്-നിലമ്പൂർ റെയിൽേവ പദ്ധതി അട്ടിമറിക്കരുതെന്നും ഡി.പി.ആർ തയാറാക്കാൻ ഡോ. ഇ. ശ്രീധരനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നീലഗിരി-വയനാട് എൻ.എച്ച് െറയിൽവേ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ലോങ് മാർച്ചാണ് വൻ ജനപിന്തുണയോടെ വിജയമായത്. നൂറുകണക്കിന് ആളുകളാണ് ബത്തേരി മുതൽ കൽപറ്റ വരെയുള്ള 26 കിലോമീറ്റർ ദൂരം മാർച്ച് നടത്തിയത്. ഏഴു മണിക്കൂർ സമയമെടുത്താണ് ലോങ് മാർച്ച് പൂർത്തിയായത്. രാവിലെ എട്ടരയോടെ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ബിഷപ് ജോസഫ് മാർ തോമസ്, എം.എ. മുഹമ്മദ് ജമാൽ, കെ.കെ. വാസുദേവൻ എന്നിവർ ചേർന്ന് ജാഥ ക്യാപ്റ്റൻ പി.വൈ. മത്തായിക്ക് പതാക കൈമാറി മാർച്ചി​െൻറ ഉദ്ഘാടനം നിർവഹിച്ചു. ലോങ് മാർച്ചിനെ ജനങ്ങൾ ആവേശത്തോടെ വരവേറ്റു. വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം നൽകി. മാർച്ചിൽ പൗരപ്രമുഖരും രാഷ്ട്രീയ-മത രംഗത്തെ പ്രമുഖരും ആക്ഷൻ കമ്മിറ്റി പ്രവർത്തകരോടൊപ്പം അണിചേർന്നു. വഴിയിലുടനീളം മാർച്ചിന് അഭിവാദ്യങ്ങളർപ്പിക്കാൻ ജനം കാത്തുനിന്നിരുന്നു. 10 മണിയോടെ കൊളഗപ്പാറയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മാർച്ചിൽ പങ്കെടുത്തവർക്കെല്ലാം പ്രഭാതഭക്ഷണം നൽകി. മീനങ്ങാടിയിൽ നടന്ന സ്വീകരണത്തിൽ ബിഷപ് സഖറിയാസ് മോർ പോളികാർപ്പോസ്, മുസ്തഫൽ ഫൈസി എന്നിവർ സംസാരിച്ചു. മുൻ കേന്ദ്രമന്ത്രി പി.സി. തോമസ് യാത്രയിലുടനീളം സംബന്ധിച്ചു. കൈനാട്ടിയിൽവെച്ച് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനന്തവാടി ബിഷപ് ഡോ. മാർ ജോസ് പൊരുന്നേടം മൂന്നു കിലോമീറ്ററോളം ലോങ് മാർച്ചിൽ പങ്കെടുത്തു. മുട്ടിലിൽ അദ്ദേഹം മാർച്ചിനെ അഭിസംബോധന ചെയ്തു. സമാപന സമ്മേളനം വി. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. പദ്ധതിക്കായി കേന്ദ്രസർക്കാറി​െൻറ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സമരം കണ്ട് സംസ്ഥാന സർക്കാർ കണ്ണുതുറക്കണം. വയനാടി​െൻറ വികസനത്തിനായി ഒന്നിച്ചു മുന്നേറണമെന്നും അതിനായി എല്ലാ പരിശ്രമങ്ങളുമുണ്ടാകുമെന്നും എം.പി പറഞ്ഞു. പി.വി. അബ്ദുൽ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തി. നഞ്ചൻകോട്-നിലമ്പൂർ റെയിൽവേ കേരളത്തി​െൻറ ലൈഫ്ലൈൻ ആണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറി​െൻറ ഭാഗത്തു നിന്നുള്ള നടപടികളാണ് വൈകുന്നതെന്നും എല്ലാം ശരിയാക്കുന്ന സർക്കാർ ഇതും ശരിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണകക്ഷിയുടെ പിന്തുണയില്ലാത്തത് ദൗർഭാഗ്യകരമാണെന്ന് അധ്യക്ഷത വഹിച്ച എം.ഐ. ഷാനവാസ് എം.പി പറഞ്ഞു. മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ, ബി.ജെ.പി ജില്ല പ്രസിഡൻറ് സജി ശങ്കർ, പി.പി.എ. കരീം, കെ.എൽ. പൗലോസ്, മൈസൂർ സുവർണ കന്നട കേരള സമാജം പ്രസിഡൻറ് ഡോ. അനിൽ തോമസ് എന്നിവർ സംസാരിച്ചു. മാർച്ചിന് ടി.എം. റഷീദ്, പി.വൈ. മത്തായി, വിനയകുമാർ അഴിപ്പുറത്ത്, പി. വേണുഗോപാൽ, എം.എ. അസൈനാർ, ഷംസാദ്, പി.സി. മോഹനൻ, ജേക്കബ് ബത്തേരി, ജോസ് കപ്യാർമല, നാസർ കാസിം, ഡോ. ലക്ഷ്മണൻ എന്നിവർ നേതൃത്വം നൽകി. ക്രിസ്ത്യൻ കൾചറൽ ഫോറം, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, കേരള കോൺഗ്രസ് (പി.സി. തോമസ്), ആം ആദ്മി പാർട്ടി, കെ.എസ്.യു, േശ്രയസ്, മലങ്കര സിറിയൻ യൂത്ത് മൂവ്മ​െൻറ്, വ്യാപാരി വ്യവസായി യൂത്ത് വിങ്, ജേസീസ്, ലയൺസ് ക്ലബ്, കർഷകസംഘം തുടങ്ങി നിരവധി സംഘടനകളുടെ പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. െറയിൽവേക്കായി 'ചാടി' വയനാട്ടുകാർ വയനാടിനോടുള്ള അവഗണനക്കെതിരെയുള്ള ജനങ്ങളുടെ രോഷം വ്യക്തമാക്കുന്നതായിരുന്നു ലോങ് മാർച്ചിലുയർന്ന മുദ്രാവാക്യങ്ങൾ. െറയിൽവേക്കുവേണ്ടി 'വയനാട്ടുകാർ ചാടിയിട്ടു കാര്യമില്ല' എന്ന നിയമസഭയിലെ മന്ത്രി ജി. സുധാകര​െൻറ പ്രസ്താവനക്കെതിരെ അതിശക്തമായ രോഷം മാർച്ചിലുയർന്നു. നഞ്ചൻകോട്-നിലമ്പൂർ െറയിൽപാത കേരളത്തി​െൻറയും വയനാടി​െൻറയും അവകാശമാണെന്ന വ്യക്തമായ പ്രഖ്യാപനമാണ് ഉയർന്നുകേട്ടത്. പദ്ധതി അട്ടിമറിക്കുന്നവർക്കെതിരെയുള്ള താക്കീതായിമാറി ജനമുന്നേറ്റം. െറയിൽപാതയുടെ ഡി.പി.ആർ തയാറാക്കാൻ അനുവദിച്ച പണം നൽകാതെയും മന്ത്രിതല ചർച്ചകളോ ഏതെങ്കിലും വിധത്തിലുള്ള കത്തിടപാടുകളോ നടത്താതെയും കർണാടകയെ കുറ്റപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം മാർച്ചിൽ ഉയർന്നു. ഡോ. ഇ. ശ്രീധരന് അഭിവാദ്യങ്ങളും ആദരവുമർപ്പിക്കുന്നതായിരുന്നു മാർച്ചിലുയർന്ന മുദ്രാവാക്യങ്ങൾ. ലോങ് മാർച്ചിന് സ്വീകരണം കൽപറ്റ: നഞ്ചൻകോട്-നിലമ്പൂർ റെയിൽവേക്കായി ആക്ഷൻ കമ്മിറ്റി നടത്തിയ ലോങ് മാർച്ചിന് മുസ്ലിം സർവിസ് സൊസൈറ്റി(എം.എസ്.എസ്) ജില്ല കമ്മിറ്റി കൈനാട്ടിയിൽ സ്വീകരണം നൽകി. ജില്ല പ്രസിഡൻറ് കെ. അബ്ദുല്ല, സംസ്ഥാന സെക്രട്ടറി ഇബ്രാഹിം പുനത്തിൽ, ജില്ല സെക്രട്ടറി പി.പി. മുഹമ്മദ്, നീലിക്കണ്ടി സലാം, മുഹമ്മദ് പഞ്ചാര, എം.പി. ഹംസ, ഷമീർ പാറമ്മൽ, കെ.കെ. കുഞ്ഞമ്മദ്, പോക്കു മുണ്ടോളി, അറക്ക സലീം, സി.കെ. ഉമ്മർ, പി.എം. ബഷീർ, ഇബ്രാഹിം കണിയാമ്പറ്റ, സി.കെ. സലീം, മുട്ടിൽ അലവിക്കുട്ടി, പി.പി. സലീൽ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. കൽപറ്റ: നഞ്ചൻകോട്-നിലമ്പൂർ റെയിൽവേക്കായി ആക്ഷൻ കമ്മിറ്റി നടത്തിയ ലോങ് മാർച്ചിന് സ്വതന്ത്ര കർഷക സംഘം അഭിവാദ്യം അർപ്പിച്ചു. ജാഥ ലീഡറെ കർഷക സംഘം ജില്ല സെക്രട്ടറി സി. മമ്മി ഹാരാർപ്പണം നടത്തി. വി. അസൈനാർ ഹാജി, ഹംസ ഹാജി, അബു ഗൂഡലായ്, പി.കെ. മൊയ്തീൻകുട്ടി, പി. കുഞ്ഞുമുഹമ്മദ്, കെ.പി. അബ്ദുറഹിമാൻ, പി. കുഞ്ഞുട്ടി, സൂപ്പി കുടുക്കി, കെ.പി. ലത്തീഫ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story