Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടക്കനാ​െട്ട കാട്ടാന...

വടക്കനാ​െട്ട കാട്ടാന ശല്യം: വനപാലകരെ തടഞ്ഞുവെച്ച് പ്രദേശവാസികളുടെ പ്രതിഷേധം

text_fields
bookmark_border
സുല്‍ത്താന്‍ ബത്തേരി: വന്യമൃഗശല്യം രൂക്ഷമായ വടക്കനാടില്‍ കാട്ടാനയെ തുരത്താനെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. തിങ്കളാഴ്ച രാത്രി 8.30ഒാടെ വടക്കനാട് മണലാടിയില്‍ കുറിച്യാട് റേഞ്ചർ ബാബുരാജ്, ഡെപ്യൂട്ടി റേഞ്ചര്‍ രാജീവ് എന്നിവരെയാണ് പ്രദേശവാസികളായ നാട്ടുകാര്‍ തടഞ്ഞുവെച്ചത്. പ്രദേശത്ത് ശല്യക്കാരനായ കാട്ടുകൊമ്പന്‍ നിരന്തരമായി കൃഷിനാശം വരുത്തിയിട്ടും മയക്കുവെടിവെച്ച് പിടികൂടാന്‍ നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ വനപാലകരെ തടഞ്ഞുവെച്ചത്. തിങ്കളാഴ്ച രാത്രിയില്‍ കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് കാട്ടാനയിറങ്ങിയ വിവരം കര്‍ഷകര്‍ വനപാലകരെ അറിയിച്ചുവെങ്കിലും ഒരു ഗാര്‍ഡിനെയും രണ്ട് വാച്ചര്‍മാരെയും മാത്രമാണ് അയച്ചത്. എന്നാല്‍, ഏപ്രില്‍ ഏഴിനുണ്ടായ ധാരണ പ്രകാരം കാട്ടാനയെ തുരത്തുന്നതിനായി റേഞ്ചറുടെ നേതൃത്വത്തില്‍ പട്രോളിങ് നടത്താന്‍ തീരുമാനമെടുത്തിരുന്നു. ഇത് ലംഘിക്കപ്പെട്ടതും കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായി. കാട്ടാനയിറങ്ങിയതിെന തുടര്‍ന്ന് സ്ഥലത്തെത്തിയ വാച്ചര്‍മാരെയും ഗാർഡിനെയുമാണ് നാട്ടുകാര്‍ ആദ്യം തടഞ്ഞുവെച്ചത്. പിന്നീട്, ഇതറിഞ്ഞ് സ്ഥലത്തെത്തിയ റേഞ്ചറെ തടഞ്ഞുവെച്ചതിന് ശേഷം വാച്ചര്‍മാരെയും ഗാർഡിനെയും നാട്ടുകാര്‍ പറഞ്ഞയച്ചു. പ്രദേശത്ത് ഡി.എഫ്.ഒ എത്തിയാല്‍ മാത്രമേ റേഞ്ചറെ വിട്ടയക്കുകയുള്ളൂവെന്ന നിലപാടിലായിരുന്നു പ്രദേശവാസികള്‍. തുടര്‍ന്ന് ബത്തേരി പൊലീസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും വനപാലകരെ വിട്ടയക്കാന്‍ നാട്ടുകാര്‍ തയാറായില്ല. നൂറുകണക്കിന് നാട്ടുകാര്‍ ചേര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചത്. വൈകീേട്ടാടെ ഡി.എഫ്.ഒ എന്‍.ടി. സാജന്‍, ധനേഷ്‌കുമാര്‍, ഡിവൈ.എസ്.പി, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ മണലാടിയില്‍ നടന്ന ചര്‍ച്ചക്ക് ശേഷം രാത്രി എട്ടു മണിേയാടെയാണ് റേഞ്ചറെ വിട്ടയച്ചത്. ചര്‍ച്ചയില്‍ ഗ്രാമസംരക്ഷണ സമിതി ചെയര്‍മാന്‍ വടക്കനാട്ടുകാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ചു. മേഖലയിലെ ശല്യക്കാരനായ ആനയെ മയക്കുവെടിവെച്ച് പിടികൂടണം, മറ്റു ആനകളെ കുങ്കിയാനകളെ ഉപയോഗിച്ച്‌ തുരത്തണം, ഡി.എഫ്.ഒ യെ തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പേരില്‍ കേസുകളൊന്നും ചുമത്തരുത് എന്നീ ആവശ്യങ്ങളാണ് ചര്‍ച്ചയില്‍ പ്രദേശവാസികള്‍ ഉന്നയിച്ചത്. ആനയെ മയക്കുവെടിവെക്കുന്നതുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് പി.സി.എഫിന് അയച്ചിട്ടുെണ്ടന്നും അതി​െൻറ പകര്‍പ്പ് എം.എല്‍.എക്കും കൊടുത്തിട്ടുണ്ടെന്നും ഡി.എഫ്.ഒ പറഞ്ഞു. ലോങ്മാർച്ച് രാഷ്ട്രീയ േപ്രരിതം -സി.കെ. ശശീന്ദ്രൻ എം.എൽ.എ കൽപറ്റ: റെയിൽവേയുടെ പേരിൽ ആക്ഷൻ കമ്മിറ്റിയും യു.ഡി.എഫും ബി.ജെ.പിയും നടത്തിയ ലോങ്മാർച്ച് തീർത്തും രാഷ്ട്രീയ േപ്രരിതമാണെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ പ്രസ്താവനയിൽ പറഞ്ഞു. നിലമ്പൂർ -നഞ്ചൻകോട് റെയിൽവേ വിഷയത്തിൽ കേരള സർക്കാറിന് തുറന്ന മനസ്സാണുള്ളത്. വയനാട് വഴി റെയിൽവേ യാഥാർഥ്യമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും റെയിൽവേയുടെ ചുമതലയുള്ള മന്ത്രി ജി. സുധാകരനും നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ കർണാടക സർക്കാറി​െൻറ നിഷേധ സമീപനമാണ് തടസ്സമെന്ന് നിയമസഭയിലടക്കം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയും ചെയ്തു. റെയിൽവേ വിഷയത്തിൽ കേരള സർക്കാറിനെ കുറ്റപ്പെടുത്താൻ ധാർമികമായ ഒരവകാശവും കോൺഗ്രസിനും ബി.ജെ.പിക്കുമില്ല. കേന്ദ്രവും കർണാടകയും ഒരുമിച്ച് ഭരിച്ചിട്ടും ഒരു നേട്ടവും കോൺഗ്രസ് വഴി ഉണ്ടായില്ല. വനം കൺകറൻറ് ലിസ്റ്റിലുള്ളതിനാൽ ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചാൽ പ്രശ്നപരിഹാരമാവും. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളും ഈ സമരത്തിലുണ്ട്. ചിലരെ സഹായിക്കുന്നതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയ സമരം. ഇക്കാര്യത്തിൽ ആക്ഷൻ കമ്മിറ്റി നിലപാട് വ്യക്തമാക്കണം. തലശ്ശേരി -മൈസൂരു പാതക്കുവേണ്ടിയാണ് ഈ പാതയെ അവഗണിക്കുന്നത് എന്നത് പൂർണമായും തെറ്റാണ്. തലശ്ശേരി പാതക്കും കർണാടക അനുമതി നൽകിയിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story