Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 11:03 AM IST Updated On
date_range 18 April 2018 11:03 AM ISTമന്ത്രിസഭ വാർഷികം: പ്രദർശന, വിപണന മേള ബീച്ചിൽ
text_fieldsbookmark_border
കോഴിക്കോട്: മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിെൻറ നേതൃത്വത്തിൽ മേയ് 10 മുതൽ 16 വരെ കോഴിക്കോട് ബീച്ചിൽ ഉൽപന്ന പ്രദർശന– വിപണന മേള നടക്കും. കുടുംബശ്രീ, ആരോഗ്യം, കൃഷി, ഫിഷറീസ്, പി.ആർ.ഡി, എസ്.സി-എസ്.ടി, കയർ, ടൂറിസം, വ്യവസായം, ഖാദി, ആർട്ടിസാൻസ്, എക്സൈസ്, വനം, ആർക്കിയോളജി, സിവിൽ സപ്ലൈസ്, പിന്നാക്ക വികസന കോർപറേഷൻ, കെ.എസ്.ഇ.ബി, അനെർട്ട്, കിർത്താഡ്സ് ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളുടെ നൂറിലധികം സ്റ്റാളുകൾ മേളയിൽ ഒരുക്കും. 40 സ്റ്റാളുകളുടെ ചുമതല കുടുംബശ്രീക്കാണ്. വിവിധ വകുപ്പുകൾക്കൊപ്പം ആരോഗ്യരംഗത്തെ നേർക്കാഴ്ചകളുമായി കോഴിക്കോട് മെഡിക്കൽ കോളജിെൻറ നാലു സ്റ്റാളുകളും എക്സൈസ് വകുപ്പിെൻറ എട്ട് സ്റ്റാളുകളും വനിത വികസന കോർപറേഷെൻറ നാലു സ്റ്റാളുകളും പ്രദർശനത്തിൽ ഉണ്ടാകും. നാടൻ ഭക്ഷണങ്ങളുടെ വൈവിധ്യമൊരുക്കി ഫുഡ് കോർട്ടും അറിവിെൻറ വാതായനങ്ങൾ തുറന്ന് ബുക്ക് മാർക്കിെൻറ പുസ്തക സ്റ്റാളും മേളയിലുണ്ടാകും. ത്രിവേണിയുടെ സ്കൂൾ ബസാറും മേളയുടെ ഭാഗമാകും. ചെറുകിട നാടൻ ഉൽപന്നങ്ങളുമായി സഹകരണ സംഘങ്ങളും സ്റ്റാളുകൾ ഒരുക്കും. ഏഴ് ദിവസവും വികസന സെമിനാറുകളും കലാപരിപാടികളും സംഘടിപ്പിക്കും. വാർഷികാഘോഷ പരിപാടികളുടെ തയാറെടുപ്പുകൾ സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പുരുഷൻ കടലുണ്ടി എം.എൽ.എ, ജില്ല കലക്ടർ യു.വി. ജോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story