Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:29 AM GMT Updated On
date_range 18 April 2018 5:29 AM GMTസ്കൂളുകളിൽ െഎ.ടി കോഒാഡിനേറ്റർമാരായി കമ്പ്യൂട്ടർ അധ്യാപകരെ നിയമിക്കണം
text_fieldsbookmark_border
കോഴിക്കോട്: വിദ്യാലയങ്ങളിൽ പി.ടി.എ സഹായത്തോടെ കമ്പ്യൂട്ടർ അധ്യാപകരായി ജോലിചെയ്യുന്നവരെ െഎ.ടി അറ്റ് സ്കൂളിെൻറ കീഴിൽ െഎ.ടി കോഒാഡിനേറ്റർമാരായി നിയമിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ആഭിമുഖ്യത്തിൽ നടന്ന കമ്പ്യൂട്ടർ ടീച്ചേഴ്സ് ഉത്തര മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. െഎ.ടി പഠനം കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായി അവധിക്കാല പരിശീലനത്തിൽ കമ്പ്യൂട്ടർ അധ്യാപകരെയും ഉൾപ്പെടുത്തുക, െഎ.ടിക്ക് പീരിയഡ് അനുവദിക്കുക, കമ്പ്യൂട്ടർ ടീച്ചേഴ്സിന് സർക്കാർ ഒാണറേറിയം നൽകുക എന്നീ ആവശ്യങ്ങളും കൺവെൻഷൻ ഉന്നയിച്ചു. ജില്ല പ്രസിഡൻറ് എൻ. ശ്യാംകുമാറിെൻറ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പറമ്പാട്ട് സുധാകരൻ, പി.കെ. അജിത് കുമാർ, ഇ. പ്രദീപ് കുമാർ, ടി. അശോക് കുമാർ, പി.കെ. അരവിന്ദൻ, ഷാജു വി. കൃഷ്ണൻ, എൻ. ബഷീർ, ടി.കെ. സരിത, െഎ. സാബിറ, കെ.ഒ. രാജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story