Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡ്രോപ്‌സ് ഫുട്ബാള്‍:...

ഡ്രോപ്‌സ് ഫുട്ബാള്‍: ക്വാര്‍ട്‌സിനും എഫ്.സി കുന്ദമംഗലത്തിനും ജയം

text_fields
bookmark_border
കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഡ്രോപ്‌സ് ഫുട്ബാള്‍ ലീഗില്‍ എ ഡിവിഷനില്‍ ക്വാര്‍ട്‌സ് എഫ്.സി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് യങ് ചാലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തി. ക്വാര്‍സിനു വേണ്ടി ഇമ്മാനുവല്‍, ജോസഫ്, ആയുഷ്, ഗോകുല്‍ എന്നിവരും ചാലഞ്ചേഴ്‌സിനായി സല്‍മാനും ഗോളുകൾ നേടി. രണ്ടാമത്തെ മത്സരത്തില്‍ എഫ്.സി കുന്ദമംഗലം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഫാല്‍ക്കണ്‍സ് തിരുവോടിനെ പരാജയപ്പെടുത്തി. കുന്ദമംഗലത്തിനായി സബിത്ത്, സാലിഹ് മുന്ന, അനീഷ് എന്നിവര്‍ സ്‌കോര്‍ ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story