തർക്കം തുടരുന്നു വെള്ളമുണ്ട എ.യു.പി സ്കൂൾ പ്രധാനാധ്യാപികയെ മാനേജർ സസ്പെൻഡ് ചെയ്തു

05:47 AM
17/04/2018
വെള്ളമുണ്ട: വിദ്യാഭ്യാസ വകുപ്പും മാനേജ്മ​െൻറും തമ്മിലുള്ള തർക്കം തുടരുന്ന വെള്ളമുണ്ട എ.യു.പി സ്കൂളിൽ പ്രധാനാധ്യാപികയെ മാനേജർ സസ്പെൻഡ് ചെയ്തു. എം.സി. പ്രേമലതയെയാണ് സ്കൂൾ മാനേജർ മുരളീധരൻ കഴിഞ്ഞ ദിവസം പുറത്താക്കിയത്. മാനേജറുടെ അനുവാദമില്ലാതെ വിദേശികളെ സ്കൂളിൽ പ്രവേശിപ്പിച്ചു, അറ്റകുറ്റപ്പണി നടത്തി, സാമൂഹിക മാധ്യമങ്ങളിൽ മാനേജർക്കെതിരെ മോശം പ്രതികരണം നടത്തി തുടങ്ങിയ പന്ത്രണ്ടോളം ആരോപണങ്ങൾ ഉന്നയിച്ചാണ് സസ്പെൻഷൻ. പ്രധാനാധ്യാപക ചുമതല മറ്റൊരു അധ്യാപകനെ ഏൽപിക്കുകയും ചെയ്തു. സ്കൂൾ തുറക്കാൻ ഒരു മാസം മാത്രം അവശേഷിക്കെ തർക്കം അനന്തമായി തുടരുന്നതിൽ രക്ഷിതാക്കളും ആശങ്കയിലാണ്. സ്കൂളി​െൻറ പ്രവർത്തനം ഒരു വർഷമായി വിദ്യാഭ്യാസ വകുപ്പിേൻറയും മാനേജ്മ​െൻറിേൻറയും തർക്കത്തിൽ കുടുങ്ങി താളം തെറ്റുകയാണ്. പ്രധാനാധ്യാപിക നിയമനവുമായി ബന്ധെപ്പട്ടുണ്ടായ തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടിയതിനാൽ മാനേജറെ അയോഗ്യനാക്കി 2017 ഏപ്രിൽ നാലിന് ജില്ല ഉപ ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. പകരം ചാർജ് എ.ഇ.ഒയെ ഏൽപിക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പി​െൻറ ഈ നടപടിക്കെതിരെ ഹൈേകാടതിയെ സമീപിച്ച മാനേജർ ഈ ഉത്തരവ് റദ്ദാക്കി 12.4.2017ന് സ്റ്റേ ഉത്തരവ് വാങ്ങി. തുടർന്നുള്ള അധ്യയന വർഷം മുഴുവൻ സ്കൂളി​െൻറ അധികാരി മാനേജറാണോ വിദ്യാഭ്യാസ വകുപ്പാണോ എന്ന ആശങ്കയിലായിരുന്നു. നാഥനാരെന്ന തർക്കത്തിനിടയിൽ വിദ്യാലയത്തി​െൻറ പ്രവർത്തനം താളം തെറ്റി. അറ്റകുറ്റപ്പണി ഒന്നും നടക്കാത്തതിനാൽ ഇപ്പോൾ ക്ലാസ് മുറികളുടെയും, ഫർണിച്ചറി​െൻറയും, കെട്ടിടങ്ങളുടെയും അവസ്ഥ വളരെ പരിതാപകരമാണെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥികളുടെ ആരോഗ്യത്തിനുതന്നെ ഭീഷണിയുയർത്തുന്ന അന്തരീക്ഷമാണ് ഉള്ളതെന്നും പരാതിയുണ്ട്. മാനേജറും അധ്യാപകരും തമ്മിൽ തുടങ്ങിയ തർക്കം വിദ്യാർഥികളുടെ പഠനത്തെയടക്കം ബാധിക്കുന്ന തരത്തിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം സ്കൂളിൽ അറ്റകുറ്റപ്പണികളൊന്നും നടത്താത്ത മാനേജർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി.എ പ്രസിഡൻറ് മുമ്പ് ജില്ല കലക്ടർ, ഡി.ഡി.ഇ, എ.ഇ.ഒ എന്നിവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, സ്കൂളി​െൻറ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യണമെങ്കിൽ സ്ഥാപനത്തി​െൻറ താക്കോൽ ലഭിക്കണമെന്നാണ് മാനേജറുടെ വാദം. താക്കോൽ തിരിച്ചേൽപിക്കണം എന്ന് ആവശ്യപ്പെട്ട് ഏഴ് നോട്ടീസ് വിദ്യാഭ്യാസ വകുപ്പധികൃതർക്കും പ്രധാനാധ്യാപികക്കും നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്ന് മാനേജർ പറയുന്നു. എന്നാൽ, സ്കൂളി​െൻറ താക്കോൽ പ്രധാനാധ്യാപികയാണ് സൂക്ഷിക്കേണ്ടതെന്നാണ് അധികൃതരുടെ വാദം. താക്കോലി​െൻറ പേരിലെ തർക്കം വർഷം കഴിഞ്ഞിട്ടും മുറുകുമ്പോൾ തകരുന്നത്‌ ആയിരത്തോളം വിദ്യാർഥികളുടെ ഭാവിയാണ്. സമീപത്തെ സ്കൂളുകളെല്ലാം ഹൈടെക്കായി മാറുമ്പോൾ ഈ വിദ്യാലയം മാത്രം വികസനം മുരടിച്ച് കിടക്കുകയാണ്. ജൂൺ മാസത്തിന് മുമ്പ് ചുമരും തറയും പൊട്ടിപ്പൊളിഞ്ഞ ക്ലാസ് മുറികൾ നന്നാക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ ഫിറ്റ്നസ് ലഭിക്കാതെ വിദ്യാലയത്തിലെ പല ക്ലാസുകളുടെയും പ്രവർത്തനംതന്നെ മുടങ്ങാനും സാധ്യതയുണ്ട്. സ്കൂളുമായി ബന്ധപ്പെട്ട കേസുകൾ കോടതിയിലാണ്. ഇത് തീരുമാനമാകാതെ ഇടപെടാനാകില്ലെന്നാണ് വകുപ്പ് അധികൃതരുടെ വാദം. പ്രധാനാധ്യാപികയെ ഒഴിവാക്കി പകരം മറ്റൊരധ്യാപകന് ചാർജ് നൽകിയ നടപടി വീണ്ടും വിവാദമാവുകയാണ്. എന്നാൽ, ഗുരുതര വീഴ്ചയാണ് പ്രധാനാധ്യാപികയിൽനിന്ന് ഉണ്ടായതെന്നും നടപടി എടുത്തില്ലെങ്കിൽ താൻ ഉത്തരവാദിയാകുമെന്നും സ്കൂൾ മാനേജർ മുരളീധരൻ 'മാധ്യമ'ത്തോട് പറഞ്ഞു. സസ്പെൻഷൻ ഓർഡർ പ്രധാനാധ്യാപിക കൈപ്പറ്റിയിട്ടില്ലെന്നാണ് സൂചന. മികവുത്സവം റിപ്പൺ: മേപ്പാടി സ​െൻറ് ജോസഫ്സ് ഗേൾസ് ഹൈസ്‌കൂളും സമന്വയം ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച മികവുത്സവം ഉദൈഫ റിപ്പൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ഫ്രീനി ഡേവിഡ് അധ്യക്ഷത വഹിച്ചു. മാതൃസമിതി അധ്യക്ഷ റംല ഹംസ, പി.വി. ഖദീജ എന്നിവർ സംസാരിച്ചു. അഷ്റഫ് അലി സ്വാഗതവും സ്മിത ജോസഫ് നന്ദിയും പറഞ്ഞു. ചങ്ങാതിക്കൂട്ടം ഉദ്ഘാടനം ചുേണ്ടൽ: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ചങ്ങാതിക്കൂട്ടത്തി​െൻറയും യൂനിറ്റ് ഫെസ്റ്റി​െൻറയും ജില്ലതല ഉദ്ഘാടനം ജില്ല പ്രസിഡൻറ് വി.പി.സി. ലുഖ്മാനുൽ ഹക്കീം നിർവഹിച്ചു. സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി മുനീർ വടകര, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് കെ.എം.എ. സലീം, ഷിഹാബ് കാര്യകത്ത്, ജവാദ് വൈത്തിരി, നിയാസ് മടക്കിമല, ഫായിസ് തലക്കൽ, അബ്ഷർ മേമന, നിയാസ് കാര്യകത്ത്, ഫാസിൽ, ശാദുലി എന്നിവർ സംസാരിച്ചു.
Loading...
COMMENTS