യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്​റ്റില്‍

05:44 AM
17/04/2018
മാനന്തവാടി: തവിഞ്ഞാല്‍ സ​െൻറ് തോമസ് യു.പി സ്‌കൂള്‍ അധ്യാപിക പേര്യ വരയാല്‍ പാറത്തോട്ടം റോണി കെ. മാത്യുവി​െൻറ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പേര്യ ചെറുവത്ത് വിനീത് (31), ഭർതൃപിതാവ് വില്‍സണ്‍ (63) എന്നിവർ അറസ്റ്റിൽ. കഴിഞ്ഞ ബുധനാഴ്ചയാണ് റോണിയെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. റോണിയുടെ മരണത്തിന് കാരണം ഭര്‍ത്താവി​െൻറയും വീട്ടുകാരുടെയും പീഡനമാണെന്നാണ് ആരോപണം. അന്വേഷണത്തിനൊടുവിലാണ് മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. മാനസിക പീഡനത്തിനും സ്ത്രീധന പീഡന മരണത്തിനുമാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. റോണിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് റോണിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. എം.എസ്സി, ബി.എഡ് ബിരുദധാരിയായ റോണി ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്ന വാദം ശക്തമായിരുന്നു. ഭര്‍ത്താവ് വിനീതില്‍നിന്നും വീട്ടുകാരില്‍നിന്നും ഏറെ പീഡനങ്ങളും അവഹേളനവും ഏറ്റുവാങ്ങേണ്ടി വന്ന റോണിക്ക് രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലാളിക്കാനുള്ള അവസരം പോലും നിഷേധിക്കുകയാണ് ചെയ്തത്. റോണിയുടെ പ്രസവത്തിനു ശേഷം അവളുടെ വീട്ടില്‍ പോലും പോകാന്‍ അനുവദിക്കാതെ മാനസിക രോഗിയാക്കാനുള്ള നീക്കങ്ങള്‍ നടത്തിയത് ഏറെ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റിയും ആരോപിച്ചിരുന്നു. റോണിയെ മാനസിക രോഗവിദഗ്ധ​െൻറ അടുത്ത് നിരവധി തവണ കൊണ്ടുപോയി പരിശോധിപ്പിച്ച് ഭര്‍തൃവീട്ടുകാര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയെടുത്തതില്‍ ഏറെ ദുരൂഹതകളുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോങ് മാർച്ച് ജില്ലയുടെ വികസനത്തിന് -എം.എസ്.എസ് കൽപറ്റ: നഞ്ചൻകോട് -നിലമ്പൂർ റെയിൽവേ യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന ലോങ് മാർച്ച് ജില്ലയുടെ വികസനത്തിന് വേണ്ടിയുള്ളതാണെന്ന് മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്). മാർച്ചിന് പിന്തുണ നൽകും. േയാഗത്തിൽ പ്രസിഡൻറ് കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം പുനത്തിൽ ജീവകാരുണ്യ-സേവന പദ്ധതികളുടെ വിശദീകരണം നടത്തി. നീലിക്കണ്ടി സലാം, മുഹമ്മദ് പഞ്ചാര, പി. സുബൈർ, മങ്ങാടൻ പോക്കർ, ഷമീർ പാറമ്മൽ, പോക്കു മുണ്ടോളി, അറക്ക സലീം, അലി സ്വലാഹി, സി.കെ. അബ്ദുൽ അസീസ്, കെ. മുഹമ്മദ് തരുവണ, പി.എം. ബഷീർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു.
COMMENTS