പട്ട്യാട്ട് പുഴ വറ്റി

05:44 AM
17/04/2018
പട്ട്യാട്ട് പുഴ വറ്റി കുറ്റ്യാടി: കാവിലുമ്പാറ പഞ്ചായത്തിലെ മലയോരത്തുനിന്ന് ഉദ്ഭവിക്കുന്ന പട്ട്യാട്ട് പുഴ വറ്റി. കരിങ്ങാട് പുഴയും പട്ട്യാട്ട് പുഴയും തൊട്ടിൽപാലം ടൗണിനടുത്ത് സംഗമിച്ചാണ് തൊട്ടിൽപാലം പുഴയാവുന്നത്. ചാത്തങ്കോട്ട്നട -1, ചാത്തങ്കോട്ട് നട-2 മിനി ജലവൈദ്യുത പദ്ധതികൾ ഈ പുഴയെ ആശ്രയിച്ചാണ് സ്ഥാപിക്കുന്നത്. വേനലാരംഭത്തിൽതന്നെ വറ്റുന്ന സ്ഥിതിയാണ്. കരിങ്ങാട് പുഴയുമായി ചേരുന്നിടത്ത് പുഴ ഒഴുക്ക് നിലച്ച് വാൽ മുറിഞ്ഞ് നിൽക്കുന്നത് കാണാം. കാവിലുമ്പാറ, കായക്കൊടി പഞ്ചായത്തിലടക്കം കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതി തൊട്ടിൽപാലം പുഴയെ ആശ്രയിച്ചാണ്. പ്രധാന പോഷക നദിയായ പട്യാട്ട് പുഴ വറ്റിയതോടെ തൊട്ടിൽപാലം പുഴയിലും ജലനിരപ്പ് ഏറെ താഴ്ന്നിട്ടുണ്ട്. പമ്പ് ഹൗസിനടുത്ത് ബണ്ട് സ്ഥാപിച്ചാണ് പമ്പിങ്ങിന് വെള്ളം ലഭ്യമാക്കുന്നത്. KTD 5 തൊട്ടിൽപാലം പുഴയുടെ പോഷക നദിയായ പട്യാട്ട് പുഴ വറ്റിയ നിലയിൽ
Loading...
COMMENTS