Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 5:29 AM GMT Updated On
date_range 15 April 2018 5:29 AM GMTകഠ്വ, ഉന്നാവ
text_fieldsbookmark_border
് പേരാമ്പ്ര: ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.ടി. ബാലകൃഷ്ണൻ, പി.എം. ഗീത, പി. പ്രസാദ്, പി.കെ. സതീഷ്, വി.കെ. സുജാത, ടി. സുരേഷ്, വി.കെ. സജീവൻ എന്നിവർ സംസാരിച്ചു. മുസ്ലിംലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന് സി.പി.എ. അസീസ്, കല്ലൂർ മുഹമ്മദലി, ആവള ഹമീദ്, പുതുക്കുടി അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി. ആയഞ്ചേരി: വെല്‍ഫെയര്‍ പാര്‍ട്ടി ആയഞ്ചേരിയിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. എഫ്.എം. അബ്ദുല്ല, അന്‍വര്‍ കോട്ടപ്പള്ളി എന്നിവര്‍ സംസാരിച്ചു. കെ.കെ. സത്താർ, ബഷീര്‍ കൂറ്റേരി, എടവന മൂസ എന്നിവര്‍ നേതൃത്വം നല്കി. അഴിയൂർ: അഴിയൂര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പ്രതികള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. യോഗത്തില്‍ കെ. അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന് ഫൈസി, കെ.പി. ജയകുമാർ, പി. രാഘവൻ, പ്രദീപ് ചോമ്പാല, മൊയ്തു അഴിയൂർ, എം. പ്രഭുദാസ്, സമീര്‍ കുഞ്ഞിപ്പള്ളി, വി.പി. പ്രകാശൻ, ഷുഹൈബ് അഴിയൂർ, ഹാരിസ് മുക്കാളി, സിറാജ് മുക്കാളി എന്നിവര്‍ സംസാരിച്ചു. വടകര: പ്രധാനമന്ത്രി മൗനം വെടിയണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രസിഡൻറ് പി.ടി.കെ. നജ്മൽ, വി.പി. ദുല്‍ഖിഫിൽ, സഹീര്‍ കാന്തിലാട്ട്, സി. നിജിൻ, സുബിന് മടപ്പള്ളി, പ്രഭിന് പാക്കയിൽ, രജിത്ത് കോട്ടക്കടവ്, പി.കെ. അംജദ്, സജീവന് കാടോട്ടി, അജിനാസ് താഴത്ത്, സുജിത്ത് ഒടിയിൽ, മണികൃഷ്ണൻ, ശ്രീജിഷ്, കെ.ജി. രാഗേഷ്, സിജു പുഞ്ചിരിമില്‍ എന്നിവര്‍ നേതൃത്വം നല്കി. kzvtk03 വെല്‍ഫെയർ പാര്‍ട്ടി നേതൃത്വത്തില്‍ ആയഞ്ചേരിയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ എഫ്.എം. അബ്ദുല്ല സംസാരിക്കുന്നു പരിപാടികള്‍ നാളെ (തുടര്‍ച്ച) ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് (സ്വാതി തിരുനാള്‍ ഹാൾ): കേരള പൊലീസ് അസോസിയേഷന് സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപവത്കരണം -2.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story