Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 11:08 AM IST Updated On
date_range 14 April 2018 11:08 AM ISTവണ്ടിയോടണം, ഈ വൈദ്യുതി തൂണുകൾക്കിടയിലൂടെ
text_fieldsbookmark_border
മുട്ടിൽ-അമ്പുകുത്തി-എടപ്പെട്ടി റോഡ് നിർമാണം പൂർത്തിയാകുമ്പോഴും 20ലധികം വൈദ്യുതിത്തൂണുകൾ റോഡിൽതന്നെ p4 lead മുട്ടിൽ: വൈദ്യുതി പോസ്റ്റുകൾ മാറ്റാതെ റോഡ് നിർമാണം പുരോഗമിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. മുട്ടിൽ ടൗണിൽനിന്ന് അമ്പുകുത്തി വഴി എടപ്പെട്ടിയിലേക്കുള്ള റോഡിലാണ് 20ലധികം വൈദ്യുതി തൂണുകൾ ടാർ ചെയ്ത റോഡിൽ തന്നെ നിലനിർത്തിയിട്ടുള്ളത്. തൂണുകൾ റോഡരികിലേക്ക് മാറ്റിസ്ഥാപിക്കാതെ ടാറിങ് നടത്തിയതിൽ കരാറുകാരെൻറയും കെ.എസ്.ഇ.ബിയുടെയും ഭാഗത്തുനിന്ന് തികഞ്ഞ അലംഭാവമുണ്ടായതാണ് പൊതുഖജനാവിന് നഷ്ടം വരുത്തിവെക്കാൻ ഇടയായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൽപറ്റയിൽനിന്ന് ദേശീയപാത വഴി സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന നിരവധി ബസുകൾ എടപ്പെട്ടിയിൽനിന്ന് തിരിഞ്ഞ് അമ്പുകുത്തി വഴിയാണ് മുട്ടിലിൽ എത്തേണ്ടത്. ഈ പ്രദേശങ്ങളിലെ നിരവധി വീട്ടുകാരും മുട്ടിൽ വിവേകാനന്ദ ആശുപത്രിയിലെത്തുന്ന ഒട്ടേറെ രോഗികളും ഇതുവഴി പോകുന്ന ബസുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, വർഷങ്ങളായി റോഡ് പൊട്ടിപ്പൊളിഞ്ഞു കിടന്നതിനാൽ ബസുകൾ ഇതുവഴി സഞ്ചരിക്കാറുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ നാട്ടുകാരുടെ നിരന്തര പ്രക്ഷോഭത്തിെൻറ ഫലമായാണ് റോഡ് റീ ടാറിങ് നടത്തിയത്. റോഡ് നന്നാക്കുമ്പോൾ പക്ഷേ, വൈദ്യുത തൂണുകൾ മാറ്റിസ്ഥാപിക്കുന്ന കാര്യത്തിൽ ആരുടെ ഭാഗത്തുനിന്നും ജാഗ്രത ഉണ്ടായില്ല. ടാറിങ് ഏറിയ കൂറും പൂർത്തിയായപ്പോഴാണ് സംഗതിയുടെ അപകടാവസ്ഥ ബോധ്യമായത്. ഈ റോഡിലെ ഭൂരിഭാഗം വൈദ്യുതി തൂണുകളും ടാർ ചെയ്ത റോഡിൽ തന്നെയെന്നതാണ് സ്ഥിതി. ഇതിൽ പലതും അപകടം പിടിച്ച വളവുകളിലുമാണ്. ബസുകൾ ഇതുവഴിയേ ഓടിത്തുടങ്ങുമ്പോൾ അപകടം ഉറപ്പാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. തൂണുകൾ മാറ്റിസ്ഥാപിക്കാൻ കരാറുകാരൻ പണമടക്കാൻ വൈകിയതാണ് ഇവ മാറ്റിസ്ഥാപിക്കാൻ വൈകിയതെന്ന് കെ.എസ്.ഇ.ബി കേന്ദ്രങ്ങൾ പറയുമ്പോൾ കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് വേണ്ട പിന്തുണ കിട്ടിയില്ലെന്ന് റോഡ് അധികൃതരും പറയുന്നു. പോസ്റ്റുകൾ മാറ്റാൻ കഴിഞ്ഞദിവസം പണം അടച്ചിട്ടുണ്ടെന്നും അന്തിമ ടാറിങ് പൂർത്തിയാക്കുന്നതിന് മുമ്പ് രണ്ടു ദിവസത്തിനകം ഇവ റോഡരികിലേക്ക് മാറ്റിസ്ഥാപിക്കുമെന്നും കെ.എസ്.ഇ.ബി എക്സിക്യുട്ടിവ് എൻജിനീയർ 'മാധ്യമ'ത്തോട് പറഞ്ഞു. FRIWDL25 മുട്ടിൽ-അമ്പുകുത്തി-എടപ്പെട്ടി റോഡ് നിർമാണം പൂർത്തിയായപ്പോൾ റോഡിലേക്കായ വൈദ്യുതി പോസ്റ്റുകൾ --------------------------------------------- ജില്ല ബി, സി ഡിവിഷൻ ലീഗ് ടീമുകളെ അകാരണമായി മാറ്റിനിർത്തിയെന്ന്; പ്രതിഷേധവുമായി ക്ലബ് അധികൃതർ വെള്ളിയാഴ്ചത്തെ മത്സരങ്ങൾ മുടങ്ങി കൽപറ്റ: ജില്ല ബി, സി ഡിവിഷൻ ഫുട്ബാൾ ലീഗിൽ അകാരണമായി ക്ലബുകളെ കളിക്കാൻ അനുവദിക്കാതെ ഡീബാർ ചെയ്തുവെന്ന് ആരോപിച്ച് ക്ലബ് ഭാരവാഹികളുടെ പ്രതിഷേധം. തുടർന്ന് വെള്ളിയാഴ്ചത്തെ മത്സരങ്ങൾ മുടങ്ങി. സംഭവത്തിൽ ജില്ല ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ ഉചിതമായ തീരുമാനമെടുത്തില്ലെങ്കിൽ സമരം ശക്തമാക്കാനാണ് വിവിധ ഫുട്ബാൾ ക്ലബ് അധികൃതരുടെ തീരുമാനം. കളിക്കളത്തിൽ തങ്ങളുടെ അനിഷ്ടക്കാരെ വെട്ടിനിരത്തുന്ന രീതിയിലേക്ക് അസോസിയേഷൻ നീങ്ങുന്നതെന്ന ആരോപണമാണ് ക്ലബ് അധികൃതർ ഉന്നയിക്കുന്നത്. ജില്ല ഫുട്ബാൾ അസോസിയേഷനിലെ വിഭാഗീയത കളിക്കളത്തിലും എത്തിയതിെൻറ സൂചനയാണ് വെള്ളിയാഴ്ചത്തെ സംഭവം വ്യക്തമാക്കുന്നത്. കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ബി, സി ഡിവിഷൻ ഫുട്ബാൾ ലീഗാണ് വിഭാഗീയതക്ക് അവസാനമായി വേദിയായത്. കഴിഞ്ഞദിവസം ആരംഭിച്ച ടൂർണമെൻറിൽനിന്ന് വൈകിയെത്തിയെന്ന് ആരോപിച്ച് മൂന്ന് ടീമുകളെയാണ് ഇതിനകം ഡീബാർ ചെയ്തത്. എൻ.എം.എസ്.എം ഗവ. കോളജ് കൽപറ്റ, യാസ് കമ്പളക്കാട്, ഇൻസൈറ്റ് പനമരം എന്നീ ടീമുകളെ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മത്സരത്തിന് വൈകിയെത്തിയെന്ന് കാണിച്ചാണ് ഡീബാർ ചെയ്തത്. എന്നാൽ, തങ്ങൾ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്തിട്ടും സംഘാടകരെ ആരെയും പരിസരത്ത് കണ്ടിരുന്നില്ലെന്നും പിന്നീട് 3.20 ആയപ്പോൾ എത്തിയ സംഘാടകർ ടീം വൈകിയാണ് എത്തിയതെന്ന് ആരോപിച്ച് സി ഫോറം നൽകാതിരിക്കുകയായിരുന്നെന്നുമാണ് ടീം അധികൃതർ അവകാശപ്പെടുന്നത്. ഫിക്സ്ചറിൽ മാറ്റം വരുത്തിയിരുന്നെങ്കിലും ഇതും ടീമുകളെ അറിയിച്ചിരുന്നില്ലെന്നും ഇവർ ആരോപിച്ചു. ഇതേത്തുടർന്ന് വെള്ളിയാഴ്ച മറ്റു ടീമുകൾ മത്സരങ്ങൾക്കായി എത്തിയപ്പോൾ ഡീബാർ ചെയ്യപ്പെട്ട ടീമുകളുടെ അധികൃതർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഗ്രൗണ്ടിൽ നിലയുറപ്പിച്ച ഇവർ കളിനടത്താൻ അനുവദിക്കുകയില്ലെന്നും അറിയിച്ചു. തുടർന്ന് പൊലീസ് എത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അസോസിയേഷൻ പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ ഇവരിൽ ആരെങ്കിലും ഗ്രൗണ്ടിലെത്തിയതിനുശേഷം മാത്രം ചർച്ച മതിയെന്ന് പ്രതിഷേധക്കാർ പറഞ്ഞു. എന്നാൽ, ഇവരാരും സ്ഥലത്തെത്തിയില്ല. പിന്നീട് അസോസിയേഷൻ വൈസ് പ്രസിഡൻറ് പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും അതും നടന്നില്ല. ഇതിനിടിയിൽ മത്സരം നിയന്ത്രിക്കാനെത്തിയ റഫറിമാർ ഗ്രൗണ്ടിൽനിന്നും പോകുകയും മത്സരം ഉപേക്ഷിക്കുകയാണെന്നും ഇവർ അറിയിച്ചു. പിന്നീട് നടന്ന ചർച്ചയിൽ ടൂർണമെൻറ് നിർത്തിവെക്കുകയാണെന്നും തുടർ നടപടികളെക്കുറിച്ച് ക്ലബുകൾക്ക് രേഖാമൂലമുള്ള അറിയിപ്പ് എത്തിച്ച് നൽകുമെന്നും അധികൃതർ അറിയിച്ചു. ഇതോടെയാണ് സമരക്കാർ പിൻവാങ്ങിയത്. അതിനിടെ വർഷങ്ങളായി പങ്കെടുക്കാറുള്ള സംസ്ഥാന ക്ലബ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഇത്തവണ വയനാട്ടിൽ നിന്നും ടീം പങ്കെടുത്തില്ലെന്നും ആരോപണമുയർന്നു. എ ഡിവിഷൻ ലീഗ് ഡി.എഫ്.എ നടത്താത്തതാണ് ചാമ്പ്യൻഷിപ്പിൽ വയനാടൻ സാന്നിധ്യം ഇല്ലാതാക്കിയതെന്നും ഇവർ ആരോപിച്ചു. എന്നാൽ, വ്യാഴാഴ്ച സമയം വൈകിയെത്തിയ ടീമുകളെ മത്സരത്തിൽനിന്നും മാറ്റിനിർത്തുകയായിരുന്നുവെന്നും അതിനെത്തുടർന്ന് ക്ലബ് അധികൃതരെത്തി വെള്ളിയാഴ്ചത്തെ കളി മുടക്കുകയായിരുന്നുവെന്നും ഫുട്ബാൾ അസോസിയേഷൻ ജില്ല സെക്രട്ടറി പി. സഫറുള്ള പറഞ്ഞു. വൈകിയെത്തിയവരെ കളിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘാടകർ നിയമപ്രകാരം കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ജില്ല ബി,സി ഡിവിഷൻ ലീഗ് വെള്ളിയാഴ്ച മുടങ്ങിയകാര്യം കേരള ഫുട്ബാൾ അസോസിയേഷൻ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അവരുടെ നിർദേശത്തിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. FRIWDL23 വെള്ളിയാഴ്ചത്തെ മത്സരത്തിനായി തയാറെടുത്ത ടീം അംഗങ്ങൾ ഗാലറിയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story