Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചക്കയെക്കുറിച്ച്​...

ചക്കയെക്കുറിച്ച്​ വിഡിയോ അയക്കൂ; 15,000 രൂപ സമ്മാനം നേടൂ

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാനഫലമായി സ്ഥാനക്കയറ്റം ലഭിച്ച ചക്കയെക്കുറിച്ച് വിഡിയോ പകർത്തി സമ്മാനം നേടാൻ അവസരം. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിലാണ് വിഡിയോ മത്സരം നടത്തുന്നത്. അപേക്ഷകൾ േമയ് 15 വരെ സ്വീകരിക്കും. ചക്കയുടെയും പ്ലാവി​െൻറയും പ്രാധാന്യം വെളിപ്പെടുത്തുന്ന അഞ്ചു മിനിറ്റും അതിൽ താഴെയും ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പുകളാണ് സ്വീകരിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. മൊബൈൽ, വിഡിയോ കാമറ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് ചിത്രീകരിച്ച ക്ലിപ്പുകൾ അയക്കാം. മികച്ച വിഡിയോകൾക്ക് ഒന്നാം സമ്മാനം 15000 രൂപയാണ്. 10000, 5000 എന്നിങ്ങനെ രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനവുമുണ്ട്. 1000 രൂപ വീതം േപ്രാത്സാഹന സമ്മാനവും നൽകുന്നതാണ്. ഏറ്റവും കൂടുതൽ ഫേസ്ബുക്ക് ലൈക്ക് കിട്ടിയ എൻട്രിക്ക് 5000 രൂപ സമ്മാനവുമുണ്ട്. വിഡിയോ ക്ലിപ്പുകൾ ഫേസ്ബുക്ക് വഴിയോ വാട്സ്ആപ് വഴിയോ അയക്കാം. FIB Video Contest എന്ന എഫ്.ഐ.ബിയുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തശേഷം വിഡിയോ ലിങ്കുകൾ/വിഡിയോകൾ മെസേജായി അയക്കുക, fibshortfilmcontest@gmail.com എന്ന മെയിൽ ഐ.ഡിയിൽ വിഡിയോ അറ്റാച്ചായോ ലിങ്ക് അറ്റാച്ചായോ ഗൂഗിൾ ൈഡ്രവ് വഴിയോ അയക്കാം. 8129284228 എന്ന വാട്സ്ആപ് നമ്പറിൽ വിഡിയോകൾ / ലിങ്ക് അയക്കാം. വിശദാംശങ്ങൾക്ക് ഫോൺ 8129284228.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story