Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:29 AM GMT Updated On
date_range 14 April 2018 5:29 AM GMTസംഘാടക സമിതി രൂപവത്കരിച്ചു
text_fieldsbookmark_border
കോഴിക്കോട്: മേയ് 17,18,19 തീയതികളിൽ കോഴിക്കോട് നടക്കുന്ന കുടുംബശ്രീയുടെ 20ാമത് വാർഷികാഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിനായി 501 അംഗ സംഘാടകസമിതി രൂപവത്കരിച്ചു. രൂപവത്കരണ യോഗം എ. പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും മന്ത്രിമാരായ കെ.ടി. ജലീൽ, എ.കെ. ശശീന്ദ്രൻ, എം.പിമാരായ എം.കെ. രാഘവൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.ഐ. ഷാനവാസ്, എം.പി. വീരേന്ദ്രകുമാർ, കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ രക്ഷാധികാരികളും മന്ത്രി ടി.പി. രാമകൃഷ്ണൻ ചെയർമാനും എ പ്രദീപ് കുമാർ എം.എൽ.എ വർക്കിങ് ചെയർമാനുമായ വിപുലമായ സംഘാടക സമിതിക്കാണ് യോഗം രൂപം നൽകിയത്. സംസ്ഥാന മിഷൻ േപ്രാഗ്രാം ഓഫിസർ കെ.വി. പ്രമോദ് വാർഷികാഘോഷ പരിപാടികൾ വിശദീകരിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ പി.സി. കവിത, കുടുംബശ്രീ ജില്ല മിഷൻ അസിസ്റ്റൻറ് കോഓഡിനേറ്റർമാരായ ടി. ഗിരീഷ് കുമാർ സ്വാഗതവും പി.എം. ഗിരീഷൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story