Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:29 AM GMT Updated On
date_range 14 April 2018 5:29 AM GMTകശ്മീരിലെ ബാലികയുടെ കൊല: അർധരാത്രിയിൽ പ്രതിഷേധ മാർച്ച്
text_fieldsbookmark_border
കോഴിക്കോട്: കഠ്വ, ഉന്നാവ് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അർധരാത്രിയിൽ കിഡ്സൺ കോർണറിൽനിന്ന് െറയിൽേവ സ്റ്റേഷനിലേക്ക് മെഴുകുതിരി തെളിയിച്ച് മാർച്ച് നത്തി. എം.കെ. രാഘവൻ എം.പി പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി സർക്കാറിനു കീഴിൽ ഇരട്ടനീതിയാണെന്നും ലോകത്തിെൻറ മുമ്പിൽ ഇന്ത്യ തലകുനിച്ച സംഭവമാണ് ആസിഫയുടെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ രക്ഷപ്പെടുത്താനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നീക്കം എന്തു വിലകൊടുത്തും പ്രതിരോധിക്കും. െറയിൽേവ സ്റ്റേഷൻ പരിസരത്ത് നടന്ന സംഗമത്തിൽ കെ.എം. അഭിജിത്ത്, പി.എം. നിയാസ്, കെ.വി. സുബ്രമണ്യൻ, എസ്.കെ. അബൂബക്കർ, ഹബീബ് തമ്പി, ജെയ്സൽ അത്തോളി, എം. ധനിഷ്ലാൽ, രാജേഷ് കീഴരിയൂർ, പി.പി. നൗഷീർ, വി.ടി. നിഹാൽ, രമ്യ ഹരിദാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story