Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:27 AM GMT Updated On
date_range 14 April 2018 5:27 AM GMTവർണാദരമൊരുക്കി വാകയാട് ഹയർ സെക്കൻഡറി സ്കൂൾ
text_fieldsbookmark_border
നടുവണ്ണൂർ: വിരമിക്കുന്ന ചിത്രകലാധ്യാപകനും പക്ഷിനിരീക്ഷികനും ഫോട്ടോഗ്രാഫറുമായ സത്യൻ മേപ്പയൂരിന് വർണാദരമൊരുക്കി മാതൃവിദ്യാലയം. വാകയാട് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം 20ാം വാർഷികമായ 'മഹിത'ത്തിെൻറ ഭാഗമായാണ് വർണാദരമൊരുക്കിയത്. ചിത്രകാരൻ സദു അലിയൂർ ചിത്രം വരച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 'ബിയോൻഡ് ദി ബ്ലാക്ക് ബോർഡ്' ചിത്രകല കൂട്ടായ്മയുടെ കൂടി സഹകരണത്തോടെ നടത്തിയ വർണാദരത്തിൽ ചിത്രകാരന്മാരായ സിഗ്നി ദേവരാജ്, സതീഷ്കുമാർ പാലോറ, കൃഷ്ണൻ പാതിരശ്ശേരി, രാമദാസ് കക്കട്ടിൽ, ഹാറൂൻ ഉസ്മാൻ, പി. സുരേഷ് ഉണ്ണി എന്നിവർ ചേർന്ന് സത്യൻ മാസ്റ്ററുടെ ബഹുവർണ ചിത്രം വരച്ചുനൽകി. സ്കൂൾ അങ്കണത്തിലെ മരച്ചുവട്ടിൽ ഒരുക്കിയ ചടങ്ങിൽ 'മഹിതം' ചെയർമാനും പഞ്ചായത്ത് മെംബറുമായ പി.വി. സോമൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഹമീദ് ഉപഹാരസമർപ്പണം നടത്തി. പ്രിൻസിപ്പൽ ഡോ. പി. ആബിദ സ്വാഗതവും ഹെഡ്മിസ്ട്രസ് ടി. ബീന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story