Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:17 AM GMT Updated On
date_range 14 April 2018 5:17 AM GMTഅർധരാത്രിയിൽ വീടിനുനേരെ കല്ലേറ്; ജനൽചില്ലും കാറും തകർന്നു
text_fieldsbookmark_border
എലത്തൂർ: അർധരാത്രിയിൽ വീടിനുനേരെ കല്ലേറ്. പുറക്കാട്ടിരി പാലോറമല ജങ്ഷനുസമീപം കിഴക്കെകുനിയിൽ അച്യുതെൻറ വീടിനുേനരെയാണ് അജ്ഞാതർ വെള്ളിയാഴ്ച പുലർച്ചെ കല്ലെറിഞ്ഞത്. കല്ലേറിൽ വീടിെൻറ മുൻഭാഗത്തെ രണ്ട് ജനൽച്ചില്ലുകളും കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന മാരുതി കാറിെൻറ പിൻഭാഗത്തെ ജനൽച്ചില്ലും തകർന്നു. പുലർച്ചെ 1.30നായിരുന്നു സംഭവം. പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ വിളയാട്ടം വർധിച്ചുവരുന്നതായി നേരേത്ത പരാതി ഉയർന്നിരുന്നു. ഇരുട്ടാകുന്നതോടെ വിവിധ ഭാഗങ്ങളിൽനിന്ന് ചിലർ തമ്പടിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. എലത്തൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് എസ്.െഎ കെ. മുരളീധരൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story