Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജസ്​റ്റിസ്​ ഫോർ ആസിഫ,...

ജസ്​റ്റിസ്​ ഫോർ ആസിഫ, പ്രധിഷേധപ്രകടനം

text_fields
bookmark_border
ഓമശ്ശേരി: കശ്മീരിൽ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയത് കൊലപ്പെടുത്തിയ സാമൂഹിക ദ്രോഹികളെ തുറുങ്കിലടച്ച് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്.ഐ.ഒ സംയുക്തമായി ഓമശ്ശേരിയിൽ പ്രതിഷേധപ്രകടനം നടത്തി. പി.പി ശുഹൈബ് , എം.കെ. മുനീബ്, അഫീദ് മിസ്ക്കൽ, ആർ.വി. സാദിഖ്, കെ.കെ. അഫ്സൽ എന്നിവർ നേതൃത്വം നൽകി. മജ്ലിസുന്നൂർ രണ്ടാം വാർഷികത്തിന് സമാപനം ഓമശ്ശേരി: ഇസ്സതുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസ കമ്മിറ്റി സംഘടിപ്പിച്ച ത്രിദിന മതപ്രഭാഷണത്തിന്നും എസ്.കെ.എസ്.എസ്.എഫ് മജ്ലിസുന്നൂർ രണ്ടാം വാർഷികത്തിനും ദുആ സദസ്സിനും സമാപനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മാസ്റ്റർ മുണ്ടുപാറ ഉദ്ഘാനം ചെയ്തു. യു. ഹുസൈൻ മാസ്റ്റർ അധ്യക്ഷനായി കൂനഞ്ചേരി അബ്ദുല്ല മുസ്ലിയാർ ദുആക്ക് നേതൃത്വം നൽകി. കെ.വി. മുഹമ്മദ് മുസ്‌ല്യാർ പ്രാർഥന നിർവഹിച്ചു. നൂറുദ്ദീൻ ഫൈസി, ഹാരിസ് ഹൈതമി, സിദ്ദീഖ് ഫൈസി, പി.വി. അബ്ദുല്ല എന്നിവർ സംസാരിച്ചു. എം.പി. അഷ്റഫ് സ്വാഗതവും നാഫിൽ ടി.പി. നന്ദിയും പറഞ്ഞു. ഫോട്ടോ: ഓമശ്ശേരിയിൽ സംഘടിപ്പിച്ച മജ്ലിസുന്നൂർ സമാപനം മുസ്തഫ മാസ്റ്റർ മുണ്ടുപാറ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story