Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവധിക്കാല...

അവധിക്കാല അത്​ലറ്റിക്സ്, ഫുട്ബാൾ പരിശീലനം

text_fields
bookmark_border
കൊടിയത്തൂർ: പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളും സ്പോർട്സ് അക്കാദമിയും ചേർന്ന് അത്ലറ്റിക്സ്, ഫുട്ബാൾ എന്നിവയിൽ വിദ്യാർഥികൾക്ക് അവധികാല പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ ഏപ്രിൽ 16ന് തിങ്കളാഴ്ച എട്ടു മണിക്ക് കൊടിയത്തൂർ പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തിൽ എത്തിേച്ചരണമെന്ന് കോ-ഓർഡിനേറ്റർ അറിയിച്ചു. വിവരങ്ങൾക്ക് 9497007596 നാടിന് ആവേശമായി പാറന്നൂർ സോക്കർ ലീഗ് നരിക്കുനി: കാൽപന്തുകളിയെ ഹൃദയത്തിലേറ്റുന്ന പാറന്നൂരിന് ആവേശമായി പാറന്നൂർ സോക്കർ ലീഗ്. പാറന്നൂരിലെ കലാകായിക കൂട്ടായ്മയായ ഡാസ്കോയുടെ നേതൃത്വത്തിൽ നരിക്കുനി ഇ.എം.എസ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബാൾ മത്സരം നവ കായിക പ്രതിഭകൾക്ക് പ്രചോദനമേകി. ടൂർണമ​െൻറ് കാക്കൂർ എസ്.ഐ ആഖേഷ് ഉദ്ഘാടനം ചെയ്തു. നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജബ്ബാർ മാസ്റ്റർ ക്ലബി​െൻറ ലോഗോ പ്രകാശനം ചെയ്തു. ഡാസ് കോ പ്രസിഡൻറ് കെ.സി. സാലിഹ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നൗഫൽ മാസ്റ്റർ, ടി.കെ. അബു, അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ടൂർണമ​െൻറ് കമ്മിറ്റി അംഗം മുസ്തഫ നന്ദിപറഞ്ഞു. ആറ് ശക്തരായ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഫൈറേറ്റ്സ് എഫ്.സി കിരീടം കരസ്ഥമാക്കി. അൽ ഇമാറാത്ത് എഫ്.സി റണ്ണേഴ്സായി. വിജയിച്ച ടീമുകൾക്ക് ക്ലബ് ഭാരവാഹികൾ ട്രോഫികൾ സമ്മാനിച്ചു. Photo: nari1.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story