Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 10:32 AM IST Updated On
date_range 14 April 2018 10:32 AM ISTഎം.എസ്.എം. മോറൽ സ്കൂൾ സമാപിച്ചു
text_fieldsbookmark_border
ഫറോക്ക്: 'ഒരുമയുടെ തണലൊരുക്കാം നന്മയുടെ നാളേക്കായ്' എന്ന അവധിക്കാല കാമ്പയിെൻറ ഭാഗമായി എം.എസ്.എം ഫറോക്ക് മണ്ഡലം സമിതി ഫറോക്ക് ചുങ്കത്ത് സംഘടിപ്പിച്ച മോറൽ സ്കൂൾ സമാപിച്ചു. സമൂഹത്തിൽ വ്യാപിച്ച തിന്മകൾക്കെതിരെ രംഗത്തിറങ്ങി നന്മയുടെ വാഹകരാവാൻ വിദ്യാർഥി സമൂഹം തയാറാവണമെന്ന് എം.എസ്.എം ആവശ്യപ്പെട്ടു. മോറൽ സ്കൂളിെൻറ സമാപനം ഐ.എസ്.എം കോഴിക്കോട് ജില്ല പ്രസിഡൻറ് അഹമ്മദ് നിസാർ ഒളവണ്ണ ഉദ്ഘാടനം ചെയ്തു. സഹൽ സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല അൻവാരി, ആദിൽ അത്താണിക്കൽ, മുബാറക്, ഇബ്തിസാം, നബ്ഹാൻ, അദീബ്, മുബാറക് എന്നിവർ സംസാരിച്ചു. കടലുണ്ടി: യു.ഡി.എഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക് നാടകം -എൽ.ഡി.എഫ് കടലുണ്ടി: കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോക്കും ഉപരോധവും സംഘടിപ്പിച്ചത് വെറും നാടകമാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. എം.എൽ.എ വി.കെ.സി മമ്മദ്‌കോയയുടെ ഫണ്ടിൽനിന്ന് 2.74 കോടി രൂപയും പഞ്ചായത്ത് നീക്കിവെച്ച 22 ലക്ഷവും ഉപയോഗിച്ച് ജപ്പാൻ കുടിവെള്ള കണക്ഷൻ നൽകാനുള്ള ഊർജിത ശ്രമങ്ങൾ നടന്നുവരുകയാണ്. 15.74 ലക്ഷം രൂപയുടെ പ്രവൃത്തികൾ ജല അതോറിറ്റി നടത്തികൊണ്ടിരിക്കുന്നു. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഗണിച്ച് വാഹനങ്ങളിൽ വരൾച്ച പ്രദേശങ്ങളിൽ കുടിവെള്ളം വിതരണത്തിനായി ടെൻഡർ വിളിക്കാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് നടപ്പാക്കാതിരുന്ന ജപ്പാൻ കുടിവെള്ള പദ്ധതി ഇപ്പോൾ പ്രാവർത്തികമാകുന്നതിൽ യു.ഡി.എഫ് അംഗങ്ങൾ വിറളിപൂണ്ടിരിക്കുകയാണ്. പുതിയ വാഹനം വാങ്ങുന്നതിെൻറ പേരിൽ ഇറങ്ങിപ്പോക്ക് നാടകം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് നടത്തുന്നത്. 12 വർഷം പഴക്കമുള്ള പഞ്ചായത്ത് വാഹനം രണ്ടര ലക്ഷം കിലോമീറ്റർ ഓടി കഴിഞ്ഞു. മൈലേജ് വളരെ കുറവായി അടിക്കടി ഭീമമായ സംഖ്യ അറ്റക്കുറ്റപ്പണിക്കായി വേണ്ടിവരുന്നു. ഓടുന്ന സമയത്തുതന്നെ നിന്നുപോകുന്ന വാഹനം യാത്രക്കാർ ഇറങ്ങി തള്ളി സ്റ്റാർട്ടാക്കുന്നത് നിത്യസംഭവമാണ്. ഇതിനെ പരിഹസിച്ച് യു.ഡി.എഫ് അംഗങ്ങൾതന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട് രസിച്ചവരാണ്. പുതിയ വാഹനം ഈ ഘട്ടത്തിൽ അത്യാവശ്യമാണെന്നിരിക്കെ ഇപ്പോൾ നടത്തുന്ന പൊറാട്ട് നാടകം ജനങ്ങൾ തിരിച്ചറിയുമെന്നെങ്കിലും യു.ഡി.എഫ് അംഗങ്ങൾ ഓർത്തിരിക്കണമെന്ന് എൽ.ഡി.എഫ് ഭരണസമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story