Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഴുക്കിൽ മുങ്ങി ഇൗ...

അഴുക്കിൽ മുങ്ങി ഇൗ പുഴയൊഴുകുന്നു; അനക്കമില്ലാതെ അധികാരികൾ

text_fields
bookmark_border
* കോഴിക്കടകളിലെ അവശിഷ്ടങ്ങളടക്കം പുഴയിലേക്ക് തട്ടുന്നു * ഇറച്ചി അവശിഷ്ടങ്ങൾ സുലഭമായതിനാൽ പുഴയെ ചീങ്കണ്ണികൾ താവളമാക്കുന്നു പനമരം: സംസ്ഥാനെത്ത ഏറ്റവും മലിനമായ പുഴകളിലൊന്നായ പനമരം പുഴ സംരക്ഷിക്കാൻ നടപടിയില്ല. ഈ പുഴയിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലാണെന്ന് പത്തു വർഷം മുമ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. എങ്കിലും പുഴ സംരക്ഷിക്കാനുള്ള ഒരു നീക്കവും അധികാരികളുെട ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ചേരിയംകൊല്ലി, വിളമ്പുകണ്ടം ഭാഗത്തു കൂടിയാണ് പുഴ പനമരത്തെത്തുന്നത്. പനമരത്തുനിന്ന് ദാസനക്കരക്കടുത്തെ കൂടൽക്കടവിൽനിന്ന് മാനന്തവാടി പുഴയോടു ചേർന്ന് കബനിയായി കർണാടകയിലെ ബീച്ചനഹള്ളിയിലേക്ക് പോകുന്നു. മാലിന്യവും വഹിച്ചു കൊണ്ടാണ് പുഴയുടെ പോക്ക്. പനമരം മേഖലയിൽനിന്നു മാത്രം പുഴ വൻതോതിൽ മലിനപ്പെടുന്നു. പാലുകുന്ന്-പനമരം റോഡ് പനമരം പുഴക്ക് സമാന്തരമായാണ്. പുഴയോരത്ത് വീടുകൾ നിരവധിയുണ്ട്. മിക്കതി​െൻറയും കക്കൂസ് പൈപ്പുകൾ പുഴയിലാണ് അവസാനിക്കുന്നത്. പനമരം ടൗണിലെ ഓവുചാലുകളും പുഴയിലേക്കാണ് എത്തുന്നത്. മാത്തൂർവയലിൽ മാലിന്യകേന്ദ്രം തുറസ്സായ വയലിലാണ്. മഴയത്ത് ഇത് ഒഴുകി ചെറുപുഴയിലും പിന്നെ വലിയ പുഴയിലും എത്തുന്നു. പുഴയോടനുബന്ധിച്ച പാലങ്ങൾ പുഴയെ മലിനമാക്കാൻ ഇടയാക്കുന്നതായി അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കടകളിലെ അവശിഷ്ടങ്ങൾ പാലത്തിന് മുകളിൽ നിന്നാണ് പുഴയിലേക്ക് തട്ടുന്നത്. നടവയൽ റോഡിൽ ചെറിയ പാലത്തി​െൻറ പരിസരത്ത് കോഴി അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നത് പതിവു കാഴ്ചയാണ്. ആശുപത്രി മാലിന്യങ്ങൾ കയറ്റിയ ലോറി പനമരം പാലത്തിനടുത്ത് നിർത്തിയിട്ട സംഭവം കഴിഞ്ഞ വർഷമാണ് ഉണ്ടായത്. ദുർഗന്ധം കാരണം നാട്ടുകാർ ലോറി പരിശോധിച്ചപ്പോഴാണ് മാലിന്യം കണ്ടത്. റവന്യൂ അധികാരികളും മറ്റും എത്തി പിന്നീട് ഈ ലോറി പനമരത്തുനിന്ന് മാറ്റുകയുണ്ടായി. ലോറിയിൽ മാലിന്യം പനമരത്തെത്തിച്ചത് പുഴയിൽ തള്ളാനായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പനമരം വലിയ പാലം മുതൽ മാത്തൂർവയൽ തടയണ വരെയുള്ള ഭാഗത്ത് ചീങ്കണ്ണികളുണ്ട്. ഇവിടെ ചീങ്കണ്ണികൾ താവളമാക്കുന്നത് ഇറച്ചി അവശിഷ്ടങ്ങൾ പുഴയിൽ എത്തുന്നതു കൊണ്ടാണെന്ന് പറയുന്നു. ഇതൊക്കെയാണെങ്കിലും പനമരം പുഴയോടനുബന്ധിച്ച് കുടിവെള്ള പദ്ധതികൾ നിരവധിയാണ്. പൂതാടി പഞ്ചായത്തി​െൻറ 70 ശതമാനം ഭാഗത്ത് വെള്ളമെത്തിക്കുന്ന വൻകിട പദ്ധതിയിലേക്ക് പനമരം പുഴയിൽനിന്നാണ് വെള്ളം കൊണ്ടുപോകുന്നത്. പനമരത്തെ ജലനിധി വെള്ളവും പുഴയിൽനിന്നാണ്. ശുദ്ധീകരണമില്ലാതെ ഇത് ഉപയോഗിച്ചാലുള്ള പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. ബ്ലീച്ചിങ് പൗഡർ വിതറൽ പ്രവൃത്തി മാത്രമാണ് പനമരം ആശുപത്രിക്കടുത്തുള്ള കുടിവെള്ള ടാങ്കിൽ ആകെ നടക്കുന്ന ശുദ്ധീകരണം. പുഴയിൽ കുളിക്കുന്നവർക്ക് ദേഹത്ത് ചൊറിച്ചിൽ ഉണ്ടാകുന്നുെവന്ന പരാതി പലഭാഗത്തുനിന്നും ഉയരുന്നുണ്ട്. പുഴയിലെ മാലിന്യ പ്രശ്നം ഉന്നയിച്ച് പനമരത്തെ കബനി കൂട്ടായ്മ അടുത്ത കാലത്തായി ശക്തമായി രംഗത്തുവന്നിട്ടുണ്ട്. പ്രദേശത്തെ മറ്റു സംഘടനകളൊക്കെ ഇപ്പോഴും ഇക്കാര്യത്തിൽ മൗനം തുടരുകയാണ്. THUWDL1 പനമരം വലിയ പാലം ചെറുകാട്ടൂർ-കൂടൽക്കടവ് റോഡ് നിർമാേണാദ്ഘാടനം കൽപറ്റ: കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.ജി.എസ്.വൈയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ചെറുകാട്ടൂർ-കൂടൽക്കടവ് റോഡ് നിർമാണം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ്, ബ്ലോക്ക് പഞ്ചായത്തംഗം മണി ഇല്യാമ്പത്ത്, പഞ്ചായത്ത് അംഗം ലിസി പേത്രാസ്, കെ.ജെ. മാർട്ടിൻ, സ്വാഗതസംഘം ജനറൽ കൺവീനർ സിനോ പാറക്കാലായിൽ, വി.ജെ. ആൻറണി, വർക്കി തുരുത്തേൽ, കണ്ണോളി അഹമ്മദ്, ജോർജ് ഉൗരശ്ശേരി, സണ്ണി ചെറുകാട്ട് എന്നിവർ സംസാരിച്ചു. THUWDL2 ചെറുകാട്ടൂർ-കൂടൽക്കടവ് റോഡ് നിർമാണം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യുന്നു ഇ-കോമേഴ്‌സ് സൗജന്യ പരിശീലനം കൽപറ്റ: കണ്ണൂർ റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് 18നും 45നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് ആറു ദിവസത്തെ സൗജന്യ ഇ-േകാമേഴ്‌സ് പരിശീലനം നൽകുന്നു. മേയ് ആദ്യവാരം നടത്തുന്ന പരിശീലന പരിപാടിയിൽ വിവിധ സംരംഭകത്വ ആശയങ്ങളുടെയും അവസരങ്ങളുടെയും വിലയിരുത്തൽ, ഡിജിറ്റൽ മാർക്കറ്റിങ്, സംരംഭകത്വ കഴിവുകൾ, ലീഡർഷിപ് ട്രെയിനിങ്, പ്രോജക്ട് റിപ്പോർട്ട് തയാറാക്കൽ, എൻറർപ്രൈസ് മാനേജ്‌മ​െൻറ്, വായ്‌പ മാർഗനിർദേശങ്ങൾ തുടങ്ങിയവയുണ്ടാകും. ഭക്ഷണവും സൗജന്യ താമസ സൗകര്യവും നൽകും. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കണ്ണൂർ, കാസർകോട്, വയനാട്, മാഹി ജില്ലകളിലുള്ളവർ പേര്, വയസ്സ്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ കാണിച്ച് ഡയറക്ടർ, റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കാഞ്ഞിരങ്ങാട് പി.ഒ, കരിമ്പം (വഴി), കണ്ണൂർ, 670 142 എന്ന വിലാസത്തിൽ ഏപ്രിൽ 20ന് മുമ്പായി അപേക്ഷിക്കണം. www.rudset.com എന്ന വെബ്സൈറ്റിൽ ഓൺലൈനായും അപേക്ഷിക്കാം. ഫോൺ: 0460 2226573, 8129620530.
Show Full Article
TAGS:LOCAL NEWS 
Next Story