Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാട്ടാനയെ...

കാട്ടാനയെ തുരത്താനിറങ്ങിയ വനംവകുപ്പ് ജീവനക്കാരെ തടഞ്ഞുവെച്ചതായി പരാതി

text_fields
bookmark_border
with p3 kattana കൽപറ്റ: കാട്ടാനയെ തുരത്താനിറങ്ങിയ വനംവകുപ്പ് ജീവനക്കാരെ കഴിഞ്ഞദിവസം അർധരാത്രി തടഞ്ഞുവെച്ചതായി പരാതി. കുറിച്യാട് റേഞ്ചിലെ പച്ചാടി ഭാഗത്തെ വനാതിർത്തിയിൽ സ്വകാര്യ തോട്ടത്തിലേക്ക് ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ പ്രദേശവാസികളായ വാച്ചർമാർ ഉൾപ്പെടെയുള്ള വനംവകുപ്പ് ജീവനക്കാരെയാണ് തടഞ്ഞുവെച്ചത്. സംഭവത്തിൽ കേരള ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധിച്ചു. ആനയെ കാട്ടിലേക്ക് കയറ്റിവിട്ടശേഷം തൊട്ടടുത്ത സ്ഥലങ്ങൾ നിരീക്ഷിക്കുകയായിരുന്ന ജീവനക്കാരെ ആന വീണ്ടും എത്തിയിട്ടുണ്ടെന്നു പറഞ്ഞ്, വിളിച്ചുവരുത്തി തടഞ്ഞുവെക്കുകയായിരുന്നുവെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മാസങ്ങളായി രാപ്പകൽ ഭേദമന്യേ വിശ്രമവും ഉറക്കവുമില്ലാതെ പ്രദേശവാസികളുടെ സംരക്ഷണത്തിനായി ജോലിചെയ്യുന്ന ജീവനക്കാരെ തടഞ്ഞുവെച്ചത് അപലപനീയമാണ്. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന പ്രവർത്തനങ്ങൾ നീതീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ആനയിറങ്ങുന്ന പ്രദേശങ്ങളിലേക്ക് രാത്രി പോകുന്നത് പുനഃപരിശോധിക്കേണ്ടിവരുമെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.കെ. സുന്ദരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. ബീരാൻകുട്ടി, സംസ്ഥാന വൈസ് പ്രസിഡൻറ് എം. മനോഹരൻ, എ.എൻ. സജീവൻ, എ.ആർ. സിനു, വി.എൻ. അംബിക, ഇന്ദ്രജിത്ത്, ഒ.എ. ബാബു പി.കെ. ജീവരാജ് എന്നിവർ സംസാരിച്ചു. ഹാരിസൺ ഭൂമി ഏറ്റെടുക്കൽ: നടപടി ഉൗർജിതമാക്കണമെന്ന് കൽപറ്റ: ഹാരിസൺ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഉൗർജിതമാക്കണമെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ നിയമനിർമാണം നടത്തുമെന്ന റവന്യൂ മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. എസ്റ്റേറ്റി​െൻറ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈകോടതി തീർപ്പുകൽപിച്ചിട്ടില്ലെന്നത് വ്യക്തമാണ്. ഭൂമി പൂർണമായും സർക്കാറിലേക്ക് നിക്ഷിപ്തമാവേണ്ടതു തന്നെയാണ്. ഭൂപരിഷ്കരണ നിയമത്തി​െൻറ ഒരു പരിരക്ഷയും എച്ച്.എം.എല്ലിനില്ല. നിയമം നടപ്പാവുമ്പോൾ വിദേശത്താണ് കമ്പനിയുടെ രജിസ്േട്രഷനും മറ്റും നടന്നത്. പാട്ടക്കാലാവധി കഴിയുകയും ചെയ്തു. വയനാട്ടിലടക്കം നൂറുകണക്കിനാളുകളാണ് ഭൂമിയില്ലാതെ ദുരിതമനുഭവിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഒരു അർഹതയുമില്ലാതെ വൻതോതിൽ ഭൂമി എച്ച്.എം.എൽ കൈവശം വെച്ചുപോരുന്നത്. ഈ ഭൂമി സർക്കാറിലേക്ക് നിക്ഷിപ്തമാവേണ്ടതു തന്നെയാണ്. ഇക്കാര്യത്തിൽ സത്വരനടപടി ഉണ്ടാവണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story