Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാട് മെഡിക്കൽ കോളജ്: ...

വയനാട് മെഡിക്കൽ കോളജ്: 632 കോടിയുടെ പദ്ധതി സമർപ്പിച്ചു

text_fields
bookmark_border
കൽപറ്റ: വയനാട് സർക്കാർ മെഡിക്കൽ കോളജിനായി ഇൻകൽ തയാറാക്കിയ മാസ്റ്റർ പ്ലാൻ ആരോഗ്യവകുപ്പിന് കൈമാറി. 632 കോടി രൂപയുടെ പദ്ധതിനിർദേശം ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കാണ് സമർപ്പിച്ചത്. ആരോഗ്യമന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് പദ്ധതിനിർദേശം സമർപ്പിച്ചത്. പ്രകൃതിരമണീയമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന മെഡിക്കൽ കോളജി​െൻറ നിർമാണം പ്രകൃതി സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടായിരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്നും എസ്റ്റിമേറ്റ് ഉടൻ സർക്കാറിന് നൽകണമെന്നും മന്ത്രി പറഞ്ഞു. ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ അമ്പതേക്കർ തോട്ടത്തിലാണ് എം.കെ. ജിനചന്ദ്രൻ സ്മാരക ഗവ. മെഡിക്കൽ കോളജ് നിർമിക്കുന്നത്. 100 എം.ബി.ബി.എസ് വിദ്യാർഥികൾക്ക് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്ന സൗകര്യങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുക്കുക. 30 ഏക്കറിൽ അക്കാദമിക് ബ്ലോക്ക്, ആശുപത്രി, ഹോസ്റ്റൽ എന്നിവ നിർമിക്കും. 19,626 സ്ക്വയർഫീറ്റ് വിസ്തീർണത്തിലുള്ള അക്കാദമിക് ബ്ലോക്കിൽ ഭരണവിഭാഗം, സെൻട്രൽ ലൈബ്രറി, െലക്ചർ തിയറ്റർ, ഒാഡിറ്റോറിയം, പരീക്ഷാഹാൾ, ലബോറട്ടറികൾ തുടങ്ങിയവ നിർമിക്കും. 38,015 സ്‌ക്വയര്‍ഫീറ്റിലുള്ളതാണ് ആശുപത്രി ബ്ലോക്ക്. മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി തുടങ്ങിയവയും അനുബന്ധ വിഭാഗങ്ങളുമടങ്ങുന്ന 470 കിടക്കകളുള്ള ആശുപത്രി ബ്ലോക്കാണ് നിർമിക്കുക. ഓപറേഷൻ തിയറ്ററുകൾ, ലേബർറൂം, റേഡിയോ ഡയഗ്നോസിസ്, അനസ്തീഷ്യോളജി, സെൻട്രൽ ലബോറട്ടറി, സെൻട്രൽ കാഷ്വാലിറ്റി ഡിപ്പാർട്മ​െൻറ്, ഫാർമസി, സ്റ്റോർ തുടങ്ങിയവയും ഉണ്ടാവും. 37,570 സ്ക്വയർഫീറ്റ് വിസ്തീർണത്തിലുള്ള െറസിഡൻഷ്യൽ ബ്ലോക്കിൽ അധ്യാപകർ, അനധ്യാപകർ, നഴ്സുമാർ, െറസിഡൻറുമാർ, വിദ്യാർഥികൾ തുടങ്ങിയവർക്കുള്ള താമസ സൗകര്യമൊരുക്കും. സംസ്ഥാന വിഹിതമുൾപ്പെടെ അനുവദിച്ച 41 കോടി ഉപയോഗിച്ച് മെഡിക്കൽ കോളജ് കെട്ടിടത്തി​െൻറ നിർമാണ പ്രവർത്തനങ്ങൾ ഈ വരുന്ന ആഗസ്റ്റിൽ തുടങ്ങും. ഇതോടൊപ്പം ഈ വർഷത്തെ ബജറ്റിൽ പത്തുകോടിയും അനുവദിച്ചിരുന്നു. മുൻ സർക്കാറി​െൻറ കാലത്താണ് മെഡിക്കൽ കോളജിന് അനുമതി നൽകി പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയത്. ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ഇൻകൽ ചീഫ് എൻജിനീയർ പ്രേംകുമാർ ശങ്കർ പണിക്കർ, പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ, ധനകാര്യവകുപ്പ് അഡീ. സെക്രട്ടറി, എൻ.എച്ച്.എം ചീഫ് എൻജിനീയർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാബീവി, സ്പെഷൽ ഓഫിസർ ഡോ. അജയകുമാർ, സി.കെ. ശശീന്ദ്രൻ എം.എൽ.എ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഭൂപരിഷ്കരണ നിയമം: ഇളവനുവദിച്ച ഭൂമിയിലെ മരംമുറി നിരോധിച്ചു കൽപറ്റ: ജില്ലയിൽ ഭൂപരിഷ്കരണ നിയമം വകുപ്പ് 81 പ്രകാരം ഇളവനുവദിച്ച തോട്ടംഭൂമിയിൽ നിന്ന് മരം മുറിക്കുന്നത് നിരോധിച്ചു. ഇതിന് അനുമതി നൽകാൻ പാടില്ലെന്ന് ജില്ല കലക്ടർ എസ്. സുഹാസ് റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇത്തരം ഭൂമിയിൽ നിന്ന് മരംമുറി ശ്രദ്ധയിൽെപട്ടാൽ തഹസിൽദാർമാരും വില്ലേജ് ഓഫിസർമാരും അടിയന്തര നടപടികൾ സ്വീകരിക്കണം. മരം മുറിക്കുന്നതിന് ബന്ധപ്പെട്ട താലൂക്കുകളിൽ നിന്നും വില്ലേജ് ഓഫിസുകളിൽ നിന്നും യാതൊരു സർട്ടിഫിക്കറ്റും നൽകാൻ പാടില്ല. ലാൻഡ് അസൈൻമ​െൻറ് പട്ടയം അനുവദിച്ച ഭൂമിയിൽ നിന്ന് സർക്കാറിലേക്ക് റിസർവ് ചെയ്ത മരങ്ങൾ അനധികൃതമായി മുറിച്ചുനീക്കുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കും. വില്ലേജ് ഓഫിസുകളിലെ മരങ്ങളുടെ രജിസ്റ്റർ സഹിതം സ്ഥലപരിശോധന നടത്തി അവ നിലവിലുണ്ടെന്ന് വില്ലേജ് ഓഫിസർമാർ ഉറപ്പ് വരുത്തണം. ഇത് നിരീക്ഷിക്കാൻ ഡെപ്യൂട്ടി തഹസിൽദാർമാരെ ചുമതലപ്പെടുത്തി. എല്ലാ മാസവും വില്ലേജ് ഓഫിസർമാരുടെ യോഗത്തിൽ ഇത് സംബന്ധിച്ച വിലയിരുത്തൽ നടത്തി ജില്ലകലക്ടർക്ക് റിപ്പോർട്ട് നൽകണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികളും സ്വീകരിക്കും. ആദിവാസി ഊരുകൾ പരീക്ഷാചൂടിലേക്ക് കൽപറ്റ: സാക്ഷരതമിഷ‍​െൻറ ആഭിമുഖ്യത്തിൽ ജില്ലയിലെ തെരഞ്ഞെടുത്ത 283 ആദിവാസി ഊരുകളിൽ ആരംഭിച്ച വയനാട് ആദിവാസി സാക്ഷരതപദ്ധതിയുടെ ഭാഗമായി ക്ലാസിലെത്തിയ 6000ത്തോളം പഠിതാക്കൾ പരീക്ഷാചൂടിലേക്ക്. 'പരീക്ഷോത്സവം' എന്ന പേരിൽ സാക്ഷരതപരീക്ഷ ഏപ്രിൽ 22ന് 283 കോളനികളിലായി നടക്കും. ക്ലാസുകൾ വിലയിരുത്താൻ സംസ്ഥാന സാക്ഷരതമിഷൻ അസി.ഡയറക്ടർ കെ. അയ്യപ്പൻ നായർ ഊരുകളിലെത്തി. പരീക്ഷയുടെ മുന്നൊരുക്കത്തിന് വാർഡ് മെംബർമാരുടെ നേതൃത്വത്തിൽ സംഘാടകസമിതികൾ രൂപവത്കരിച്ചു. സംസ്ഥാന ടീമിനോപ്പം സാക്ഷരതാ മിഷൻ ജില്ല കോഓഡിനേറ്റർ സി.കെ. പ്രദീപ്കുമാർ, ആദിവാസി സാക്ഷരതയുടെ ചുമതലയുള്ള അസി. കോഓഡിനേറ്റർ പി.എൻ. ബാബു, ജനപ്രതിനിധികൾ, പഞ്ചായത്ത് കോഓഡിനേറ്റർമാർ, േപ്രരക്മാർ എന്നിവരും ഉണ്ടായിരുന്നു. ഹോമിയോ മെഡിക്കൽ ക്യാമ്പ് നാളെ കൽപറ്റ: നാഷനൽ ആയുഷ്മിഷനും ജില്ല ഹോമിയോപ്പതി വകുപ്പും സംയുക്തമായി ലോക ഹോമിയോപ്പതി ദിനാചരണത്തി​െൻറ ഭാഗമായി ഗ്രാമീണ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുട്ടിൽ പഞ്ചായത്തിലെ മാനിക്കുനി അംഗൻവാടിയിൽ വെള്ളിയാഴ്ച രാവിലെ 10നാണ് പരിപാടി. ക്യാമ്പിൽ കൽപറ്റ ബ്ലോക്കിലെ സർക്കാർ ഹോമിയോപ്പതി ഡോക്ടർമാരുടെ സേവനം ലഭ്യമാെണന്ന് ജില്ല ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. എൻ. സോമൻ അറിയിച്ചു. വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ: വൈദ്യുതി സെക്ഷനിലെ ബപ്പനമല, കാപ്പിക്കളം, കുറ്റിയംവയൽ, മീൻമുട്ടി ജങ്ഷൻ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട: വൈദ്യുതി സെക്ഷനിലെ കാപ്പുംചാൽ, അംബേദ്കർ, പാതിരിച്ചാൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story