Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവേനലവധിയിലും ക്ലാസുകൾ; ...

വേനലവധിയിലും ക്ലാസുകൾ; പ്രശ്നത്തിൽ ജില്ലകലക്ടർ ഇടപെടണമെന്ന് രക്ഷിതാക്കൾ

text_fields
bookmark_border
കൽപറ്റ: മധ്യവേനലവധിക്കാലത്ത് സ്പെഷൽ ക്ലാസുകൾ എടുക്കുന്നതിനെതിരെ സർക്കാർ കർശന നിർദേശവുമായി രംഗത്തുവന്നതിനിടയിലും ജില്ലയിലെ കേന്ദ്രീയവിദ്യാലയത്തിൽ അവധിക്കാല ക്ലാസുകൾ നടത്താൻ നീക്കമെന്ന് ആക്ഷേപം. മധ്യവേനലവധിയിൽ ക്ലാസുകളെടുക്കുന്നത് കർശനമായി വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിെക്കയാണ് ജില്ല കലക്ടർ ചെയർമാനായ കേന്ദ്രീയ വിദ്യാലയം സ്പെഷൽ ക്ലാസുകളുമായി മുന്നോട്ടുേപാകുന്നതെന്ന് ഒരുകൂട്ടം രക്ഷിതാക്കൾ ആരോപിക്കുന്നു. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ സിലബസുകളടക്കം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും വെക്കേഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന നിർദേശമുള്ളപ്പോഴാണ് ഉത്തരവിനെ ധിക്കരിക്കുന്ന നീക്കമെന്നും രക്ഷിതാക്കൾ പറഞ്ഞു. കേന്ദ്രീയ വിദ്യാലയത്തിന് പുറമെ മറ്റു പല സ്കൂളുകളിലും ഇത്തരത്തിൽ അവധിക്കാല ക്ലാസ് നടത്തുന്നുവെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. എല്ലാവർഷവും ഇത്തരത്തിൽ പരാതികളുമുണ്ടാകാറുണ്ട്. മാനസികമായും ആേരാഗ്യപരമായുമുള്ള കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് വെക്കേഷൻ ക്ലാസുകൾക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയത്. ഏപ്രിൽ, േമയ് മാസങ്ങൾ കടുത്ത ചൂടുകാലമായതിനാൽ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കുമെന്നതി​െൻറ അടിസ്ഥാനത്തിലാണ് വെക്കേഷൻ ക്ലാസുകൾ നിരോധിച്ചത്. എൽ.പി, യു.പി, ഹൈസ്കൂൾ ക്ലാസുകളിൽ ഒരുതരത്തിലുള്ള അധ്യയനവും ഇക്കാലയളവിൽ നടത്തരുതെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. വെക്കേഷൻ ക്ലാസിലെത്തുന്ന കുട്ടികൾക്ക് അസഹ്യ ചൂടു കാരണം വല്ല ശാരീരികപ്രശ്നങ്ങളുമുണ്ടായാൽ ബന്ധപ്പെട്ട സ്കൂൾ മാനേജ്മെേൻറാ ഹെഡ്മാസ്റ്ററോ അധ്യാപകരോ ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. സ്കൂളിൽ വെക്കേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനുപോലും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത്തരം ക്യാമ്പുകൾ ഒരാഴ്ചയിൽ കൂടുതൽ നീളരുതെന്നും സർക്കാർ ഉത്തരവുണ്ട്. ഇത്തരം ക്യാമ്പുകൾക്ക് അധികൃതരിൽനിന്ന് പ്രത്യേക അനുവാദം വാങ്ങേണ്ടതുമുണ്ട്. എന്നാൽ, കേന്ദ്രീയ വിദ്യാലയത്തിൽ ഒമ്പത്, പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ രണ്ടാഴ്ച സ്പെഷൽ ക്ലാസുകൾ സംഘടിപ്പിക്കാനാണ് സ്കൂൾ അധികൃതരുടെ നീക്കമെന്നും ഇതിനെതിരായ എതിർപ്പുകൾ സ്കൂൾ അധികൃതർ മുഖവിലക്കെടുക്കുന്നില്ലെന്നും രക്ഷിതാക്കൾ പറയുന്നു. കേന്ദ്രീയ വിദ്യാലയത്തിൽ വെക്കേഷൻ ക്ലാസുകൾ നടത്തുന്നിെല്ലന്നും കൂടുതൽ ശ്രദ്ധ ആവശ്യമായ കുട്ടികൾക്കായി രക്ഷിതാക്കളുെട ആവശ്യപ്രകാരം പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുകയാണെന്നും സ്കൂൾ പ്രിൻസിപ്പൽ 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, പ്രിൻസിപ്പലി​െൻറ വാദം തെറ്റാണെന്നും ഒമ്പത്, പത്ത്, പ്ലസ് ടു ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും ഏപ്രിൽ അവസാനംവരെ ക്ലാസ് നടക്കുന്നുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. കടുത്ത ചൂടുകാലത്ത് സർക്കാർ നിർദേശം അവഗണിച്ച് വെക്കേഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനെതിെര ജില്ല കലക്ടർ അടിയന്തരമായി ഇടപെടണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. സിപി.എം ജില്ല സെക്രേട്ടറിയറ്റ് രൂപവത്കരിച്ചു കൽപറ്റ: സി.പി.എം ജില്ല സെക്രേട്ടറിയറ്റ് രൂപവത്കരിച്ചു. പി. ഗഗാറിൻ, കെ. ശശാങ്കൻ, എ.എൻ. പ്രഭാകരൻ, പി.വി. സഹദേവൻ, വി.വി. ബേബി, പി.കെ. സുരേഷ്, കെ. റഫീഖ് എന്നിവരാണ് സെക്രേട്ടറിയറ്റ് അംഗങ്ങൾ. സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, എളമരം കരീം എന്നിവർ സെക്രേട്ടറിയറ്റ് രൂപവത്കരണ യോഗത്തിൽ പങ്കെടുത്തു. അഴിമതിക്കാരെ സംരക്ഷിക്കാൻ ജോയൻറ് കൗൺസിലിനെ പ്രതിക്കൂട്ടിലാേക്കണ്ട- കെ. രാജൻ എം.എൽ.എ കൽപറ്റ: ജോയൻറ് കൗൺസിൽ ജില്ലസമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറിയുടെ ചുമതലയുള്ള കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിവിൽ സർവിസിനെ അഴിമതിമുക്തമാക്കാൻ അഞ്ചുപതിറ്റാണ്ടായി സംസ്ഥാനത്ത് ശക്തമായ നിലപാടെടുത്തിട്ടുള്ള സംഘടനയാണ് ജോയൻറ് കൗൺസിലെന്നും സിവിൽ സർവിസിൽ സംഘടന തിരിച്ച് അഴിമതിക്കാരെ മുദ്രകുത്തുന്നത് യാഥാർഥ്യബോധമില്ലാത്തവരാണെന്നും ഇത്തരം കുറ്റപ്പെടുത്തലുകൊണ്ട് അഴിമതിരഹിത സിവിൽസർവിസ് സൃഷ്ടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സർവിസിലെ അഴിമതിക്കാരെല്ലാം ജോയൻറ് കൗൺസിൽ പ്രവർത്തകരാണെന്നുള്ള കുപ്രചാരണം നടത്തി സംഘടനയെ തകർക്കാൻ തൽപരകക്ഷികൾ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും അഴിമതിക്കാരെ സംരക്ഷിക്കാൻ ജോയൻറ് കൗൺസിലിനെ പ്രതിക്കൂട്ടിലാേക്കെണ്ടന്നും അദ്ദേഹം പറഞ്ഞു. പങ്കാളിത്ത പെൻഷൻ പദ്ധതി അവസാനിപ്പിക്കണമെന്നും പെൻഷൻ പ്രായം 60 വയസ്സായി ഏകീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എം.കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജോയൻറ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാൽ, ജില്ല സെക്രട്ടറി വി.വി. ആൻറണി, സി.പി.ഐ മുൻ ജില്ലസെക്രട്ടറി വിജയൻ ചെറുകര, ആർ. സിന്ധു, കെ.പി. ഗോപകുമാർ, സുകേശൻ ചൂലിക്കാട്ട്, മഹതി മൂർത്തി, ജാഫർ, പ്രേംജിത്ത്, വി.എൻ. വിനോദ്, സി.എ. സുരേന്ദ്രൻ, പി.പി. റഷീദ, ബിനിൽകുമാർ, കെ.വി. മനോജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story