Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാടുകയറിയ ആശങ്കക്ക്​...

കാടുകയറിയ ആശങ്കക്ക്​ വിട: വടക്കനാ​െട്ട കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്തി

text_fields
bookmark_border
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് മേഖലയിലെ വിവിധ ഗ്രാമങ്ങളില്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും കര്‍ഷകരുടെ സ്വൈരജീവിതത്തിന് ഭീഷണിയായി മാറുകയും ചെയ്ത വടക്കനാട് കൊമ്പനെ വനംവകുപ്പ് ഉള്‍ക്കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് കൊമ്പനെ കാടുകയറ്റിയത്. വടക്കനാട് വനത്തില്‍ നിന്നും നാല് കി.മീ. അകലെയുള്ള ചെമ്പകച്ചോല വനമേഖലക്ക് സമീപം ബന്ദവാടി അതിര്‍ത്തിയിലേക്കാണ് ആനയെ തുരത്തിയത്. വയനാട് വന്യജീവിസങ്കേതം മേധാവി എന്‍.ടി. സാജ​െൻറ നിര്‍ദേശപ്രകാരമാണ് 30 അംഗ ടീം കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ തുരത്തിയത്. ചൊവ്വാഴ്ച രാവിലെ എേട്ടാടെ വടക്കനാട് ആനപ്പന്തി കോളനി വനമേഖലയില്‍ കൊമ്പനെ കണ്ടെത്തി. പിന്നീട് മുത്തങ്ങ ആനപ്പന്തിയിലെ കുങ്കിയാനകളായ പ്രമുഖ, കുഞ്ചു എന്നിവയുടെ സഹായത്തോടെ തുരത്തുകയായിരുന്നു. കുങ്കിയാനകളെ കണ്ടതോടെ കൊമ്പന്‍ വേഗത്തില്‍ ഉള്‍ക്കാട്ടിലേക്ക് കയറിേപ്പാകാന്‍ തുടങ്ങി. പോകുന്നതിനിടയില്‍ രണ്ട് കൊമ്പന്‍മാരെ കൂട്ടിന് കിട്ടിയെങ്കിലും പിന്നീട് അവ ദിശമാറി പോയി. തുടര്‍ന്ന് നാല് കി.മീ. ഉള്ളില്‍ കര്‍ണാടകയിലെ ബന്ദിപ്പൂർ മേഖലയിലെ ബന്ദുവാടി വനാതിര്‍ത്തിയിലേക്ക് തുരത്തി. രാവിലെ എേട്ടാടെ തുടങ്ങിയ ഉദ്യമം വൈകീട്ട്് നാലരയോടെയാണ് അവസാനിച്ചത്്. കുറിച്യാട് റേഞ്ച് ഓഫിസര്‍ ബാബുരാജ്, ബത്തേരി റേഞ്ച് ഓഫിസര്‍ ആര്‍. കൃഷ്ണദാസ്, മുത്തങ്ങ റേഞ്ച് എലിഫൻറ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ ഇൻചാര്‍ജ് അജയ്‌ ഘോഷ്, ഡെപ്യൂട്ടി റേഞ്ചർ ശശികുമാര്‍, രാജു, ഡബ്ല്യു.ഡബ്ല്യു.എഫി‍​െൻറ (വേൾഡ് വൈൽഡ്ലൈഫ് ഫണ്ട്) പ്രവർത്തകരായ സലീം, ഹരിത തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 30 അംഗ ടീമാണ് കൊമ്പനെ തുരത്തിയത്. വടക്കനാട് പ്രദേശത്ത്് കൊമ്പന്‍ നിരന്തരമായി പ്രദേശങ്ങളില്‍ ഇറങ്ങി കര്‍ഷകരുടെ വിളകള്‍ നശിപ്പിക്കുന്നതും ആളുകള്‍ക്കുനേരെ ഓടിയടുക്കുന്നതും പതിവായിരുന്നു. ഇതിനിടയില്‍ വനംവകുപ്പ് വാച്ചറെ കൊല്ലുകയും ചെയ്തു. ഇതോടെ പ്രദേശത്തെ ആനശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യം ഉയര്‍ന്നു. തുടര്‍ന്ന് ആനയെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചു. റേഡിയോ കോളര്‍ മുഖേന ലഭിക്കുന്ന സിഗ്‌നല്‍ പ്രകാരം ആനയുടെ സഞ്ചാരമാര്‍ഗം കണ്ടെത്തി കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത് തടയാം എന്ന കണക്കുകൂട്ടലായിരുന്നു നീക്കം. എന്നാൽ, കൊമ്പന്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത് തടയാന്‍ വനംവകുപ്പിന് സാധിച്ചില്ല. ഇതിനിടെ പ്രദേശത്തെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടക്കനാട് ഗ്രാമസംരക്ഷണ സമിതി ബത്തേരിയില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡൻ ഓഫിസിനുമുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തി. ഇതി​െൻറ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് നടന്ന മന്ത്രിതല ചര്‍ച്ചയില്‍ വടക്കനാട് മേഖലയില്‍ ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാമെന്ന് ഉറപ്പുനല്‍കി. ഇതനുസരിച്ച് പ്രദേശത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കാടിറങ്ങുന്ന റേഡിയോ കോളര്‍ ഘടിപ്പിച്ച കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടണമെന്ന ആവശ്യം ഉയരുകയും ചെയ്തു. ഇതിന് വനംവകുപ്പി​െൻറ ഉന്നതാധികാരികള്‍ക്ക് ഡി.എഫ്.ഒ കത്തുനല്‍കി അനുമതിക്കായി കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് തുരത്തിയത്. കെ.എസ്.ആർ.ടി.സി സ്‌കാനിയയും ടോറസും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർക്ക് പരിക്ക് വൈത്തിരി: കെ.എസ്.ആർ.ടി.സി സ്‌കാനിയ ബസും ടോറസും കൂട്ടിയിടിച്ചു. ദേശീയപാതയിൽ ചുണ്ടേൽ വെള്ളാരംകുന്നിൽ കിൻഫ്ര പാർക്കിനടുത്താണ് ചൊവ്വാഴ്ച പുലർച്ചെ അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്നും മൈസുരുവിലേക്കു പോകുകയായിരുന്നു ബസ്. ടോറസ് ലോറി തെറ്റായ ദിശയിലൂടെ വന്നതാണ് അപകട കാരണം. ലോറി ഡ്രൈവറായ ബത്തേരി മൂലങ്കാവ് സ്വദേശി പി.എ. സന്തോഷി(41)ന് നിസാര പരിക്കേറ്റു. ബസ് കണ്ടക്ടറുടെ പരാതി പ്രകാരം കൽപറ്റ പൊലീസ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. ഡ്രൈവറുടെ പരിക്ക് സാരമുള്ളതല്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി. അപകടത്തിൽ സ്കാനിയ ബസി​െൻറ മുൻഭാഗത്തെ ചില്ലുകൾ തകർന്നു. ബസ് കിൻഫ്ര പാർക്കിനുള്ളിലേക്ക് മാറ്റിയിട്ടിരിക്കുകയാണ്. റാങ്ക് ഹോൾഡേഴ്സ് യോഗം ഇന്ന് കൽപറ്റ: ജില്ല എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റിൽ ഉൾെപ്പട്ട ഉദ്യോഗാർഥികളുടെ യോഗം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കൽപറ്റ എൻ.ജി.ഒ യൂനിയൻ ഒാഫിസിൽ ചേരും. ഫോൺ: 9747212358, 9496026511.
Show Full Article
TAGS:LOCAL NEWS 
Next Story