Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവധിക്കാലത്ത് ഇവിടെ...

അവധിക്കാലത്ത് ഇവിടെ കളിയാണ് കാര്യം

text_fields
bookmark_border
*വ്യത്യസ്തമായ കൈപ്പുസ്തകം കുട്ടികൾക്ക് സമ്മാനിച്ച് സ്കൂൾ അധികൃതർ മുട്ടിൽ: അവധിക്കാലം ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കളിയാണ് കാര്യം, കളിക്കാൻ പഠിക്കണം. രസകരമായ വേറിട്ടൊരു ഒഴിവുകാലം മുട്ടിൽ ഡബ്ല്യു.ഒ.യു.പി സ്കൂൾ കുട്ടികൾക്കാണ് ഒരുക്കിയിരിക്കുന്നത്. ചിരിക്കാനും കളിക്കാനും മാത്രമായി ഓരോ കുട്ടിക്കും ഓരോ കൈപ്പുസ്തകം നൽകിയാണ് അധ്യാപകർ അവരെ വീട്ടിലേക്ക് യാത്രയാക്കിയത്. പതിവുപോലെയല്ല, ഇത്തവണ അവർക്ക് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ബഹുവർണ നിറത്തിൽ ഒരു പ്രവർത്തനം വീതം ഓരോ ദിവസവും ചെയ്തു തീർക്കണം. നിറം കൊടുക്കണമെങ്കിൽ പൂക്കളുടെയും മൃഗങ്ങളുടെയും പേരറിയണം. നിറം കൊടുത്താലോ വർണക്കൂട്ടുകളുടെയും പേരെഴുതണം. ബാലമാസികകളിലെല്ലാം സുപരിചിതമായ 'വഴി കണ്ടുപിടിക്കൽ' ഇതിലുണ്ട്. പക്ഷേ, എണ്ണം പഠിക്കാതെ ഈ കളിയിൽ വഴി തുറക്കില്ല. കൂട്ടാനും കുറക്കാനും പഠിക്കുമ്പോൾതന്നെ ഗുണനവും ഹരണവുമെല്ലാം ചേർന്ന് പോകുന്ന പ്രവർത്തനങ്ങൾ. കുട്ടികളുടെ ബുദ്ധിയും ശേഷിയും പരിഗണിച്ച് എല്ലാ വിഭാഗം കുട്ടികളെയും പരിഗണിക്കുന്നതാണ് കൈപ്പുസ്തകം. ഏത് തലത്തിലുള്ള വിദ്യാർഥികൾക്കും ഇടപെടാൻ സാധിക്കുന്ന വിധത്തിൽ ലളിതവും സമഗ്രവുമായ പഠന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ കൈപ്പുസ്തകത്തി​െൻറ പേര് 'കളിക്കും പഠിക്കും' എന്നാണ്. ൈപ്രമറി ക്ലാസുകളിൽ പഠിക്കുന്ന 500ഓളം വിദ്യാർഥികളാണ് ഇതിൽ പങ്കാളികളാവുന്നത്. മലയാളം, ഗണിതം, ഇംഗ്ലീഷ്, പരിസരപഠനം എന്നീ വിഷയങ്ങളോടൊപ്പം കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രം വരക്കൽ, നിറം നൽകൽ, പസിലുകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഒരു പ്രവർത്തനം എന്ന നിലയിൽ ക്രമീകരിച്ചതിനാൽ ഇത് കുട്ടികൾക്ക് പ്രയാസമാകുകയില്ല. സാധാരണ സ്കൂൾ അടച്ച് രണ്ടു മാസം കഴിഞ്ഞ് തിരിച്ചുവരുമ്പോഴേക്കും കുട്ടികൾ പഠന പ്രവർത്തനങ്ങളിൽനിന്ന് എറെ അകന്നിട്ടുണ്ടാകും. എന്നാൽ, വളരെ രസകരവും ആകർഷണീയവുമായി തയാറാക്കിയ ഈ വർക്ക് ബുക്ക് പൂർത്തിയാക്കുന്നതിലൂടെ പഠിച്ച കാര്യങ്ങൾ മറന്നുപോകാതിരിക്കാനും പുതിയ സാഹചര്യത്തിൽ പ്രയോഗിക്കാനുമുള്ള ശേഷി വികസിക്കും. കൈപ്പുസ്തക പ്രകാശനം സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റി കൺവീനർ ഡോ. കെ.ടി. അഷ്റഫ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് പി. നൗഷാദ് അധ്യക്ഷത വഹിച്ചു. ഡബ്ല്യു.എം.ഒ സി.ഇ.ഒ ഇ. അബ്ദുൽ അസീസ്, ഹെഡ്മിസ്ട്രസ് മോളി കെ. ജോർജ്, പി. അബ്ദുറസാഖ്, പി.കെ. മുസ്തഫ ഹാജി, പി. അബ്ദു, ഇ.കെ. റസാഖ്, അബ്ദുൽ ഹമീദ്, ഷംസുദ്ദീൻ, എ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. എം. അബ്ദുല്ല സ്വാഗതവും കെ. നസീർ നന്ദിയും പറഞ്ഞു. SUNWDL8 മുട്ടിൽ ഡബ്ല്യു.ഒ.യു.പി സ്കൂൾ കുട്ടികൾക്കായി തയാറാക്കിയ കൈപ്പുസ്തക പ്രകാശനം സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റി കൺവീനർ ഡോ. കെ.ടി. അഷ്റഫ് നിർവഹിക്കുന്നു ജൈവവളം വിതരണം ചെയ്തു കൽപറ്റ: കൽപറ്റ നഗരസഭ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പച്ചക്കറി കൃഷിക്ക് ആവശ്യമായ ജൈവവളത്തി​െൻറ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ് നിർവഹിച്ചു. വൈസ് ചെയർമാൻ ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബിന്ദു ജോസ്, വി. ഹാരിസ്, കെ. ഉമ്മു കുൽസു, സി. പൗലോസ്, കെ. സുബൈദ എന്നിവർ സംസാരിച്ചു. SUNWDL3 കൽപറ്റ നഗരസഭ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പച്ചക്കറി കൃഷിക്ക് ആവശ്യമായ ജൈവവളത്തി​െൻറ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ് നിർവഹിക്കുന്നു സാംസ്കാരിക സമ്മേളനം കൽപറ്റ: കൽപറ്റ മാരിയമ്മൻ ദേവി ക്ഷേത്ര മഹോത്സവത്തി​െൻറ ഭാഗമായി സാംസ്കാരിക സമ്മേളനം നടത്തി. ക്ഷേത്രം പ്രസിഡൻറ് കെ. രാജൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. മോഹനൻ അധ്യക്ഷത വഹിച്ചു. എസ്. പ്രഭോത് കുമാർ ആധ്യാത്മിക പ്രഭാഷണം നടത്തി. എ.സി. അശോക് കുമാർ, വി.കെ. ബിജു എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് കാഴ്ചവരവുകൾക്കുള്ള സ്വീകരണം, വർണാഭമായ നഗരപ്രദക്ഷിണ ഘോഷയാത്ര എന്നിവ നടന്നു. ഞായറാഴ്ച വൈകീട്ട് ഏഴുമണിക്ക് കീഴരിയൂർ ഗംഗാധര‍​െൻറ തായമ്പകയും അരങ്ങേറി. SUNWDL4 മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ നടത്തിയ സാംസ്കാരിക സമ്മേളനം ക്ഷേത്രം പ്രസിഡൻറ് കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു പാഴായിപ്പോകുന്ന ജലസ്രോതസ്സുകൾ കണ്ടെത്താനും ഉപയോഗിക്കാനും പദ്ധതി *മേപ്പാടിയിൽ ജലസംരക്ഷണത്തിനായി ജലസ്രോതസ്സുകളിലൂടെയൊരു പഠന യാത്ര മേപ്പാടി: നീർത്തടങ്ങളിലൂടെ ജലസ്രോതസ്സുകളിലേക്ക് നടത്തിയ അന്വേഷണ യാത്ര ശ്രദ്ധേയമായി. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദി​െൻറ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് നീർത്തടത്തിലൂടെ ജലസ്രോതസ്സുകളിലേക്ക് അന്വേഷണ യാത്ര സംഘടിപ്പിച്ചത്. നഷ്ടപ്പെടുന്ന ജലസ്രോതസ്സുകളിലൂടെയുള്ള യാത്ര ജനപ്രതിനിധികൾക്കും വിദഗ്ധർക്കും വ്യത്യസ്ത പഠനാനുഭവമായി മാറി. ഹരിത കേരളം പദ്ധതിയിലെ ജലസംരക്ഷണ ഉപ ദൗത്യത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച നീർത്തട നടത്തത്തി​െൻറ ഒന്നാംഘട്ടം മാങ്ങാവയൽ നീർത്തടത്തിലൂടെയായിരുന്നു. കുളങ്ങൾ, ചെക്ക് ഡാമുകൾ, നീരുറവകൾ, ബണ്ടുകൾ, തോടുകൾ എന്നിവയുടെ സ്ഥാനം കണ്ടെത്തി സംരക്ഷിക്കുന്നതിനും നിർമിക്കുന്നതിനും നവീകരിക്കുന്നതിനും ആവശ്യമായ പദ്ധതികൾ നീർത്തട നടത്തത്തിൽപ്പെടുത്തി തയാറാക്കും. ഇതുവഴി ഗ്രാമ പഞ്ചായത്തി​െൻറ പരിധിയിൽനിന്ന് ഉറവയെടുത്ത് ഒഴുകി പാഴാവുന്ന വെള്ളം സംരക്ഷിച്ച് ജലസേചനത്തിനും കുടിവെള്ളത്തിനുമായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഗ്രാമ പഞ്ചായത്തു തലത്തിൽ വിവിധ വകുപ്പുകളിലെ വിദഗ്ധരും സന്നദ്ധ പ്രവർത്തകരും അടങ്ങിയ ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണം -ജലസേചനം -കൃഷി എന്നീ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ നടത്തിയ യാത്രയിൽ ജലസേചന വകുപ്പ് അസി. എൻജിനീയർ വികാസ് കോറോത്ത്, പഞ്ചായത്ത് അംഗം ലളിത മോഹൻദാസ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.വി. മാത്യു, കൃഷി ഒാഫിസർ എം.യു. സംഷീർ, ജെ.ജെ. നിത്യ, വി. രജനി, സുബ്രഹ്മണ്യൻ ചെമ്പോത്തറ, സി. മോഹൻദാസ്, കെ.പി. പ്രിൻസി, സക്കറിയ എന്നിവരും പങ്കാളികളായി. ഗ്രാമപഞ്ചായത്ത് അതിർത്തിയായ മണ്ടകകുനിയിൽനിന്ന് രാവിലെ ആരംഭിച്ച നടത്തം നാല് വാർഡുകളിലെ കോട്ടവയൽ, മാനിവയൽ, വിളക്കിത്തറ, ചെമ്പോത്തറ, കോട്ടത്തറവയൽ, വെണ്ടേക്കുമൂല, കൈതക്കൊല്ലി, പൂത്തകൊല്ലി എന്നീ സ്ഥലങ്ങൾ പിന്നിട്ട് നീർത്തട നടത്തത്തി​െൻറ ഒന്നാംഘട്ടം കുണ്ടുവയലിൽ വൈകീട്ടോടെ സമാപിച്ചു. SUNWDL15 മേപ്പാടി ഗ്രാമപഞ്ചായത്തിലെ ജലസ്രോതസ്സുകളിലൂടെയുള്ള നീർത്തട നടത്തത്തിൽനിന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story