Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദലിത്...

ദലിത് സംയുക്​തസമരമുന്നണി ഐക്യദാർഢ്യ റാലി

text_fields
bookmark_border
കോഴിക്കോട്: ദലിത് സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനംചെയ്ത ഹർത്താലിന് പിന്തുണപ്രഖ്യാപിച്ച് ദലിത് സംയുക്ത സമരമുന്നണിയുടെ നേതൃത്വത്തിൽ നഗരത്തിൽ ഐക്യദാർഢ്യ റാലി നടത്തി. മുതലക്കുളം മൈതാനിയിൽ നിന്നാരംഭിച്ച റാലി മിഠായിത്തെരുവ്, മേലെപ്പാളയം, ചിന്താവളപ്പ്, സ്റ്റേഡിയം ജങ്ഷൻ, ബസ് സ്റ്റാൻഡ് പരിസരം വഴി കിഡ്സൺ കോർണറിൽ സമാപിച്ചു. രാമദാസ് വേങ്ങേരി, ടി.പി. ഭാസ്കരൻ, യു.സി. രാമൻ, ജിനോഷ്, പി. ശങ്കരൻ, ടി.വി. ബാലൻ പുല്ലാളൂർ, ബാബു നെല്ലിക്കുന്ന്, പി. അംബിക, പി.കെ. വേലായുധൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുയോഗത്തിൽ ഷാജി കളത്തിൽതൊടി അധ്യക്ഷത വഹിച്ചു. കുട്ടി അഹമ്മദ് കുട്ടി, പി.ടി. ജനാർധനൻ, രാജേഷ് മൊകവൂർ, രമേഷ് നന്മണ്ട, കുമാരൻ പടനിലം, മുസ്തഫ പാലാഴി, അഷ്റഫ് മാത്തോട്ടം, സി. ബാബു, ഗസാലി വെള്ളയിൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story