Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 5:35 AM GMT Updated On
date_range 9 April 2018 5:35 AM GMTകേരള കോൺഗ്രസിെൻറ രാഷ്ട്രീയ പ്രസക്തി വർധിച്ചു ^ജോസ് കെ. മാണി
text_fieldsbookmark_border
കേരള കോൺഗ്രസിെൻറ രാഷ്ട്രീയ പ്രസക്തി വർധിച്ചു -ജോസ് കെ. മാണി കോഴിക്കോട്: കേരള കോൺഗ്രസിെൻറ രാഷ്ട്രീയ പ്രസക്തി നിലവിലെ സാഹചര്യത്തിൽ വർധിച്ചിരിക്കയാണെന്ന് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. കേരള കോൺഗ്രസ്-എം ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ രാഷ്ട്രീയ തീരുമാനം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മാത്രമായല്ല. കർഷകരുടെ വികാരങ്ങൾ മുൻനിർത്തിയാണ് പാർട്ടി നിലകൊള്ളുന്നത്. മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും സാധ്യമാകാത്ത തീരുമാനങ്ങൾ എടുത്ത പാർട്ടിയാണ് കേരള കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.ടി. ജോസ്, മുഹമ്മദ് ഇഖ്ബാൽ, കെ.കെ. നാരായണൻ, ബേബി കാപ്പുകാട്ടിൽ, എൻ.വി. ബാബുരാജ്, പി.എം. ജോർജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story