Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരള വാഴ്​സിറ്റി...

കേരള വാഴ്​സിറ്റി ഡിപ്പാർട്മെൻറുകളിൽ 'പി.ജി' പ്രവേശനം

text_fields
bookmark_border
വിജി .കെ എൻട്രൻസ് പരീക്ഷ മേയ് 20-25ന് ഒാൺലൈൻ അപേക്ഷ ഏപ്രിൽ 10 വരെ കേരള സർവകലാശാലയുടെ (തിരുവനന്തപുരം) വിവിധ ടീച്ചിങ് ഡിപ്പാർട്മ​െൻറുകളിലായി ഇക്കൊല്ലം നടത്തുന്ന പോസ്റ്റ് ഗ്രാേജ്വറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി ഏപ്രിൽ 10 വരെ സ്വീകരിക്കും. മേയ് 20-25 വരെ നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് സെലക്ഷൻ. കോഴ്സുകൾ ചുവടെ- എം.എസ്സി -അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, ആക്ച്വറിയൽ സയൻസ്, ബയോകെമിസ്ട്രി, കെമിസ്ട്രി, െഡമോഗ്രഫി, ജനിറ്റിക്സ് ആൻഡ് പ്ലാൻറ് ബ്രീഡിങ് (ബോട്ടണി), ജിയോളജി, ഇൻറഗ്രേറ്റിവ് ബയോളജി, മാത്തമറ്റിക്സ്, ഫിസിക്സ്, അപ്ലൈഡ് സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, ബയോടെക്നോളജി, എൻവയൺമ​െൻറൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂേട്ടഷനൽ ബയോളജി എം.ടെക് കമ്പ്യൂട്ടർ സയൻസ്, ഒപ്റ്റോ ഇലക്ട്രോണിക്സ്, ടെക്നോളജി മാനേജ്മ​െൻറ് എം.എ-ആർക്കിയോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, എൽഎൽ.എം (ലോ), എം.എഡ് (എജുക്കേഷൻ), എം.കോം, മാസ്റ്റർ ഒാഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (എം.എൽ.െഎ.എസ്സി), മാസ്റ്റർ ഒാഫ് സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യു) എം.എ- ഇംഗ്ലീഷ്, അറബിക്, ജർമൻ, റഷ്യൻ, ഹിന്ദി, ലിംഗ്വിസ്റ്റിക്സ്, മലയാളം, മ്യൂസിക്, സംസ്കൃതം, തമിഴ് മാസ്റ്റർ ഒാഫ് കമ്യൂണിക്കേഷൻ ജേണലിസം (എം.സി.ജെ) ഒാൺലൈൻ അപേക്ഷസമർപ്പണത്തിനും യോഗ്യതാ മാനദണ്ഡങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾക്കും www.admissions.keralauniversity.ac.in ൽ ബന്ധപ്പെടാവുന്നതാണ്. 'എ' ഗ്രേഡ് 'എൻ.എ.എ.സി' അക്രഡിറ്റേഷനുള്ള കേരള വാഴ്സിറ്റിക്ക് ഇക്കഴിഞ്ഞ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്കിൽ ഇന്ത്യ റാങ്കിങ്ങിൽ 30ാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story