Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:50 AM GMT Updated On
date_range 7 April 2018 5:50 AM GMT'കൈക്കരുത്ത് കാട്ടി' പൊലീസ്
text_fieldsbookmark_border
കോഴിക്കോട്: സിറ്റി പൊലീസ് അസോസിയേഷൻ 35ാം ജില്ല സമ്മേളനത്തിെൻറ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്കായി ജില്ല തല പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. അഡ്മിനിസ്ട്രേഷൻ അസി. കമീഷണർ എസ്. സുദർശൻ, പഞ്ചഗുസ്തി മത്സരങ്ങളിൽ തുടർച്ചയായി 21 വർഷവും ദേശീയ ചാമ്പ്യനായ എ.യു. ഷാജു, പൊലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി ജി.എസ്. ശ്രീജിഷ്, പ്രസിഡൻറ് വി.പി. പവിത്രൻ തുടങ്ങിയവർ സംബന്ധിച്ചു. വിജയികൾക്ക് വനിത സെൽ സർക്കിൾ ഇൻസ്പെക്ടർ ഷാൻറി സിറിയക് ട്രോഫികൾ വിതരണം ചെയ്തു. പുരുഷ വിഭാഗങ്ങളിൽ സി.ബി.സി.െഎ.ഡിയിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയാനന്ദൻ, വനിത വിഭാഗത്തിൽ വുമൻ സെല്ലിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ മിനി തുടങ്ങിയവർ വ്യക്തിഗത ചാമ്പ്യന്മാരായി. അസോസിയേഷൻ സമ്മേളനത്തിെൻറ ഭാഗമായി നിരവധി കായിക മത്സരങ്ങളാണ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story