Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:41 AM GMT Updated On
date_range 7 April 2018 5:41 AM GMTഹർത്താൽ മാറ്റിവെക്കണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ്
text_fieldsbookmark_border
കോഴിക്കോട്: ഏപ്രിൽ ഒമ്പതിന് നടത്താൻ ആഹ്വാനംചെയ്ത ഹർത്താൽ പിന്നാക്ക സമുദായ സംഘടനകൾ മാറ്റിവെക്കണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആവശ്യപ്പെട്ടു. പൊതുവെ തളർന്നുനിൽക്കുന്ന വ്യാപാരമേഖല വിഷുവിനോടനുബന്ധിച്ചുള്ള കച്ചവട പ്രതീക്ഷയിലായിരുന്നു. ഹർത്താൽ മൂലം കച്ചവടക്കാർ കഷ്ടത്തിലാവുമെന്നും ചേംബർ വിലയിരുത്തി. നാഷനൽ ദലിത് ലിബറേഷൻ ഫ്രണ്ട്, ചേരമ-സാംബവ ഡവലപ്മെൻറ് സൊസൈറ്റി, അഖില കേരള ചേരമർ ഹിന്ദു മഹാസഭ, ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻറ്, കേരള ചേരമർ സംഘം തുടങ്ങിയ സംഘടനകളോട് ഹർത്താൽ മാറ്റിെവക്കണമെന്ന് ചേംബർ ആവശ്യപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story