Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:11 AM IST Updated On
date_range 7 April 2018 11:11 AM ISTസന്തോഷ് ട്രോഫി വിജയദിനം ആഘോഷിച്ചു
text_fieldsbookmark_border
കോഴിക്കോട്: സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയ കേരള ടീമിന് അഭിനന്ദനമര്‍പ്പിച്ച് ജില്ലയിലും വിജയദിനം ആഘോഷിച്ചു. മാനാഞ്ചിറ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങെളയും സിനിമാരംഗത്തുള്ളവരെയും ആദരിച്ചു. അനുമോദനചടങ്ങ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ സന്തോഷ് ട്രോഫി താരങ്ങളായ ഹാരിസ് റഹ്മാന്‍, സി.കെ. ജയചന്ദ്രന്‍, കെ. അഷ്റഫ് എന്നിവരെ പി.വി. ഗംഗാധരന്‍ ആദരിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍, വി.ആര്‍. സുധീഷ് എന്നിവരെയും 'സുഡാനി ഫ്രം നൈജീരിയ'യില്‍ വേഷമിട്ട കെ.ടി.സി. അബ്ദുല്ല, സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവരെയും മേയര്‍ ഉപഹാരം നല്‍കി ആദരിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് കെ.ജെ. മത്തായി അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രേമന്‍ തറവട്ടത്ത് സ്വാഗതവും ജോ.സെക്രട്ടറി കെ.പി. മമ്മദ്‌കോയ നന്ദിയും പറഞ്ഞു. ജില്ലഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലഫുട്‌ബാള്‍ അസോസിയേഷനും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇൻേഡാർ സ്റ്റേഡിയം പരിസരത്ത് നിന്ന് തുടങ്ങിയ ഘോഷയാത്ര മാനാഞ്ചിറ സ്ക്വയറിൽ അവസാനിച്ചു. നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ ഫുട്ബാൾ അക്കാദമികളിലെ കുട്ടികളും മേയറടക്കമുള്ള പ്രമുഖരും ഘോഷയാത്രയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story