Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:08 AM IST Updated On
date_range 7 April 2018 11:08 AM ISTകോട്ടൂർ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റിയ നടപടി പ്രതിഷേധാർഹം ^അസറ്റ്
text_fieldsbookmark_border
കോട്ടൂർ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റിയ നടപടി പ്രതിഷേധാർഹം -അസറ്റ് കോഴിക്കോട്: പഞ്ചായത്ത് ഭരണസമിതിയുടെ നിക്ഷിപ്തതാൽപര്യങ്ങൾക്ക് കൂട്ടുനിൽക്കാത്തതിെൻറ പേരിൽ അകാരണമായി കോട്ടൂർ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റിയ നടപടി പ്രതിഷേധാർഹമാണെന്ന് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് പത്രക്കുറിപ്പിൽ അറിയിച്ചു. അവധികഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തത് നിയമവിരുദ്ധമാണ്. പഞ്ചായത്ത് ഭരണസമിതിയിലുള്ള ചില വിഷയങ്ങളിൽ സെക്രട്ടറിയെടുത്ത ശക്തമായ നിലപാടാണ് അദ്ദേഹത്തോടുള്ള അതൃപ്തിക്ക് കാരണം. ഗവൺമെൻറിനുവേണ്ടി നല്ലനിലയിൽ സേവനംചെയ്യുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനു പകരം സ്ഥലംമാറ്റി പീഡിപ്പിക്കുന്ന നടപടി ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താനേ ഉപകരിക്കൂ. ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്ന ഇത്തരം നടപടികൾക്കെതിരെ ഉദ്യോഗസ്ഥർക്കിടയിൽ നിന്നുതന്നെ പ്രതിഷേധങ്ങളും ചെറുത്തുനിൽപ്പും ഉയർന്നുവരണമെന്ന് അസറ്റ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.ജി. മുജീബ്, സെക്രട്ടറി കെ. നൂഹ്, എം.വി. അബ്ദുറഹ്മാൻ, അഷ്റഫ് മാസ്റ്റർ, ശഫീഖ് ഒാമശ്ശേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story