Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബംഗളൂരു നഗരമധ്യത്തിൽ...

ബംഗളൂരു നഗരമധ്യത്തിൽ മലയാളി ലോറി ഡ്രൈവറെ കത്തികാട്ടി പണം കവർന്നു

text_fields
bookmark_border
ബംഗളൂരു: കേരളത്തിൽനിന്ന് ചരക്കുമായെത്തിയ ലോറി ഡ്രൈവറെ സ്കൂട്ടറിലെത്തിയ ആക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് കുമാരസ്വാമി ലേഒൗട്ട് ഇല്യാസ് നഗറിന് സമീപത്താണ് സംഭവം. 11,000 രൂപ നഷ്ടപ്പെട്ടു. എറണാകുളം ഭാഗത്തുനിന്ന് പതിവായി കപ്പയും പച്ചക്കറികളുമായി തങ്ങൾ ബംഗളൂരുവിലെത്താറുണ്ടെന്ന് ലോറി ഉടമയായ അങ്കമാലി സ്വദേശി വിജോ പൗലോസും(36) ഡ്രൈവർ മനുവും(26) പറഞ്ഞു. വെള്ളിയാഴ്ച െഡയറി സർക്കിളിൽ ലോഡ് ഇറക്കിയ ശേഷം ഡ്രൈവർ മനു ലോറിയുമായി യശ്വന്ത്പുര മാർക്കറ്റിലേക്ക് സവാള എടുക്കാനായി പോവുകയായിരുന്നു. ഇതിനിടെ ഹോണ്ട ഡിയോ സ്കൂട്ടറിലെത്തിയ യുവാവ് ലോറിക്ക് മുന്നിൽ സ്കൂട്ടറിട്ട് വാഹനം നിർത്തിക്കുകയായിരുന്നു. ജാക്കറ്റും കോട്ടുമണിഞ്ഞിരുന്ന ഇയാൾ ലോറി പരിശോധിക്കണമെന്നുപറഞ്ഞ് ഉടൻ അകത്തേക്ക് കയറുകയായിരുന്നു. കഴുത്തിൽ കത്തിവെച്ച ശേഷം പഴ്സിലുണ്ടായിരുന്ന 11,000 രൂപ കൈക്കലാക്കിയ ശേഷം മോഷ്ടാവ് സ്ഥലംവിട്ടു. ലോറിയിൽ വേറെയും പണം ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് കിട്ടിയ കാശുമായി കടക്കുകയായിരുന്നു. തുടർന്ന് ഡ്രൈവർ മനുവും ഉടമ വിജോയും കർണാടക പ്രവാസി കോൺഗ്രസ് ഭാരവാഹികളുമായി ബന്ധപ്പെട്ട് കുമാരസ്വാമി ലേഒൗട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവസ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പിടികൂടാനാണ് പൊലീസ് ശ്രമം. ഇതി​െൻറ അടിസ്ഥാനത്തിൽ മൂന്നുപേരെ വെള്ളിയാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. അക്രമിക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതായി കർണാടക പ്രവാസി കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story